Skip to main content

യാത്രക്കാരന്‍....,..


ഒടുവില്‍ വിവരം കിട്ടി.. നാളെ രാവിലെ ഹോസ്റ്റല്‍ അടക്കും.എല്ലാം ആരോ കോളേജില്‍ പ്രശ്നം ഉണ്ടാക്കുകയും അവസാനം കളി ഹോസ്റ്റലില്‍ ഉള്ള പിള്ളേരും ആയിട്ടു അടിയില്‍ എത്തുകയും ചെയ്തതിന്റെ ഫലം.അന്നേ ഞാന്‍ വീട്ടില്‍ പറഞ്ഞതാ ഈ കോളേജ് വേണ്ടാ എന്ന് 
ആരു കേള്‍ക്കാന്‍........ ,.. കൊച്ചിയിലല്ലേ; എപ്പോള്‍ വന്നാലും കാണാല്ലോ എന്നൊക്കെയാണ് ന്യായം.
അവസാനം അറിയിപ്പ് വന്നു.15 ദിവസത്തേക്ക് കോളേജും ഹോസ്റെലും അടച്ചിരിക്കുന്നു എന്ന്.
ഹോ ..അവര്‍ക്ക് അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.. കയ്യിലാണെങ്കില്‍ ഒറ്റ പൈസയില്ല . 
 നാട്ടിലേക്ക് രണ്ടു ദിവസം കഴിഞ്ഞേയുള്ളൂ കപ്പല്‍.... .
ഒടുവില്‍ ഞങ്ങടെ പിള്ളാര്‍ ഇടപെട്ടു. അട്മിനിയുമായി സംസാരിച്ചു.അധ്യാപക ഭവനില്‍ റൂം ശരിയാക്കി. ശേഷം ഞാനും കാച്ചിയും ടിക്കറ്റ്‌ നോക്കാന്‍ കൊച്ചി ഓഫീസില്‍ എത്തി.
ഇല്ല എന്ന വാക്ക് കണ്ടുപിടിച്ചത് ആരാണാവോ...
DD യെ കണ്ടു സംസാരിച്ചു.പുള്ളി പറഞ്ഞു ടിക്കറ്റ്‌ കിട്ടാന്‍ ഒരു രക്ഷയും ഇല്ല .ടിപ്പൂന കപ്പിത്താന്‍ എക്സ്ട്രാ അളെ ബോര്‍ഡ് ചെയ്യിപ്പിക്കുന്നില്ല.
 കഷ്ടം..
ആരെങ്കിലും ക്യാന്‍സല്‍ ചെയ്യുന്നവര്‍ ഉണ്ടോയെന്നും നോക്കി അസര്‍ വരെ കൌണ്ടറില്‍ നിന്നു .എവട..
ഉച്ചക്ക് ചോറും തിന്നേല ..
വീ ലൈന്റെ അടുത്ത് ബെച് ഇക്കാക്കായ എത്തുവാന്‍ കാലത്തും അച്ചങ്ങാതിയ കയ്യിണ്ട് കിട്ടിയ 500 രൂപയുണ്ട് കയ്യില്‍.. .,. കടം.. പക്ഷെ എന്തു ചെയ്യാനാ..
സോദേശിയില്‍ കേറി രണ്ടു ചിക്കെന്‍ ബിരിയാണി വാങ്ങിച്ചു തിന്നു...
കാച്ചി പറഞ്ഞു.. ഏതായാലും നാളെ കപ്പലക്കടെക്ക് പോവാം. എറുവാം കഴിഞ്ഞാല്‍ ഭാഗ്യം.
വര്‍ഫിന അടുത്ത് പിറ്റേ ദിവസം എത്തി.. അപ്പോയേക്കും ആളിക എറുവാന്‍ തുടങ്ങിയിരുന്നു. അന്ത്രോത്ത് ദ്വീപിലെ ടൂര്‍ പിള്ളാര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ക്യു നിന്നതിന്റെ ഇടയില്‍ കേറി. എന്‍റെ മുമ്പില്‍ ആയിരുന്നു കാച്ചി,..ടൂര്‍ കുട്ടികള്‍ ഓരോരുത്തരായി കേറി പോയി.ഇടയില്‍ കാച്ചിയും. ഞാന്‍ ഗേറ്റില്‍ എത്തി.എന്‍റെ കയ്യില്‍ രണ്ടു കെട്ട് ഉണ്ടായിരുന്നു.അതുമായി പ്രയാസപ്പെട്ട് ഗേറ്റ് കടക്കുമ്പോള്‍ ടൂര്‍ മാഷ് എന്നെ കണ്ടു.അവിടെ നിന്ന ഡ്യൂട്ടിക്കാരോട്‌ അയാള്‍ പറഞ്ഞു.,ഇയാള്‍ അവരുടെ കൂട്ടക്കാരന്‍ അല്ലാ എന്ന്...
ടെ ടുഡേ ട്ടേ ..
കിട്ടിയതും കൊണ്ട് ദൂരെ മാറി നിന്നു ...
ഇന്നു യാത്ര ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു...
അവസാനം കീറാത്ത ഒരു ടിക്കറ്റ്‌ കാച്ചി ഗേറ്റില്‍ കൊടുത്ത് വിട്ടു.അതും കാട്ടി കപ്പലില്‍ കയറി പറ്റി ...
എല്ലാം ഒരു കാലം..

Comments

Popular posts from this blog

ഡ്രൈ ഡോക്കിംഗിനെ കുറിച്ച്...

ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾ ചർച്ചയിൽ  വരുമ്പോഴും അല്ലാത്തപ്പോഴും എല്ലാം ഇടക്കിടെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളാണ്  ' ആ കപ്പൽ ഡോക്കിലാണ്' അല്ലെങ്കിൽ ഡോക്കീന്നിറങ്ങി എന്നെല്ലാം.. ഡോക്കിങ്ങ് എന്ന സംഭവത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കട്ടെ.. സാധാരണ കപ്പലുകളെ അപേക്ഷിച്ച് യാത്രാ കപ്പലുകൾ ഓരോ വർഷവും സുരക്ഷാ പരിശോധനകൾ നടത്തി ' "യാത്രാക്കപ്പൽ സുരക്ഷാ സർട്ടിഫിക്കറ്റ്" അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ' A'  എന്ന സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.  (നമ്മുടെ കപ്പലുകളിൽ ഓരോ യാത്രക്കും മുന്നോടിയായി MMD സർവ്വയർ നടത്തുന്ന സുരക്ഷാ പരിശോധനയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ്,   ' B' സർട്ടിഫിക്കറ്റ് എന്ന് വിളിക്കുന്നു. )
വാർഷിക സർവ്വേയുടെ ഭാഗമായി കപ്പലിന്റ അടിഭാഗത്തിന്റ വിശദമായ പരിശോധന നടത്തണ്ടതുണ്ട്. അഞ്ചു വർഷത്തിൽ രണ്ടു പ്രാവശ്യം അല്ലെങ്കിൽ ഒരു പ്രാവശ്യം കപ്പലിന്റെ അടിഭാഗത്തിന്റെ പരിശോധന നടത്തപ്പെടുന്നത് ഡ്രൈ ഡോക്കിൽ ആയിരിക്കണം. അല്ലാത്തപ്പോൾ കടലിൽ വെച്ച് തന്നെ മുങ്ങൽ വിദഗ്ദരുടെ സഹായത്താൽ അടിഭാഗത്തിന്റെ CCTV ദൃശ്യങ്ങൾ ചിത്രീകരിച്ച് സർവ്വയർമാർ  പരിശോധന നടത്തുന്നു.
ഡ്രൈ …

അടുക്കള തോട്ടത്തിലെ ഗണിത ശാസ്ത്രം

മാസങ്ങൾക് മുൻപ്‌ ഈ ചെറുപ്പക്കാരൻ കളിയായി തുടങ്ങിയതല്ല ഈ അടുക്കള കൃഷി ; മറിച്ച് തികഞ്ഞ ലക്ഷ്യ ബോധവും കഠിനധ്വാനവും കൊണ്ട്  തന്റെ കൊച്ചു അടുക്കള തോട്ടത്തിൽ വിജയഗാഥ രചിക്കുവാൻ ഈ യുവാവിനു സാധിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നും തക്കാളി ,വെണ്ട, കാബാജ്,മുളക് ,വഴുതന ,ചീര ,പയർ തുടങ്ങി ഒരു വിധം വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും വിളവെടുക്കാൻ സാധിച്ചിട്ടുണ്ട് .
  അന്ത്രോത്ത് ദ്വീപ്‌ സ്വദേശിയും TGT ഗണിത ശാസ്ത്ര അധ്യാപകനും ആയ മുഹമ്മദ്‌ ഖാസിം എന്ന  ഈ ചെറുപ്പക്കാരന്റെ മാതൃക നമുക്കെല്ലാവര്ക്കും പിന്തുടരാം കഴിയട്ടെ .

ലഹരി വിരുദ്ധ വികാരം ശക്തമാകുന്നു

കൊച്ചി : 14.10.2017:   മഹാ വിപത്തായ ലഹരി ഉപയോഗം ലക്ഷദ്വീപിലും കൂടിവരുന്നതായി റിപ്പോർട്ട് .. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്യവും കഞ്ചാവുമായി ദ്വീപ് സ്വദേശികൾ കവരത്തിയിൽ പിടിയിലായതോടെ ലഹരിക്കെതിരെ പൊതുജന വികാരം ശക്തിപ്പെട്ടിരിക്കുന്നു .. നിലവിലെ നിയമ പ്രകാരം ബംഗാരം ഒഴികെ ലക്ഷദ്വീപിലെ മുഴുവൻ പ്രദേശങ്ങളും മദ്യ നിരോധിത മേഖലയാണ് .എന്നാൽ വൻകരയിൽ നിന്നും കപ്പലും മഞ്ജുവും വഴി മദ്യവും ലഹരി വസ്തുക്കളും ലക്ഷദ്വീപിലേക്ക് കടത്തുന്നതായി പലപ്പോഴായി ശ്രദ്ധയിൽ പെട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ദ്വീപുകാർ ആരോപിക്കുന്നു .. ലക്ഷദ്വീപുകാരായ സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ ലഹരി വിരുദ്ധ സമിതി 08.10.2017 ഞായറാഴ്ച കൊച്ചി ഗാന്ധി നഗറിലെ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ ലഹരി ഉപയോഗ വിഷയത്തെ സംബന്ധിച്ചും അത് എങ്ങനെ തടയാം എന്നതിനെ കുറിച്ചും ക്രിയാത്മകമായ ചർച്ചകൾ നടത്തുകയുണ്ടായി .. ലഹരി ലക്ഷദ്വീപിലേക്ക് ഒഴുകുന്ന വഴികൾ തടയാൻ അധികാരികളെ സമീപിക്കാനും ലഹരി വിരുദ്ധ ബോധവത്കരണം ദ്വീപുകളിൽ നടത്താനും തീരുമാനമായി. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ രാഷ്ട്രീയ നേതാക്കൾ …