ദ്വീപിന്‍ കരുത്തോടെ തോണി തുഴച്ചില്‍..... .......

05.01.2013: ചരിത്രം കുറിച്ച് കൊണ്ട് അഗത്തി ദ്വീപിന്‍ മക്കള്‍ തോണി തുഴച്ചില്‍ മത്സരത്തില്‍ ഒന്നാമതെത്തി. ലക്ഷദ്വീപ് കലാ അക്കാദമി നടത്തിയ മത്സരത്തില്‍ ആദ്യം നിശ്ചയിച്ചത് കവരത്തിയില്‍ നിന്ന് കടമം വരെ ഉള്ള തുഴച്ചില്‍ ആയിരുന്നു . എന്നാല്‍ പ്രതികൂല കാലാവസ്ഥ പരിഗണിച്ച അധികാരികള്‍ മത്സരം കവരത്തി ബില്ലത്തില്‍ നടത്താന്‍ തീരുമാനിച്ചു. അങ്ങനെ 72 കിലോമീറ്റര്‍ അഥവാ ബില്ലതിനകത്ത് 12 റൌണ്ട് ആയി മത്സരം നടത്തി. മത്സര നിയമം ഇങ്ങനെ ആയിരുന്നു " ഒരു തോണിയില്‍ 6 തുഴച്ചില്‍ക്കാര്‍ ,ഒരു ച്ചുക്കാനി മാത്രമേ പാടുള്ളൂ " നിശ്ചിത മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 2 ലക്ഷം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒന്നര ലക്ഷം രൂപയും 12 റൌണ്ട് പൂര്‍ത്തിയാക്കുന്ന മറ്റു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 60000 രൂപയും നല്കുമെന്ന്‍ ഉല്‍ഘാടന വേളയില്‍ ലക്ഷദ്വീപ് അട്മിനിസ്ട്രെടോര്‍ പ്രഖ്യാപിച്ചു.അങ്ങനെ രാവിലെ 08:40 നു ആരംഭിച്ച മത്സരം രാത്രി വൈകുവോളം നീണ്ടു. കിള്തന്‍ ,അഗത്തി ,കവരത്തി ,അമിനി കട്മം എന്നീ ദ്വീപുകളില്‍ നിന്നായി 10 തോണികള്‍ മത്സരത്തില്‍ പങ്കെടുത്തു. 11മണിക്കൂര്‍ 35 മിനിറ്റ് തുടര്‍ച്ചയായി തുഴഞ്ഞ അഗത്തി ടീം ഒന്നാമതെത്തിയപ്പോള്‍ തൊട്ടു പിറകെ 11 മണിക്കൂര്‍ 48 മിനിട്ട് തുഴഞ്ഞ് കട്മം ടീം രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് ടൂറിസ്റ്റ് കടപ്പുറത്ത് നടന്ന ചടങ്ങില്‍ ട്രോഫിയും സമ്മാനത്തുകയും നല്‍കി. കിള്തന്‍ ടീം മൂന്നമാതായും അഗത്തി ടീം നാലാമതായും കരക്കടുത്തു മറ്റു ടീമുകള്‍ മത്സരം പൂര്‍ത്തിയാക്കാതെ തന്നെ പ്രോത്സാഹന സമ്മാനവും പിന്നീട് നല്‍കി.തിരികെ എത്തിയ ടീമുകളെ കടപ്പുറത്ത് വന്നു സ്വീകരിക്കുവാനും സല്ക്കരിക്കുവാനും കലാ അക്കാദമി പ്രവര്‍ത്തകര്‍ എത്താത്തത്‌ മോശമായിപോയി എന്ന് നാട്ടുകാരും തുഴച്ചില്‍ കാരും പരിഭവിച്ചു .സാരമില്ല.. എന്നാലും ഉത്ഘാടനവും ട്രോഫി ദാനവും ഗംഭീരമാക്കി എന്ന് അക്കാദമി ക്കാര്‍ക്ക് ആശ്വസിക്കാം . മത്സരം ഗിന്നസ് ബുക്കില്‍ വരണം എന്നുള്ള കവരത്തി പഞ്ചായത്ത്‌ ചെയര്‍ പെയ്സണ്‍ ശ്രീമതി ഉമൈബാന്റെ പ്രതീക്ഷ പുലരട്ടെ എന്ന് ജസരി ന്യൂസ്‌ ലൈന്‍ ആശംസിക്കുന്നു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...