കപ്പൽ ഗതാഗതം .. ചില ചിന്തകൾ

ലക്ഷദ്വീപ് കപ്പൽ ഗതാഗത രംഗത്ത് നാടകീയ രംഗങ്ങൾ . മിനികോയ് കപ്പലിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ സംഭവത്തിൽ കപ്പിത്താനെ അന്വേഷണ വിധേയമായി കപ്പലിൽ നിന്നും ഇറക്കി. MMD യുടെ നടപടിയിൽ പ്രതിഷേധിച്ചു     
ചില ജീവനക്കാർ  കപ്പലിലെ  വെൽഫെയർ ഓഫീസറെ ഇറക്കിപ്പിച്ചു. നേരത്തെ മിനികോയ് കപ്പലിന്റെ ടിക്കറ്റ്‌ നൽകിയതിൽ കള്ളത്തരം കാണിച്ചതിന് ടിക്കറ്റ്‌ കൌണ്ടർ ജീവനക്കാരായ 5 ജീവനക്കാരെ സസ്പെന്ഡ് ചെയ്തിരുന്നു. 
        ആവശ്യത്തിനു കപ്പലിൽ ടിക്കറ്റ്‌ കിട്ടാത്ത യാത്രക്കാർ വൈറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റിൽ യാത്ര ചെയ്യാൻ നിർബന്ധിതരായി . ആരെ കുറ്റം പറയണം എന്ന് അറിയാതെ കുഴയുകയാണ് ലക്ഷദ്വീപ് ഭരണ കൂടം . എന്തിനും ഏതിനും വൻകരയെ ആശ്രയിക്കുന്ന ദ്വീപുകാർ ഗതികേട് കൊണ്ടാണ് ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരുന്നത്. 
        എന്നാൽ ഡോക്കിൽ കയറി ഒരു മാസം കഴിഞ്ഞിട്ടും കവരത്തി കപ്പൽ സർവ്വീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു .700 യാത്രക്കാരെ കയറ്റുന്ന കവരത്തി ഓടിതുടങ്ങിയാൽ യാത്ര പ്രശ്നങ്ങൾ തീരും . എന്നാൽ ഒടുവിൽ കിട്ടിയ വിവര പ്രകാരം ഇനിയും ആഴ്ചകൾ എടുക്കും കപ്പൽ സർവ്വീസ് നടത്താൻ. ടൂർ സീസണ്‍ ആയതിനാൽ 380 യാത്രക്കാരുടെ കപ്പലായ ഭാരത് സീമ ടൂർ കുട്ടികള്കായി സർവ്വീസ് നടത്തുകയാണ് . ഇപ്പോയുള്ള യാത്ര പ്രശ്നങ്ങൾ ഒരു മാസത്തിനകം ശരിയാവുമെന്നാണ് ജസരികളുടെ പ്രതീക്ഷ.
  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...