ഇഫ്ത്താർ പുണ്യം തേടി ഭാരത സീമ ജീവനക്കാർ ...


29.07 .2013  : കൊച്ചി : സംഭവബഹുലമായ സായാഹ്നത്തിൽ ഭാരത സീമ ജീവനക്കാർ യാത്രക്കാർക്കായി ഒരുക്കിയ ഇഫ്താർ വിരുന്നു ചരിത്രമായി . അതുവരെ ശബ്ദ മുഖരിതമായ അന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ എത്തിയത് മനസ്സ് കുളിർപ്പിച്ചു . യാത്രക്കാരെ ഉദ്ദേശിച്ചു ജീവനക്കാർ ഒരുക്കിയ ഇഫതാർ  വിരുന്നു  ലക്ഷദ്വീപ് പോർട്ട്‌ അധികൃധർ , LDCL അധികൃതർ , MMD സർവേയർമാർ ,ക്രമസമാധാന പാലകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി .
    കൊച്ചിയിൽ നിന്നും കവരത്തി, അഗത്തി ,അന്ദ്രോത്ത് ,കല്പേനി തുടങ്ങിയ ദ്വീപുകളിലേക്ക് പുറപ്പെടേണ്ട കപ്പൽ സമയം ആയിട്ടും പുറപ്പെട്ടില്ല . യാത്രക്കാരുടെ ചോദ്യം ഒടുവിൽ പ്രധിഷേധം ആയി മാറി .കാലാവധി കഴിഞ്ഞ വാര്ഷിക സർട്ടിഫിക്കറ്റ് പുതുക്കി ക്കിട്ടാൻ സമയം എടുത്തതാണ് കപ്പൽ പുറപ്പെടുന്നത് വൈകിപ്പിച്ചത് .
     കാൻസർ രോഗിയും പ്രസവം കഴിഞ്ഞു നാട്ടിൽ പോവുന്നവരും അടക്കം ഏകദേശം 240 ഓളം യാത്രക്കാർ കപ്പലിൽ ഉണ്ടായിരുന്നു .അധികവും  നോമ്പ് എടുത്തവർ ...
      പ്രശ്നം രൂക്ഷമായപ്പോൾ LDCL അധികാരികളും UTL ഉദ്യോഗസ്ഥരും കപ്പലിൽ എത്തി . ഏകദേശം നാലു മണിയോടെ സർട്ടിഫിക്കറ്റ് മായി സർവേയർ എത്തി . എന്നാൽ ഇത്രനേരം കപ്പൽ പുറപ്പെടാൻ താമസിപ്പിച്ചതിനു ഉത്തരം പറയണം എന്ന് ആവശ്യപ്പെട്ടു യാത്രക്കാർ നിലയുറപ്പിച്ചപ്പോൾ ചർച്ചകൾ അലസി പ്പിരിഞ്ഞു . ഒന്നും എവിടെയും എത്താത്ത സാഹചര്യത്തിലാണ് യാത്രക്കാർക്കായി കപ്പലിലെ ജീവനക്കാർ ഒരുക്കിയ ഇഫ്താർ വിരുന്നിന്റെ അറിയിപ്പ് ഉച്ചഭാഷിണിയിൽ മുഴങ്ങിയത് .
സ്ഥിതി ശാന്തതയിൽ എത്താൻ പിന്നെ താമസം വേണ്ടി വന്നില്ല .
    റമദാൻ തുടങ്ങിയത് മുതലുള്ള ഭാരത സീമ ജീവനക്കാരുടെ ആഗ്രഹം പരിസമാപ്തിയിൽ എത്തി.
     യാത്രക്കാരെ പ്രതീക്ഷിച്ചു ഒരുക്കിയ ഇഫ്താർ വിരുന്നു അങ്ങനെ അപൂർവമായ സംഗമ വേദിയായി മാറി .
     DD മുത്ത്‌ കോയ , ശ്രീ റഫീക്ക് , LDCL ജനറൽ മാനേജർ ,മറൈൻ സൂപ്രന്റ്റ്  ശ്രീ മുഹമ്മദ്‌ സാലി,CISF ജവാന്മാർ ,മറ്റു ക്രമസമാധാന പാലകർ, MMD സർവേയർമാർ  അടക്കം നിരവധി പ്രമുഘർ ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു .
  അതു വരെ കീരിയും പാമ്പും പോലെ നിലയുറപ്പിച്ച യാത്രക്കാരും അധികൃധരും ഇഫ്താർ വിരുന്നോടെ ഒരുമിച്ച കാഴ്ച അവർണനീയം തന്നെ.
    അവസാനം യാത്രക്കാരുമായി ധാരണയിൽ എത്തിയ ശേഷം കപ്പൽ കവരത്തിക്ക് പകരം എളുപ്പം എത്തുന്ന അന്ത്രോത് ദ്വീപിലേക്ക് രാത്രി എട്ടു മണിയോടെ യാത്ര തിരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...