അക്‌ബറിനെ തേടി പുരസ്‌കാരം..

ലക്ഷദ്വീപ് സ്വദേശിയായ അക്ബർ അലിയെ തേടി ആതുര ശുശ്രുഷ രംഗത്തെ വിശിഷ്ട സേവനത്തിനുള്ള ഫ്ലോറെൻസ് നെറ്റിങാൾ അവാർഡ് എത്തിയിരിക്കുന്നു.  വരുന്ന മെയ് 12നു ഡൽഹിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി അവാർഡ് സമ്മാനിക്കും. 50, 000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്..
വിക്ടോറിയൻ സംസ്കാരത്തിൻറെ പ്രതീകവും 'വിളക്കേന്തിയ വനിത ' എന്നും അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവും ആധുനിക നഴ്സിംഗ് ഉപജ്ഞാതാവുമായ ഫ്ലോറെൻസ് നെറ്റിങ്ങൽ എന്ന വനിതയുടെ യുടെ ജന്മദിനത്തിൽ ലോകമെമ്പാടും ഉള്ള ആതുര സേവന രംഗത്തുള്ളവരെ ആദരിച്ചു കൊണ്ട് ഈ അവാർഡ് നൽകി വരുന്നു.. ക്രിമിയൻ യുദ്ധകാലത്തെ സൈനികരെ അസാമാന്യ കരുതലോടെ ശുശ്രൂഷിച്ച മികവും മറ്റു സാമൂഹിക പരിഷ്കാരങ്ങളും ഫ്ലോറെൻസ് നെറ്റിൻഗേലിനെ പ്രശസ്തിയിലെത്തിച്ചു.
കഴിഞ്ഞ വർഷം  ലക്ഷദ്വീപ് സ്വദേശിയായ അഹ്മദ് കഫി ഫ്ലോറെൻസ് നെറ്റിങ്ങൽ അവാർഡിന് അർഹനായിരുന്നു. 
ഇന്ന് അമിനി സ്വദേശിയായ അക്‌ബർ അലിയെ തേടി അംഗീകാരം എത്തുമ്പോൾ തീർത്തും വിനയത്തോടെ അക്‌ബർ പറയുന്നു:
" ദൈവത്തിനു സ്തുതി.. രാജ്യത്തിനായി സേവിക്കുന്നതിൽ അഭിമാനിക്കുന്നു. ഈ അംഗീകാരം എന്നെ കൂടുതൽ വിനയാ നിത്വനാക്കുന്നു "
2015 ലെ യമൻ യുദ്ധ സമയത്തു യുദ്ധ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ ഓപ്പറേഷൻ റാഹത്തിന്റെ ഭാഗമായി  നിയോഗിക്കപ്പെട്ട കവരത്തി കപ്പലിൽ ഡോക്ടർ അസിസ്റ്റന്റ് ആയി അക്‌ബർ ജോലി ചെയ്തിരുന്നു. അന്ന് രണ്ടു വൃക്കകളും തകരാറിലായ റമദാൻ സലാഹു ഹുസൈൻ അഹമ്മദ് എന്ന അമ്പത് വയസുള്ള യമൻ പൗരനും ജിബൂട്ടിയിൽ നിന്നും കൊച്ചിയിലിലേക് തിരിച്ച സംഘത്തോടൊപ്പം കപ്പലിൽ യാത്ര ചെയ്യുകയുണ്ടായി. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസിസ് നടത്തേണ്ട രോഗി അവസാനം ഡയാലിസിസ് നടത്തിയത് ഏപ്രിൽ എട്ടിനായിരുന്നു. ഏപ്രിൽ 12നു ജിബൂട്ടിയിൽ നിന്നും പുറപ്പെട്ട കപ്പൽ ഒരാഴ്ചയോളം നീണ്ട യാത്രക്കൊടുവിൽ ആണ് കൊച്ചിയിൽ എത്തുന്നത്.. പരിമിത സൗകര്യങ്ങൾക്കുള്ളിലും ഡോക്ടർ ആസിഫ് നിയസിനോടൊപ്പം അങ്ങേയറ്റം ക്ഷമയുടെയും കരുതലോടെയും രോഗിയെ പരിചരിച്ചു കൊണ്ട് അക്‌ബർ അലി കൂടെ ഉണ്ടായിരുന്നു.. പത്തു വർഷമായി ലക്ഷദ്വീപിലെ വിവിധ കപ്പലുകളിലും ദ്വീപിലുമായി അക്‌ബർ സേവനം അനുഷ്ടിച്ചു വരുന്നു.  മികവിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടം തെരഞ്ഞെടുത്തു അയച്ച ലിസ്റ്റിൽ ഇത്തവണ അക്‌ബർ അലിയുടെ പേരും ഉണ്ടായിരുന്നു.. കേന്ദ്ര ആരോഗ്യ വകുപ്പിൽ നിന്നും ക്ഷണം അറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോൾ അക്‌ബർ അലിയോടൊപ്പം ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങളും അഭിമാനം കൊള്ളുന്നു..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...