മൻസൂർ ഇനി ക്യാപ്റ്റൻ..


ഒരു കപ്പൽ ജീവനക്കാരൻ നേടാവുന്ന എറ്റവും ഉന്നതമായ പദവിയാണ് കപ്പലിലെ കപ്പിത്താൻ (ക്യാപ്റ്റൻ ) റാങ്ക്.. വർഷങ്ങളോളം വിവിധ റാങ്കുകളിൽ സേവനം ചെയ്തു വിവിധ പരീക്ഷകൾ വിജയിച്ചു വേണം ഒരാൾ ക്യാപ്റ്റൻ പദവിയിൽ എത്തിപ്പെടാൻ.. കഠിനാധ്വാവും പഠനത്തിനുള്ള ഭീമമായ പണച്ചിലവും ഇതിന്റെ ഭാഗം ആണ്.. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആണ് പരീക്ഷകൾ നടത്തുന്നത്.. പ്രീ സീ ട്രെയിനിങ്, കേഡറ്റ് ട്രെയിനിങ്, പരീക്ഷകൾ, തേർഡ് ഓഫീസർ, പ്രൊമോഷൻ, സെക്കന്റ്‌ ഓഫീസർ, പരീക്ഷകൾ, ചീഫ് ഓഫീസർ, പരീക്ഷകൾ, മാസ്റ്റർ ഇങ്ങനെ  നിരവധി ടെസ്റ്റുകളും ഓരോ റാങ്കുകളിലും നിശ്ചിത കാലം കപ്പലിൽ സേവനവും കഴിഞാനു ഒരാൾ ക്യാപ്റ്റൻ ആവുക.. ക്യാപ്റ്റൻ പരീക്ഷ കഴിഞ്ഞു ഒരു കപ്പലിൽ കമാൻഡ് എടുക്കുമ്പോൾ അയാളുടെ പേരിനു മുമ്പിൽ ക്യാപ്റ്റൻ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താൻ സാധിക്കും..
ലക്ഷദ്വീപ് പോർട്ട്‌ ഡിപ്പാർട്മെന്റ് ആദ്യമായി സ്പോൺസർ  ചെയ്തു പഠിക്കാൻ അയച്ചത് മൻസൂർ ടി പി എന്ന ആന്ദ്രോത് ദ്വീപുകാരനെ ആണ്.. 2005 ഇൽ.. മൂന്നു വർഷം ഓഫീസർ റാങ്കിൽ സേവനം ലക്ഷദ്വീപ് കപ്പലുകളിൽ വേണമെന്ന ബോണ്ടും സ്പോൺസർ ഷിപ്പിന്റെ ഭാഗം ആയിരുന്നു. കോഴ്സ് കഴിഞ്ഞു കേഡറ്റ് ആയി ലക്ഷദ്വീപ് കപ്പലുകളിലും എസ് സി ഐ കപ്പലിലും ട്രെയിനിങ്ങും അത് കഴിഞ്ഞു സെക്കന്റ്‌ ഓഫീസർ ആയും ചീഫ് ഓഫീസർ ആയും ലക്ഷദ്വീപ് കപ്പലും പുറത്തെ കപ്പലിലും ജോലി നോക്കി.. ഇന്ന് അദ്ദേഹം മാസ്റ്റർ FG എന്ന പരീക്ഷ പാസ്സാവുമ്പോൾ നമുക്ക് ലഭിക്കുന്നത് ആദ്യത്തെ ലക്ഷദ്വീപ് ക്യാപ്റ്റൻ ആണ്.. വിദേശ കപ്പലുകളിൽ ദ്വീപ് ക്യാപ്റ്റൻ ഉണ്ടെന്നു പറയുമ്പോഴും അവർ ലക്ഷദ്വീപ് സെക്ടർ തങ്ങളുടെ ജോലിക്ക് വേണ്ടി തെരെഞ്ഞെടുത്തിട്ടില്ല.. അങ്ങനെ നോക്കുമ്പോൾ ആദ്യത്തെ ക്യാപ്റ്റൻ എന്ന ബഹുമതി മൻസൂർ ടി പി അർഹിക്കുന്നു.. അദ്ദേഹത്തിന് എല്ലാ വിധ അഭിനന്ദനങ്ങളും അർഹിക്കുന്നു..
ഇനി ചെയ്യാൻ ഉള്ളത് എൽ ഡി സി എൽ ചെയ്യണം. അദ്ദേഹത്തിന് കമാൻഡ് നൽകി ക്യാപ്റ്റൻ ആയി അവരോധിക്കണം.. ഒരു ലക്ഷദ്വീപ് കാരൻ നേടിയ ഈ നേട്ടം ലക്ഷദ്വീപ് ഭരണകൂടം വീരോചിതമായ രീതിയിൽ ആദരിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.. LDCL ഉം.. പഴയ ഒരു വാക്കുണ്ട്.. ക്യാപ്റ്റൻ തൊട്ടു മുഴുവൻ റാങ്കും ദ്വീപുകാർ ആയി കപ്പൽ LDCL നേരിട്ട് നടത്തുമെന്ന്.. രാഷ്ട്രീയ നേതാക്കളെയും ഓർമിപ്പിക്കുന്നു.. ഈ അവസരം കളയരുത്. നിങ്ങളുടെ ലെറ്റർ പാഡിൽ അഭിനന്ദന സന്ദേശം ഞങ്ങൾ പ്രതീക്ഷിക്കുന്നു.. LDCL  അഭിനന്ദനങ്ങൾ ലെറ്റെറിൽ മാത്രം ഒതുക്കാതെ അദ്ദേഹത്തിന് അരിഹിക്കുന്ന ആദരവും സ്വീകരണവും നൽകണമെന്ന് ആവശ്യപ്പെടുന്നു.. ഒരു കപ്പൽ ബെർത്തിൽ അടുപ്പിച്ചാൽ ക്യാപ്റ്റനെ മാലയിടുന്ന ദ്വീപുകാരാ ഇതാ നിങ്ങളിൽ നിന്നും ഒരു ക്യാപ്റ്റൻ.. അഭിനന്ദനങ്ങൾ അറിയിക്കുക..

Proud All Lakshadweep for your spectacular achievement.. Proud of  you our CAPTAIN..
IT IS A MILD STONE ON LAKSHADWEEP SHIPPING HISTORY.. MANSOOR TP

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...