പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലക്ഷദ്വീപിൽ നിന്നും കപ്പലിൽ കയറി കൊച്ചിയിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

ഇമേജ്
പ്രിയപെട്ടവരെ..  ദ്വീപുകളിൽ നിന്നും കൊച്ചിയിലേക്ക് ഉള്ള യാത്രകളിൽ ടിക്കറ്റ്,  തിരിച്ചറിയൽ കാർഡ് തുടങ്ങിയവ മാത്രം മതിയായിരുന്നു ഇത് വരെ.  എന്നാൽ കോവിഡ് തുടങ്ങിയപ്പോൾ മുതൽ ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് കപ്പലിൽ  പോവുന്ന യാത്രക്കാർ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.  മതിയായ അനുമതികളോടെ കൊച്ചിയിലേക്ക് ഉള്ള ടിക്കറ്റ് കിട്ടി കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോൾ നിങ്ങളെ കാത്തു കേരളത്തിൽ ഉള്ള കുറച്ചു ഉദ്യോഗസ്ഥർ വാർഫിൽ ഉണ്ടാവും. അവരുടെ  ഔപചാരികമായ ചില പരിശോധനകൾക്ക് ശേഷം മാത്രമേ കൊച്ചിയിൽ ഇറങ്ങാൻ കഴിയുകയുള്ളു. അവർക്ക് കാണിച്ചു ബോധ്യ പ്പെടുത്താനും അനുവാദം ലഭിക്കാനും  1. ടിക്കറ്റ് ഉണ്ടായിരിക്കുക. ( കൊച്ചിയിൽ എത്തുമ്പോൾ ടിക്കറ്റിൽ പോർട്ട്‌ ഹെൽത്ത്‌ ഓഫീസർ,  റെവന്യൂ ഡിപ്പാർട്മെന്റ് അധികൃതർ തുടങ്ങിയവർ സീൽ വെക്കേണ്ടതുണ്ട്. ടിക്കറ്റ് കളയാതെ സൂക്ഷിക്കുക) 2. നിങ്ങളുടെ ഐഡന്റിറ്റി കാർഡ്.  3.പോവുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരം  4.പോവുന്ന വാഹനം.  സ്വന്തമായി വാഹനം ഒരുക്കിയിട്ടില്ലാത്തവർക്ക് കെ എസ് ആർ ടി സി ബസുകൾ ഒരുക്കിയിട്ടുണ്ടാവും  5. കേരള സർക്കാരിന്റെ E- പാസ്സ് ഉണ്ടായിരിക്കുക.   6. സെ