പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

100 % വാക്‌സിനേഷൻ ... കോവിഡ് രോഗികളുമില്ല ..കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ലക്ഷദ്വീപ് ഭരണകൂടം ..

11 .11 .2021 : കവരത്തി  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കൊണ്ട് ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലി ഉത്തരവ് ഇറക്കി .ഇനി മുതൽ കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് വൻകരയിൽ നിന്നും ദ്വീപുകളിലേക്കും ദ്വീപുകൾക്കിടയിലും യാത്ര ചെയ്യാൻ RTPCR പരിശോധന ഫലമോ നിർബന്ധിത ക്വാറന്റൈനോ ആവശ്യമില്ല .യാത്രക്ക് പതിനാലു ദിവസം മുമ്പേ രണ്ടു ഡോസും പൂർത്തിയാക്കിയവർക്കാണ് ഇളവുകൾ .  വാക്‌സിൻ ഡോസ് പൂർത്തിയാക്കാത്തവർക്ക് യാത്രക്ക് മുമ്പ് 48 മണിക്കൂരിനുള്ളിൽ ഉള്ള  കോവിഡ് പരിശോധന ഫലവും നാട്ടിൽ എത്തുമ്പോൾ ഉള്ള  മൂന്നു ദിവസത്തെ ക്വാറന്റൈൻ നിയമവും നിലനിർത്തിയിട്ടുണ്ട് . എന്നാൽ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കാര്യത്തിൽ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടില്ല .  ലക്ഷദ്വീപിൽ നിലവിൽ കോവിഡ് രോഗികൾ ആരും തന്നെ ഇല്ല .മാത്രമല്ല ഒക്ടോബർ 16 നു ശേഷം പുതിയ കേസ് കൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല . വാക്‌സിനേഷൻ 100 ശതമാനത്തോളം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട് ഈ പശ്ചാത്തലത്തിൽ ആണ് എസ് ഓ പി യിൽ മാറ്റം വരുത്തി കൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത് .അന്തർ സംസ്ഥാന യാത്രകളിൽ രണ്ടു ഡോസ് എടുത്തവർക്ക് കോവിഡ് പരിശോധന ഫലം

ഇടവേളക്ക് ശേഷം ലക്ഷദ്വീപ് പ്രക്ഷോപങ്ങൾ കരുത്താർജ്ജിക്കുന്നു

10 .11.2021   : കവരത്തി :   ഇടവേളക്ക് ശേഷം ശക്തിയാർജ്ജിക്കുകയാണ് ലക്ഷദ്വീപ് പ്രക്ഷോപങ്ങൾ . ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോട പട്ടേൽ തുടരുന്ന ജനദ്രോഹ നടപടികളിൽ അളമുട്ടിയിരിക്കുന്ന ലക്ഷദ്വീപ് ജനങ്ങളിൽ ഇടിത്തീ പോലെ കപ്പൽ യാത്ര ടിക്കറ്റ് നിരക്ക് വർദ്ധനവ് ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ തെരുവിലേക്ക് സമരവുമായി ഇറങ്ങിയിരിക്കുകയാണ് ലക്ഷദ്വീപിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും .  നവംബർ പത്തു മുതൽ കപ്പൽ യാത്ര ടിക്കറ്റ് , അതിവേഗയാന യാത്ര ടിക്കറ്റ് , എയർ ആംബുലൻസ് ആയ ഹെലികോപ്റ്റർ  യാത്ര ടിക്കറ്റ് , ലക്ഷദ്വീപിലേക്കുള്ള അവശ്യ സാധനങ്ങൾ കയറ്റുമ്പോൾ ഉള്ള കാർഗോ ടിക്കറ്റ് തുടങ്ങിയവയിൽ വൻ വർദ്ധനവ് ആണ് ലക്ഷദ്വീപ് ഭരണകൂടം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് . കപ്പൽ നടത്തിപ്പിലെ ചെലവ് കാരണമാണ് ടിക്കറ്റ് നിരക്ക് വർദ്ധനവ്  എന്നാണ് ന്യായീകരണം . എന്നാൽ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോട പട്ടേലിന്റെ ജനദ്രോഹപരമായ നിലപാടുകളുടെ തുടർച്ചയായാണ് ലക്ഷദ്വീപ് ജനങ്ങൾ ഇതിനെ നോക്കി കാണുന്നത്. തൊഴിലുകളിൽ നിന്ന് പിരിച്ചു വിട്ടും ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയും ജീവിധോപാതികളിൽ കൈവെച്ചും ചെലവേറിയ കൂറ്റൻ ജയിൽ നിര്മാണത്

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

ഇമേജ്
 18 സെപ്റ്റംബർ 2021 : ശനിയാശാ :ആൻഡ്രോത് :   വിജയത്തിൻറെ വഴികളിൽ ഇമ്പോസ്സിബിൾ എന്ന വാക്കിന് സ്ഥാനമില്ല . മനുഷ്യൻ എത്രത്തോളം അവന്റെ പരിശ്രമങ്ങളിൽ ആത്മാർത്ഥത കാണിക്കുന്നുവോ അത്രത്തോളം നല്ല ഗുണഫലങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും .  തൻറെ സഹപ്രവർത്തകരോടും യാത്രക്കാരോടും തൻ്റെ കപ്പലിനോടും അലിവും കാരുണ്യവും ഉള്ളതിനൊപ്പം തന്നെ താൻ ഉൾപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ നൊമ്പരങ്ങൾ ഏറ്റു വാങ്ങി അതിനു പരിഹാരം കാണുവാൻ ഏതറ്റം വരെയും പോകുവാൻ ഉള്ള ദൃഢ നിശ്ചയം തന്നെ ആണ്  ലക്ഷദ്വീപുകാരൻ ആയി ആദ്യമായി ലക്ഷദ്വീപ് ഷിപ്പിംഗ് സെക്ടറിൽ കമാൻഡ് എടുത്ത യുവ ക്യാപ്റ്റൻ മൻസൂർ  ഇന്ന് നിർവ്വഹിച്ചിരിക്കുന്നത് . 118 മീറ്റർ നീളവും 19 മീറ്റർ വീതിയും  5.5 മീറ്റർ ഡ്രാഫ്റ്റും ഉള്ള ലക്ഷദ്വീപിലെ ഏറ്റവും വലിയ യാത്ര കപ്പൽ ആന്ഡ്രോത് ബ്രേക്ക് വാട്ടർ വാർഫിൽ അടുപ്പിച്ചിരിക്കുന്നു . ഇന്ന് ഉച്ചക്ക് കൃത്യം ഒന്ന് പതിനഞ്ചിനു ആന്ദ്രോത് ചാനലിൽ പ്രവേശിച്ച കപ്പൽ 01 :24 നു വാർഫിലേക്ക് ഉള്ള ആദ്യ ലൈൻ ബൊള്ളാർഡിൽ ബന്ധിക്കുകയും 01 :45 ഓടെ എല്ലാ നിലക്കും വാർഫിൽ ബന്ധിച്ചതോടെ  പുതു ചരിത്രം പിറക്കുക ആയിരുന്നു .. നാന്നൂറോളം യാത്രക്കാർ വാർഫിൽ ഇറങ്ങി ആശ്വാസത്തോടെ . 28