ചികിത്സയോ ? പറക്കൂ കൊച്ചിയിലേക്ക്...........

വര്‍ഷങ്ങളായി ചെറിയ അസുഗങ്ങല്ക് പോലും ദ്വീപുകാര്‍ കൊച്ചിയിലേക്ക് കപ്പല്‍ കയറുന്നു !! എവിടെയെങ്കിലും വീണിട്ടു ചെറിയ ക്ഷതം പറ്റിയാല്‍ ഉടനെ തന്നെ നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ refer ചെയ്യുന്നു ...evacuate  immediately to kochi . എന്താ ലക്ഷദ്വീപിലെ ഡോക്ടര്‍മാര്‍ MBBS പഠിച്ചത്' refer ' ചെയ്യാന്‍ വേണ്ടി  മാത്രമാണോ? എത്രയെത്ര ദ്വീപുകാരന് കേരളത്തിന്റെ മണ്ണില്‍ ആഴ്ചകളോളം ചികിത്സകായി പല ആശുപത്രി കളിലായി കാശ് ചെലവഴിക്കുന്നത് ?നമ്മുടെ രാഷ്ട്രീയക്കാര്‍ ഒരുപാടു കപ്പലുകള്‍ കൊണ്ട് വരുന്നതിനു പകരം എല്ലാ സൌകര്യങ്ങളോടും കൂടിയ ഹോസ്പിടല്‍ സാക്ഷാല്‍കരിക്കുന്നതിനു ശ്രമിച്ചു കൂടെ ? ലീവെടുക്കാത്ത ഡോക്ടര്മും പെര്‍മനെന്റ് പോസ്റ്റില്‍ നേഴ്സ് മാരെയും നിയമിക്കാന്‍ ഇനി എത്ര കാലം കാക്കണം? രാഷ്ട്രീയക്കാരെ നമ്മുടെ ദ്വീപിന്റെ  ഉയര്‍ച്ചക്ക് ഉതകുന്ന ഇത്തരം കാര്യങ്ങള്‍ മനസിലാക്കുക .. നാളത്തെ ലക്ഷദ്വീപുകാര്‍ ചികിത്സ നമ്മുടെ നാട്ടില്‍ വെച്ച് തന്നെ ലഭ്യമാക്കാന്‍ പ്രയത്നിക്കുക... നല്ല ചികിത്സ സൗകര്യം നമ്മുടെ അവകാശമാണ്. നമുടെ കുട്ടികള്‍ ലക്ഷദ്വീപിന്റെ മക്കളായി ലക്ഷദ്വീപില്‍ ജനിക്കാന്‍  നമ്മുടെ ആരോഗ്യ മേഖലയുടെ വികസനം നിര്‍ബന്ദമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...