പോസ്റ്റുകള്‍

മാർച്ച്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അടുക്കള തോട്ടത്തിലെ ഗണിത ശാസ്ത്രം

ഇമേജ്
മാസങ്ങൾക് മുൻപ്‌ ഈ ചെറുപ്പക്കാരൻ കളിയായി തുടങ്ങിയതല്ല ഈ അടുക്കള കൃഷി ; മറിച്ച് തികഞ്ഞ ലക്ഷ്യ ബോധവും കഠിനധ്വാനവും കൊണ്ട്  തന്റെ കൊച്ചു അടുക്കള തോട്ടത്തിൽ വിജയഗാഥ രചിക്കുവാൻ ഈ യുവാവിനു സാധിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നും തക്കാളി ,വെണ്ട, കാബാജ്,മുളക് ,വഴുതന ,ചീര ,പയർ തുടങ്ങി ഒരു വിധം വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും വിളവെടുക്കാൻ സാധിച്ചിട്ടുണ്ട് .   അന്ത്രോത്ത് ദ്വീപ്‌ സ്വദേശിയും TGT ഗണിത ശാസ്ത്ര അധ്യാപകനും ആയ  മുഹമ്മദ്‌ ഖാസിം എന്ന   ഈ ചെറുപ്പക്കാരന്റെ മാതൃക നമുക്കെല്ലാവര്ക്കും പിന്തുടരാം കഴിയട്ടെ .

അത്ഭുത തക്കാളി ..

ഇമേജ്
കില്താൻ ദ്വീപ്‌ കാരനായ ശ്രീ സെയെദ് മുഹമ്മദ്‌ എന്നയാളുടെ കവരത്തി ദ്വീപിൽ ഉള്ള വീട്ടിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം പാകം ചെയ്യാൻ വേണ്ടി തക്കാളി മുറിച്ചപ്പോൾ അതിൽ "അള്ളാഹു " എന്ന് അറബിയിൽ എഴുതിയതായുള്ള ചില പാടുകൾ കണ്ടത് വീട്ടുകാരിൽ വിസ്മയം ഉണർത്തി. ഇതിനു മുമ്പും പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .

കേടായ വെസ്സെലുകൾ ശരിയാക്കുമോ ?

ഒരു മാസത്തിൽ കൂടുതലായി കദീജ ബീവി , സ്കിപ് ജാക്ക് എന്നീ സ്പീഡ് വെസ്സെലുകൾ കവരത്തി ജെട്ടിയിൽ കെട്ടി കിടക്കുന്നു .പൊതു ജനവും അധികൃതരും കണ്ണടക്കുകയാണോ ? നിലവിൽ മറ്റു വെസ്സെലുകൾ സർവ്വീസ് നടത്തുന്നത് കാരണം ഈ വെസ്സെലുകൾ കേടായി കിടക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല . 

WHO WILL BE OUR MP ?

അങ്ങനെ പൊതു തെരഞ്ഞെടുപ്പു പടി വാതില്കൽ എത്തിയിരിക്കുന്നു . ദ്വീപുകാരുടെ ആവശ്യങ്ങൾ തോളിലേറ്റി 16 ആമത് ലോക സഭയിലേക്ക് കാലെടുത്തു വെക്കുന്നത് ആരാവണം എന്ന് തീരുമാനിക്കാൻ   ദ്വീപു ജനങ്ങള് ഏപ്രിൽ 10 നു polling ബൂത്തിലേക്ക് .    തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ പ്രമുഘ പാർട്ടികൾ   കരുത്തരായ സ്ഥാനര്തികളെ അണിനിരത്തി പ്രചരണം പൊടിപൊടിക്കുന്നു .    ഭരണ പക്ഷമായ കോണ് ‍ ഗ്രസ്സും എൻ . സീ . പീ യും തമ്മിൽ ഇത്തവണ കടുത്ത മത്സരത്തിനു സാധ്യത കല്പിക്കുന്നു . കോണ് ‍ ഗ്രസ് ‌ സ്ഥാനര്തി ശ്രീ ഹംദുല്ല സയീദും   എൻ സീ പീ സ്ഥാനര്തി ശ്രീ മുഹമ്മദ് ‌ ഫൈസലും തമ്മിലാണ് പ്രധാന മത്സരം . ലക്ഷദ്വീപിലെ രാഷ്ട്രീയ പുതുമുഖങ്ങളായ എസ് . പി , സീ പീ എം , സീ പീ ഐ തുടങ്ങിയ പാര്ട്ടികളും ബീ ജെ പി യും അവരുടെ സ്ഥാനര്തികളെ പ്രഖ്യാപിച്ചു കഴിഞ്ഞു .       രാജ്യത്തുടനീളം നിലവിലുള്ള ഭരണ വിരുദ്ധ വികാരം ദ്വീപിൽ പ്രതിഫലിച്ചാൽ ദ്വീപ് ‌ സാക്ഷ്യം വഹിക്കുക ചരിത്ര സംഭവത്തെ ആയിരിക്കും . കഴിഞ്ഞ അഞ്ചു   വര്ഷം ദ്വീപിനെ   പ്രതിനിധീകരിച്ച ശ്രീ ഹംദുല്ല തന്റെ എംപീ