പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരിഹാരം ഇല്ലേ?

അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപ്‌ സമൂഹം ആണല്ലോ ലക്ഷദ്വീപ് . ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപ്‌ സമൂഹത്തെ ഉന്നതിയിൽ എത്തിക്കാൻ വിവിധ പദ്ധതികൾ നടന്നു വരുന്നു . എന്നാൽ ഇന്ത്യ മഹാരാജ്യത്തിലെ ഈ കേന്ദ്ര ഭരണ പ്രദേശം ഇന്നും അതിന്റെ വികസനത്തിന്റെ പടവുകളിൽ ഇടറുന്ന പാദവും കൊണ്ട് നടക്കാൻ പഠിക്കുകയാണ് .      അടിസ്ഥാന സൌകര്യങ്ങളിൽ പലതും പാവങ്ങൾക്ക് കിട്ടാക്കനിയായി നാളുകൾ പിന്നിടുന്നു .        രോഗികൾക് നാട്ടിൽ ചികിത്സ ഇല്ല . പോട്ടെ ലക്ഷദ്വീപിന്റെ തലസ്ഥാനത്ത് ചികിത്സയുണ്ടോ ? ഇല്ലെങ്കിലെന്താ രോഗി സീരിയസ് ആണേൽ കൊച്ചിയിലേക്ക് പറക്കാൻ ഹെലികോപ്ടർ റെഡി !!         പക്ഷെ കൊച്ചിയിൽ നിന്നും രോഗിയെ ഹെലികോപ്ടറിൽ ദ്വീപിൽ കൊണ്ട് വരാൻ തടസ്സം എന്താണ് ?       ആ സമയത്ത് കോപ്ടർ കൊച്ചിയിൽ ഉണ്ടാവണം എന്ന് മാത്രം ...       എന്റെ മനസിനെ വല്ലാതെ ഉലച്ച സംഭവം പറയാം..  ഈ കഴിഞ്ഞ 20 .05. 13 നു കപ്പൽ ഭാരത സീമയിൽ വെച്ചുണ്ടായ ആ സംഭവം ദ്വീപുകാരന് ചിന്തക്കുള്ള വക നല്കുന്നതാണ് .     അന്ന് അഗത്തി ദ്വീപിലേക് പോവാൻ പ്രോഗ്രാം ചെയ്ത കപ്പലിൽ ഒരു രോഗിയെ അഗത്തിയിൽ എത്തിക്കണം എന്ന് ആവശ്യം വന്നു . രോഗി ആശുപത്രിയിൽ ചിക

കരയിപ്പിച്ച പകൽ ..

ഇടറുന്ന മനസോടെ മാത്രമേ  ആ പ്രഭാതം ഓർമയിൽ ഇനി വരികയുള്ളൂ .ആ വാർത്ത‍ കണ്ണുനീർ അണിയിക്കാത്ത ദ്വീപുകാരൻ ഉണ്ടാവുമോ ? പടച്ചവൻ തന്റെ വിധി നടപ്പിൽ വരുത്തുന്നത് തടയാൻ ഞങ്ങൾ അശക്തരാണ് . എന്നിരുന്നാലും ഈ ദുരന്തം തികച്ചും അപ്രതീക്ഷിതം .      അമിനിയിൽ നിന്നും കടമതിലേക് ഉള്ള യാത്ര ചോദ്യ ചിഹ്നമായപ്പോൾ .. ആ പ്രഭാതത്തിൽ അൽ അമീൻ എന്ന ബോട്ടിൽ കയറി കടമം ലക്ഷ്യമാക്കി നീങ്ങിയ ആ 27 അംഗ സംഘം ഒടുവിൽ കടമം കണ്മുമ്പിൽ കാണ്കെ എന്ട്രൻസ് ഭാഗത്ത് വെച്ച് ശക്തമായ തിരയിൽ കുടുങ്ങി . അസ്രായീൽ എന്ന മാലാഖ (അ ) പടച്ചവന്റെ കൽപന നിറവേറ്റി . 5 ജീവനുകൾ നമ്മെ പിരിഞ്ഞു . അവർക്ക് അള്ളാഹു (സു ) മഗ്ഫിരത് നൽകാൻ ഞങ്ങൾ ദുആ ചെയ്യുന്നു .ആമീൻ .        യാത്രാ സൗകര്യം ഇന്നും ദ്വീപുകാരനു വെല്ലുവിളി യാണ് . 1 8 . 5 .13 ശനി ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ആവട്ടെ നമ്മുടെ ഇനിയുള്ള ദിവസങ്ങൾ .

കപ്പൽ ഗതാഗതം .. ചില ചിന്തകൾ

ലക്ഷദ്വീപ് കപ്പൽ ഗതാഗത രംഗത്ത് നാടകീയ രംഗങ്ങൾ . മിനികോയ് കപ്പലിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ സംഭവത്തിൽ കപ്പിത്താനെ അന്വേഷണ വിധേയമായി കപ്പലിൽ നിന്നും ഇറക്കി. MMD യുടെ നടപടിയിൽ പ്രതിഷേധിച്ചു      ചില ജീവനക്കാർ  കപ്പലിലെ  വെൽഫെയർ ഓഫീസറെ ഇറക്കിപ്പിച്ചു. നേരത്തെ മിനികോയ് കപ്പലിന്റെ ടിക്കറ്റ്‌ നൽകിയതിൽ കള്ളത്തരം കാണിച്ചതിന് ടിക്കറ്റ്‌ കൌണ്ടർ ജീവനക്കാരായ 5 ജീവനക്കാരെ സസ്പെന്ഡ് ചെയ്തിരുന്നു.          ആവശ്യത്തിനു കപ്പലിൽ ടിക്കറ്റ്‌ കിട്ടാത്ത യാത്രക്കാർ വൈറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റിൽ യാത്ര ചെയ്യാൻ നിർബന്ധിതരായി . ആരെ കുറ്റം പറയണം എന്ന് അറിയാതെ കുഴയുകയാണ് ലക്ഷദ്വീപ് ഭരണ കൂടം . എന്തിനും ഏതിനും വൻകരയെ ആശ്രയിക്കുന്ന ദ്വീപുകാർ ഗതികേട് കൊണ്ടാണ് ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരുന്നത്.          എന്നാൽ ഡോക്കിൽ കയറി ഒരു മാസം കഴിഞ്ഞിട്ടും കവരത്തി കപ്പൽ സർവ്വീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു .700 യാത്രക്കാരെ കയറ്റുന്ന കവരത്തി ഓടിതുടങ്ങിയാൽ യാത്ര പ്രശ്നങ്ങൾ തീരും . എന്നാൽ ഒടുവിൽ കിട്ടിയ വിവര പ്രകാരം ഇനിയും ആഴ്ചകൾ എടുക്കും കപ്പൽ സർവ്വീസ് നടത്താൻ. ടൂർ സീസണ്‍ ആയതിനാൽ 380 യാത്രക്കാരുടെ കപ്പലായ ഭാ