പരിഹാരം ഇല്ലേ?

അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപ്‌ സമൂഹം ആണല്ലോ ലക്ഷദ്വീപ് . ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപ്‌ സമൂഹത്തെ ഉന്നതിയിൽ എത്തിക്കാൻ വിവിധ പദ്ധതികൾ നടന്നു വരുന്നു . എന്നാൽ ഇന്ത്യ മഹാരാജ്യത്തിലെ ഈ കേന്ദ്ര ഭരണ പ്രദേശം ഇന്നും അതിന്റെ വികസനത്തിന്റെ പടവുകളിൽ ഇടറുന്ന പാദവും കൊണ്ട് നടക്കാൻ പഠിക്കുകയാണ് .
     അടിസ്ഥാന സൌകര്യങ്ങളിൽ പലതും പാവങ്ങൾക്ക് കിട്ടാക്കനിയായി നാളുകൾ പിന്നിടുന്നു . 
      രോഗികൾക് നാട്ടിൽ ചികിത്സ ഇല്ല . പോട്ടെ ലക്ഷദ്വീപിന്റെ തലസ്ഥാനത്ത് ചികിത്സയുണ്ടോ ? ഇല്ലെങ്കിലെന്താ രോഗി സീരിയസ് ആണേൽ കൊച്ചിയിലേക്ക് പറക്കാൻ ഹെലികോപ്ടർ റെഡി !! 
       പക്ഷെ കൊച്ചിയിൽ നിന്നും രോഗിയെ ഹെലികോപ്ടറിൽ ദ്വീപിൽ കൊണ്ട് വരാൻ തടസ്സം എന്താണ് ?
      ആ സമയത്ത് കോപ്ടർ കൊച്ചിയിൽ ഉണ്ടാവണം എന്ന് മാത്രം ...
      എന്റെ മനസിനെ വല്ലാതെ ഉലച്ച സംഭവം പറയാം..
 ഈ കഴിഞ്ഞ 20 .05. 13 നു കപ്പൽ ഭാരത സീമയിൽ വെച്ചുണ്ടായ ആ സംഭവം ദ്വീപുകാരന് ചിന്തക്കുള്ള വക നല്കുന്നതാണ് .
    അന്ന് അഗത്തി ദ്വീപിലേക് പോവാൻ പ്രോഗ്രാം ചെയ്ത കപ്പലിൽ ഒരു രോഗിയെ അഗത്തിയിൽ എത്തിക്കണം എന്ന് ആവശ്യം വന്നു . രോഗി ആശുപത്രിയിൽ ചികിത്സ തേടി എത്തിയതായിരുന്നു .പക്ഷേ ആശുപത്രി ഉപദേശിച്ചു രോഗിയെ നാട്ടിൽ എത്തിച്ചോളൂ  , അവർക്ക്‌ രോഗിയിൽ പ്രതീക്ഷ ഇല്ല . രോഗി സീരിയസ് ആണ് . സാധാരണക്കാരായ ആ രോഗിയുടെ ബന്ധുക്കൾ കൊച്ചിയിൽ നിന്നും അഗത്തിയിൽ എത്താൻ ഹെലികോപ്ടർ കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു . എന്നാൽ കോപ്ടർ കൊച്ചിയിൽ ഇല്ല അതുകൊണ്ട് കപ്പലിൽ പോയാൽ മതി എന്ന് വേണ്ടപ്പെട്ടവർ അറിയിച്ചു .അങ്ങനെ ആ രോഗിയെ ഭാരത സീമയിൽ കൊണ്ട് വന്നു . കപ്പലിൽ വേണ്ടത്ര ഒക്സിജൻ സിലിണ്ടെർ ഇല്ലന്നു അറിയിച്ചപ്പോൾ പെട്ടന്ന് രണ്ടു മൂന്നു ഒക്സിജൻ സിലിണ്ടർ കപ്പലിൽ എത്തിച്ചു . അങ്ങനെ രോഗിയെ കപ്പലിൽ കേറ്റി . അന്ന് കപ്പൽ യാത്ര തുടങ്ങിയത് വൈകുന്നേരം 7 മണി കഴിഞ്ഞായിരുന്നു . പിറ്റേ ദിവസം വൈകുന്നേരം 5 മണി എങ്കിലും ആവും അഗത്തി ദ്വീപ്‌ എത്തുവാൻ . കടൽ ഇത്തിരി മോശം ആയിരുന്നു .മിന്നലുണ്ട് ..കാറ്റും.. രാത്രി 9 : 30 ആയപ്പോൾ ആ രോഗി ഇഹലോക വാസം വെടിഞ്ഞു . ഒടുവിൽ കപ്പൽ കല്പേനി ദ്വീപിലേക്ക് തിരിച്ചു രാവിലെ 9 മണി ആയപ്പോൾ കല്പേനി എത്തി .അവിടെ ആ ശരീരം ബന്ധുക്കളെയും കൂടെ ഇറക്കി .കപ്പൽ അഗത്തി ദ്വീപിലേക്ക് തിരിച്ചു .
        കൊച്ചിയിൽ നിന്നും ഹെലികോപ്ടർ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ ആ രോഗിയെ മണിക്കൂറുകൾക്കകം അഗത്തിയിൽ എത്തിക്കാമായിരുന്നു . അതിനു ആരും ശ്രമിച്ചില്ല .
         ആവശ്യക്കാരൻ ഏതെങ്കിലും ഉയർന്ന ആളുകൾ ആണെങ്കിൽ ഹെലികോപ്ടർ കൊച്ചിയിൽ നിന്നല്ല കന്യാകുമാരിയിൽ നിന്ന് പറക്കുമായിരുന്നു .ഇതിനു ദിവസങ്ങൾക് മുമ്പായിരുന്നു ബോട്ട് ദുരന്തം .എന്നിട്ടും ആരും പഠിച്ചില്ല .ദ്വീപുകാരന് വേണ്ടി ഉണ്ടാക്കിയ ആംബുലൻസ് സേവനമായ ഹെലികോപ്ടർ സർവ്വീസ് അവന്റെ ആവശ്യത്തിനു പരിഹാരം കാണാതെ അന്യം നിന്ന് പോവുമ്പോൾ നാട്ടുകാരെ നിങ്ങൾ പറയൂ .. വികസനം കൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത്?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...