പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൻസൂർ ഇനി ക്യാപ്റ്റൻ..

ഇമേജ്
ഒരു കപ്പൽ ജീവനക്കാരൻ നേടാവുന്ന എറ്റവും ഉന്നതമായ പദവിയാണ് കപ്പലിലെ കപ്പിത്താൻ (ക്യാപ്റ്റൻ ) റാങ്ക്.. വർഷങ്ങളോളം വിവിധ റാങ്കുകളിൽ സേവനം ചെയ്തു വിവിധ പരീക്ഷകൾ വിജയിച്ചു വേണം ഒരാൾ ക്യാപ്റ്റൻ പദവിയിൽ എത്തിപ്പെടാൻ.. കഠിനാധ്വാവും പഠനത്തിനുള്ള ഭീമമായ പണച്ചിലവും ഇതിന്റെ ഭാഗം ആണ്.. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ആണ് പരീക്ഷകൾ നടത്തുന്നത്.. പ്രീ സീ ട്രെയിനിങ്, കേഡറ്റ് ട്രെയിനിങ്, പരീക്ഷകൾ, തേർഡ് ഓഫീസർ, പ്രൊമോഷൻ, സെക്കന്റ്‌ ഓഫീസർ, പരീക്ഷകൾ, ചീഫ് ഓഫീസർ, പരീക്ഷകൾ, മാസ്റ്റർ ഇങ്ങനെ  നിരവധി ടെസ്റ്റുകളും ഓരോ റാങ്കുകളിലും നിശ്ചിത കാലം കപ്പലിൽ സേവനവും കഴിഞാനു ഒരാൾ ക്യാപ്റ്റൻ ആവുക.. ക്യാപ്റ്റൻ പരീക്ഷ കഴിഞ്ഞു ഒരു കപ്പലിൽ കമാൻഡ് എടുക്കുമ്പോൾ അയാളുടെ പേരിനു മുമ്പിൽ ക്യാപ്റ്റൻ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താൻ സാധിക്കും.. ലക്ഷദ്വീപ് പോർട്ട്‌ ഡിപ്പാർട്മെന്റ് ആദ്യമായി സ്പോൺസർ  ചെയ്തു പഠിക്കാൻ അയച്ചത് മൻസൂർ ടി പി എന്ന ആന്ദ്രോത് ദ്വീപുകാരനെ ആണ്.. 2005 ഇൽ.. മൂന്നു വർഷം ഓഫീസർ റാങ്കിൽ സേവനം ലക്ഷദ്വീപ് കപ്പലുകളിൽ വേണമെന്ന ബോണ്ടും സ്പോൺസർ ഷിപ്പിന്റെ ഭാഗം ആയിരുന്നു. കോഴ്സ് കഴിഞ്ഞു കേഡറ്റ് ആയി ലക്ഷദ്വീപ് കപ്പലുകളിലും എസ്

ഹൈ സ്പീഡ് ക്രാഫ്റ്റുകൾ ലക്ഷദ്വീപിലേക്ക് തിരിക്കുന്നു..

ഇമേജ്
കൊച്ചി :മൺസൂൺ കഴിഞ്ഞതോടെ ഹൈ സ്പീഡ് ക്രഫ്റ്റുകൾ അറ്റകുറ്റപ്പണിക്ക് ശേഷം ലക്ഷദ്വീപിൽ തിരിച്ചെത്തുന്നു. 150 കപ്പാസിറ്റി ഉള്ള വെസ്സൽ ചെറിയ പാണിയും പരളിയും നാളെ ലക്ഷദ്വീപിലേക്ക് തിരിക്കും.  കൊച്ചിയിൽ നിന്നും ആന്ദ്രോത് കൽപേനി ദ്വീപിലെ യാത്രക്കാർക്ക് ആയി ടിക്കറ്റ്‌ വിതരണം ലക്ഷദ്വീപ് പോർട്ട്‌ നടത്തുകയുണ്ടായി. മറ്റു വെസ്സലുകൾ വരുന്ന ദിവസങ്ങളിൽ തന്നെ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ് . ഇതോടെ അന്തർ ദ്വീപ് ഗതാഗതം സജീവമാവുകയാണ്   .. യാത്രക്കാർ ക്ലേശം കൂടാതെ ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് യഥേഷ്ടം യാത്ര ചെയ്യാൻ സാധിക്കും . സെപ്റ്റംബർ പകുതിയോടെ തന്നെ വെസ്സലുകൾ സർവീസ് നടത്താൻ തയ്യാറാവുന്നത് അപൂർവത ആണെന്ന് നാട്ടുകാർ കരുതുന്നു. 

കവരത്തി കപ്പൽ നോട്ടിലസ് ഏറ്റെടുത്തു

ഇമേജ്
കവരത്തി കപ്പൽ ഇനി നോട്ടിലസ് മാന്നിംങ്‌ ചെയ്യും ..  20. 09. 2018 കവരത്തി കപ്പൽ പുതിയ മാനിംഗ് ഏജന്റ് ആയ നോട്ടിലസ് ഷിപ്പിങ്  ഏറ്റെടുത്തു . നിലവിൽ കവരത്തി കപ്പലിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നില നിർത്തി കൊണ്ടാണ് കപ്പൽ പുതിയ മാനിങ് കമ്പനി ഏറ്റെടുത്തത് .. LDCL വിവിധ കപ്പലുകളിൽ ഓഫിസർ റാങ്കിൽ ഉള്ളവരെ നിയമിക്കുന്നതിന് മൂന്നാം കക്ഷികളായ മാനിങ് ഏജന്റ് മാരെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നതു  .. കുറച്ചു കാലങ്ങൾ ആയി ABS എന്ന ചെന്നൈ ആസ്ഥാനമായ കമ്പനി ആണ് കവരത്തി കപ്പലിൽ ജീവനക്കാരെ നിയമിക്കുന്നതിൽ കരാർ ഉണ്ടായിരുന്നത്.. പക്ഷെ കരാർ കാലാവധി അവസാനിച്ചിട്ടും അഡ്‌ഹോക് വ്യവസ്ഥയിൽ  ABS തന്നെയായിരുന്നു കപ്പൽ നടത്തി കൊണ്ടിരുന്നത്.  പുതിയ ടെൻഡർ നടപടികളിലൂടെ നോട്ടിലസ് ഷിപ്പിംഗ് എന്ന മാനിങ് കമ്പനിക്ക്‌ കവരത്തി കപ്പലിന്റെ മാനിംഗ് ചുമതല ലഭിക്കുകയും ഔപചാരിക നടപടികൾ പൂർത്തിയാക്കി ABS ഇൽ നിന്നും കപ്പൽ ഏറ്റെടുക്കുകയും ചെയ്തു.

ഹജ്ജ് നിർവഹിച്ചു ലക്ഷദ്വീപ് ഹാജിമാർ തിരിച്ചെത്തി തുടങ്ങി..

ഇമേജ്
വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചു ലക്ഷദ്വീപ് ഹാജിമാർ ദ്വീപുകളിൽ  എത്തിതുടങ്ങി .. ലക്ഷദ്വീപ് തുറമുഘ വകുപ്പ് വിവിധ കപ്പലുകളിൽ ആയി ഓരോ ദ്വീപിലെയും തീർത്ഥാടകരെ ദ്വീപുകളിൽ എത്തിച്ചു തുടങ്ങി .

ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത..

ഇമേജ്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധത്തിന് പോകരുതെന്നും അതോറിറ്റി കർശന നിർദേശം നൽകി. 31/07/2018 ഉച്ച മുതൽ അടുത്ത 24 മണിക്കൂറിലേക്ക് മുന്നറിയിപ്പ് ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

നാളെ ചെറിയ പെരുന്നാൾ

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു..

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം കവരത്തി യിൽ വെച്ചു നടത്തുന്നു.. അപേക്ഷകൾ ക്ഷണിച്ചു എൽ ഡി സീ എൽ..

ലക്ഷദ്വീപ് കാരുടെ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി കൊണ്ട് വീക്ഷണ രേഖയുമായി ലക്ഷദ്വീപ് വികസന കോർപറേഷൻ.. പ്ലസ്ടു ഫലത്തിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ  തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർത്ഥികൾക്ക്‌  ഈ മാസം തീയതി 30 മുതൽ കവരത്തി യിൽ വെച്ചു  നടത്തുന്ന " ലൈൻ ഓഫ് സൈറ്റ് " എന്ന  സിവിൽ സർവീസ് ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കാം .. താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂൺ 19 നു മുമ്പായി അപേക്ഷകൾ പ്രസ്തുത സർക്കുലറിനു ഒപ്പമുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു എൽ ഡി സീ എൽ ,  കവരത്തി വിലാസത്തിൽ അയക്കേണ്ടതാണ്.. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി ലക്ഷദ്വീപിൽ ജോലി ചെയ്യുന്ന വിവിധ ഐ എ എസ് ഉദ്യോഗസ്ഥർക്കൊപ്പം ശ്രീമതി ശിഖ സുരേന്ദ്രൻ  ഐഎസ് (സിവിൽ സർവീസ് 16 ആം റാങ്ക്,  കേരളത്തിൽ ഒന്നാമത് ) അവരുടെ അനുഭവങ്ങൾ പങ്കിടുന്നതാണ്.. ഐഎസ് ഐ പി എസ് സ്വപ്നം കണ്ടു തുടങ്ങിയ പ്രിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ  അവസരം പരമാവധി പ്രയോജനപ്പെടുത്തുക..  കൂടുതൽ വിവരങ്ങളും നിർദേശങ്ങളും എൽ ഡി സീ എൽ ഇറക്കിയ സർക്കുലർ പ്രതിപാദിക്കുന്നു..

കിൽത്താൻ ദ്വീപിനോടുള്ള അവഗണന -പഞ്ചായത്ത് സംഘം അഡ്മിനിസ്ട്രേറ്ററെ കണ്ടു..

ഇമേജ്
കവരത്തി : കിൽത്താൻ ദ്വീപിനോട് കപ്പൽ പ്രോഗ്രാം കാര്യത്തിൽ തുടരുന്ന അവഗണന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ഫാറൂഖ് ഖാന്റെ ശ്രദ്ധയിൽ പെടുത്തി  കൊണ്ട് കിൽത്താൻ ദ്വീപ് പഞ്ചായത്ത്‌ ചെയർ പേഴ്സൺ ന്റെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തി. അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവിൽ വെച്ചു ഇന്നലെ 02.05.2018 ആയിരുന്നു കൂടിക്കാഴ്ച്ച. പാവപ്പെട്ട രോഗികൾക്കും മറ്റു നാട്ടുകാർക്കും ഏറെ ഉപകാര പ്രദമായിരുന്ന കിൽത്താൻ ദ്വീപിൽ നിന്നും കവരത്തി അഗതിയിലേക്കും തിരിച്ചും ഉള്ള പ്രോഗ്രാമുകൾ പുതിയ മൺസൂൺ ഷെഡ്യൂളിൽ നിന്നും ഒഴിവാക്കിയത് വളരെയധികം ജന ദ്രോഹകരമായി മാറിയിരിക്കുന്നു ..മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി കിൽത്താൻ ദ്വീപിനെ പാടെ അവഗണിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച കപ്പൽ പ്രോഗ്രാമിനെതിരിൽ ജനരോക്ഷം ശക്തമായതായി പഞ്ചായത്ത്‌ സംഘം അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം അദ്ദേഹത്തിനു മുമ്പിൽ സമർപ്പിച്ചു. കിൽത്താൻ ദ്വീപ് ഡി പി മെമ്പർമാരും പഞ്ചായത്ത്‌ മെമ്പർമാരും അടങ്ങിയ സംഘമാണ് അഡ്മിനിസ്ട്രേറ്റർക്കു മുമ്പിൽ നാട്ടുകാരുടെ ആവശ്യം അറിയിച്ചു കൊണ്ട് തലസ്ഥാനത്തു എത്തിയത് . വിഷയത്

അക്‌ബറിനെ തേടി പുരസ്‌കാരം..

ഇമേജ്
ലക്ഷദ്വീപ് സ്വദേശിയായ അക്ബർ അലിയെ തേടി ആതുര ശുശ്രുഷ രംഗത്തെ വിശിഷ്ട സേവനത്തിനുള്ള ഫ്ലോറെൻസ് നെറ്റിങാൾ അവാർഡ് എത്തിയിരിക്കുന്നു.  വരുന്ന മെയ് 12നു ഡൽഹിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി അവാർഡ് സമ്മാനിക്കും. 50, 000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.. വിക്ടോറിയൻ സംസ്കാരത്തിൻറെ പ്രതീകവും 'വിളക്കേന്തിയ വനിത ' എന്നും അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവും ആധുനിക നഴ്സിംഗ് ഉപജ്ഞാതാവുമായ ഫ്ലോറെൻസ് നെറ്റിങ്ങൽ എന്ന വനിതയുടെ യുടെ ജന്മദിനത്തിൽ ലോകമെമ്പാടും ഉള്ള ആതുര സേവന രംഗത്തുള്ളവരെ ആദരിച്ചു കൊണ്ട് ഈ അവാർഡ് നൽകി വരുന്നു.. ക്രിമിയൻ യുദ്ധകാലത്തെ സൈനികരെ അസാമാന്യ കരുതലോടെ ശുശ്രൂഷിച്ച മികവും മറ്റു സാമൂഹിക പരിഷ്കാരങ്ങളും ഫ്ലോറെൻസ് നെറ്റിൻഗേലിനെ പ്രശസ്തിയിലെത്തിച്ചു. കഴിഞ്ഞ വർഷം  ലക്ഷദ്വീപ് സ്വദേശിയായ അഹ്മദ് കഫി ഫ്ലോറെൻസ് നെറ്റിങ്ങൽ അവാർഡിന് അർഹനായിരുന്നു.  ഇന്ന് അമിനി സ്വദേശിയായ അക്‌ബർ അലിയെ തേടി അംഗീകാരം എത്തുമ്പോൾ തീർത്തും വിനയത്തോടെ അക്‌ബർ പറയുന്നു: " ദൈവത്തിനു സ്തുതി.. രാജ്യത്തിനായി സേവിക്കുന്നതിൽ അഭിമാനിക്കുന്നു. ഈ അംഗീകാരം എന്നെ കൂടുതൽ വിനയാ നിത്വനാക്കുന്ന

യാത്ര ദുരിതം സ്കാനിംഗ്‌ സെന്ററിലും...

ഇമേജ്
കൊച്ചിയിലെ ലക്ഷദ്വീപ് യാത്രക്കാർക്കുള്ള സ്കാനിങ് സെന്റർ യാത്രക്കാരെ എങ്ങിനെയാണ് ശത്രുതാ മനോഭാവത്തോടെ കാണുന്നത്..?  യാത്ര സുഗമമാക്കാൻ പോർട്ട്‌ നടപടി എടുക്കേണ്ടതല്ലേ? സലാം അഗത്തി എഴുതുന്നു.. കൊച്ചിയിലെ സാകാനിങ് സെന്ററിൽ  ദിനം പ്രതി CISF ഉം യാത്രക്കാരുമായുമുള്ള പ്രശ്നങ്ങൾ കൂടി കൂടി വരുകയാണ്. ○എന്താണ് CISF? CISF എന്നാൽ Central Industrial Security Force അതായത് ഭാരതത്തിലെ വ്യവസായ സ്ഥാപനങ്ങളുടെയും എയർപോർട്ട് കളുടെയും തിരമുഖങ്ങളുടെയും സംരക്ഷണം അതാത് കേന്ദ്ര സംസ്ഥാന ആവശ്യാർത്ഥം സുരക്ഷ നടപ്പിലാക്കുന്ന ഒരു സേന ○ലക്ഷദീപിന്റെ ആവശ്യം ? ഇപ്പോൾ നാം കൊച്ചിയിൽ ഒരു യൂണിറ്റ് CISF സാകാനിങ് സെന്ററിന്റെ സുരക്ഷാ ചുമതലയ്ക്കും കാർഗോ സാകാനിങ്ങിനും പ്രയോജനപ്പെടുത്തുന്നു. ○CISF  ന്റെ ജോലികൾ ?? ഐര്പോര്ട്ടുകളിൽ ഐര്പോര്ട്ടിനകത്തേക്ക് പാസ്സ് മൂലം നിയന്ത്രണം ഏർപെടുത്തിയതിനാൽ ID കാർഡ് പരിശോധിച്ച് അകത്തേക്ക് പ്രവേശനം അനുവദിക്കുന്നു അതിനു ശേഷo ഒരു യാത്രക്കാരൻ എങ്ങനെ വിമാനത്തിന് അകത്തേക്ക് എത്തി ചേരുന്നു എന്ന് നോക്കാം > യാത്രക്കാരൻ അയാളുടെ ബാഗ്ഗജ് വിമാന കമ്പനിയുടെ സുരക്ഷാ ഓഫീസർ ഓപ്പറേറ്റ് ചെയ്യുന്ന സ്കാനിംഗ് മെ

അനിശ്ചിതത്വം തുടരുന്നു.. ടിക്കറ്റ്‌ എടുക്കാൻ ക്യു നിന്ന് ദ്വീപുകാർ.. അടുത്ത ഷെഡ്യൂൾ എങ്കിലും ഓടുമോ??

ഇമേജ്
സാങ്കേതിക തകരാറിനാൽ യാത്ര റദ്ധാക്കിയ കവരത്തി കപ്പലിന്റെ അടുത്ത പ്രോഗ്രാമും അനിശ്ചിതത്വത്തിൽ.. 04. 05. 18 നു ഉള്ള പ്രോഗ്രാം ഓടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ പോർട്ടിനോ എൽ ഡി സി എലിനോ കഴിഞ്ഞിട്ടില്ല.. എന്നാൽ ടിക്കറ്റ്‌ റിലീസ് ആവുമെന്ന് കരുതി ജനം ടിക്കറ്റ് കൗണ്ടറുകൾക്ക് മുമ്പിൽ ക്യു നിന്ന് തുടങ്ങി.. ഇത് വരെ എന്താണ് സംഭവിച്ചിരിക്കുന്നതെന്നും എന്ന് കപ്പൽ ഓടി തുടങ്ങുമെന്നും അറിയിച്ചു വാർത്ത കുറിപ്പ് ഇറക്കാനോ ജനങ്ങളുമായി സംവദിക്കാനോ പോർട്ടോ എൽ ഡി സി എലോ തയ്യാറായിട്ടില്ല. അതെ സമയം വിവിധ രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ എൽ ഡി സി എൽ അനാസ്ഥ ക്കെതിരെ സമരം നടത്തി വരികയാണ്..

കവരത്തി കപ്പലിന് ടിക്കറ്റ്‌ എടുത്തവരെ നാട്ടിലെത്തിക്കാൻ അറേബ്യാൻ സീ യും കോറലും ഓടും

സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര അനിശ്ചിതത്വത്തിലായ എം വീ കവരത്തി കപ്പലിൽ യാത്രക്കായി ടിക്കറ്റ്എടുത്തവരെ നാട്ടിലെത്തിക്കാൻ അറേബ്യൻ സീ എന്ന കപ്പലും കോറൽ കപ്പലും ഓടാനായി ടിക്കറ്റ് വിതരണം ആരംഭിച്ചു.. കവരത്തി കപ്പലിന്  27. 04. 2018 യാത്ര ചെയ്യാൻ ടിക്കറ്റ്‌ എടുത്തവരെ 29.04.2018 ൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ഈ കപ്പലുകളിൽ ദ്വീപുകളിൽ എത്തിക്കും. അമിനിയിലേക്ക് ഉള്ള യാത്രക്കാരെ അറേബ്യൻ സീ കപ്പലിൽ കടമത്തിൽ എത്തിച്ചു അവിടന്ന് ബോട്ടുകളിൽ അമിനിയിലേക്ക് എത്തിക്കുമെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിക്കുന്നു.  അതെ സമയം തകരാറിലായ കവരത്തി കപ്പലിന്റെ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചു കൊണ്ട് അടുത്ത വോയേജിനായി തയ്യാറാക്കുമെന്ന് കപ്പലുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നു.  യാത്രക്കിടെ ഉണ്ടായ ചെറിയ തകരാർ പരിഹരിച്ചു ഓടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ജീവനക്കാർ..  സോഷ്യൽ മീഡിയ കളിലൂടെയും ഓൺലൈൻ പത്രങ്ങളിലൂടെയും ഊഹങ്ങളും കളവുകളും പ്രചരിക്കുന്നുവെന്നത് വളരെയധികം ദുഃഖിപ്പിക്കുന്നുവെന്നു കപ്പൽ ജീവനക്കാർ അഭിപ്രായപ്പെട്ടു.

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചിയിൽ നിന്നും 30 നോട്ടിക്കൽ മൈൽ അകലെ നിന്നും കോസ്റ്റ് ഗാർഡ് കണ്ടെത്തിയ ബോട്ടിനെ കൊച്ചിയിൽ എത്തിച്ചു.  ലക്ഷദ്വീപ് സ്വദേശികളായ അഞ്ചു പേർ ഉള്ള ബോട്ട് 23. 04. 18 മുതൽ കാണാതായിരുന്നു.  എഞ്ചിൻ കേടായതിനെ തുടർന്ന് ഒഴുകി നടക്കുകയായിരുന്ന ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തുകയും വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് നെ ഏല്പിക്കുകയും ചെയ്തു.

സാങ്കേതിക കാരണം - കവരത്തി യാത്ര മാറ്റി വെച്ചു

ഇമേജ്
26. 04. 18: കൊച്ചി : നാളെ പുറപ്പെടേണ്ടിയിരുന്ന എംവി കവരത്തി കപ്പൽ യാത്ര റദ്ധാക്കിയതായി ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. ഏഴോളം നാടുകളിലേക്ക് യാത്രക്കാരെയും കൊണ്ട് പുറപ്പെടാൻ ഉള്ള കപ്പൽ യാത്ര റദ്ധാക്കിയ കാര്യം ഇന്ന് വൈകുന്നേരം ആണ് അറിയിച്ചിരിക്കുന്നത്. കപ്പലിന്റെ  പ്രൊപ്പല്ലർ ഷാഫ്ട് ബെയറിങ്ങിൽ ഉണ്ടായിരിക്കുന്ന ചെറിയ ക്ഷതം ആണ്‌ യാത്ര ക്യാൻസൽ ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് തുറമുഖ വകുപ്പും എൽ ഡി സി എലും സൂചന നൽകുന്നു.. വിവിധ ദ്വീപുകളിലേക്ക് പോവേണ്ട ടൂർ വിദ്യാർത്ഥികളും ടൂറിസ്റ്റുകളും അടക്കം മുഴുവൻ ടിക്കറ്റും വിതരണം ചെയ്ത ശേഷം കപ്പൽ റദ്ധാക്കിയ അറിയിപ്പ് വന്നത് യാത്രക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു മാസം ഡോക്കിൽ കിടന്ന കപ്പൽ രണ്ടു സെയ്‌ലിംഗ് കഴിഞ്ഞപ്പോയെക്കും യാത്ര മുടങ്ങിയത് നാട്ടുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഊഹാപോഹങ്ങളിലേക്കും ചർച്ചകളിലേക്കും സമൂഹ മാധ്യമങ്ങൾ കടന്നിരിക്കുന്നു.. യാത്രക്കിടെ ഉണ്ടായ ചെറിയ തകരാർ പരിഹരിക്കാതെ വീണ്ടും വീണ്ടും യാത്ര തുടരുമ്പോൾ ഉണ്ടായേക്കാവുന്ന ഗുരുതര തകരാറുകൾ ഒഴിവാക്കാൻ വേണ്ടിയാണു ഒന്നോ രണ്ടോ ദിവസം എടുത്താലും തകരാറുകൾ പരിഹരിച്ച ശ

ടിക്കറ്റ്‌ പ്രശ്നത്തിന് ഒരു പരിഹാരം

സലാം അഗത്തിയുടെ ഫേസ്ബുക് കുറിപ്പ് : പ്രിയപ്പെട്ട ലക്ഷദ്വീപ് സുഹൃത്തുക്കളെ കപ്പൽ ടിക്കറ്റ് പ്രശ്നം  വളരെ ലളിതമായി കുറക്കാൻ എനിക്ക് തോന്നിയ ഐഡിയ ഇവിടെ ഷെയർ ചെയ്യട്ടെ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക..... എല്ലാ ദ്വീപുകാരെയും പോർട്ടിന്റെ വെബ്സ്റ്റാർ എന്ന സോഫ്റ്റ്‌വെയർയുമായി ആധാർ കാർഡ് നമ്പർ ചേർത്ത്  ബന്ധിപ്പിച്  പോർട്ട്‌ നൽകുന്ന പ്രതേക കോഡ് ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന രീതി ഉറപ്പ് വരുത്തുക ( ഉദാഹരണത്തിന് എനിക്ക് അതായത് അബ്ദുൽ സലാം അഗത്തി പോർട്ടിൽ ആധാർ നൽകി രജിസ്റ്റർ ചെയ്യുമ്പോൾ പോർട്ട്‌ AGX36 എന്ന് നമ്പർ നൽകുന്നു ഞാൻ ടിക്കറ്റ് എടുക്കാൻ പ്രസ്തുത നമ്പറുമായി ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഫോമിൽ ഈ നമ്പർ മാത്രം എഴുതുമ്പോൾ ടിക്കറ്റ് സ്റ്റാഫിന് എന്റെ മുഴുവൻ പേരടിക്കുന്നതിന് പകരം കോഡ് അടിച്ചാൽ എന്റെ എല്ലാ വിവരവും സ്‌ക്രീനിൽ തെളിയും കൂടാതെ എല്ലാ വർഷവും വയസ്സ് ഓട്ടോമാറ്റിക് ആയി കമ്പ്യൂട്ടർ ചേഞ്ച്‌ ചെയ്യുന്നതിനാൽ വയസ്സ് പോലും കറക്റ്റ് ആയി പ്രിന്റ് ചെയ്യപ്പെടും) .ഇത് മൂലം ടിക്കറ്റ് അടിക്കുന്ന സമയം ലാഭിക്കാം ടിക്കറ്റിലെ തെറ്റുകൾ ഇല്ലാതാക്കാം സ്കാനിംഗ് സെന്ററിൽ പേര് കറക്റ്റ് ചെയ്യുന്ന പ്രശ്നമേ വരുന

ചെക്കി തോട്ടം..

               ((( കേ ഗ് ))) കവരത്തി ദ്വീപിലെ ഏറ്റവും വലിയ കാടുകളിൽ ഒന്ന് "ആയിരുന്നു'' ചെക്കിത്തോട്ടം. ആയിരുന്നു എന്ന പ്രയോഗം ബോധപൂർവ്വമാണ് ഉപയോഗിച്ചത്. ദ്വീപുകാരന്റെ ശൈലിയിൽ ചെക്കിത്തോട്ടത്തെക്കുറിച്ച് പറയുകയാണെങ്കിൽ മുല്ലയും, ഞെളുകും, ബാകയും, ശാനയും, സാഹിബിന ഫുല്ലും, കാട്ട് ചേമ്പും, ചെക്കിത്തൈകളും നിറഞ്ഞ വിജനമായ കാട് .ഇടക്കിടക്ക് അത്തിമരവും, കൗങ്ങും, തെങ്ങും തലയുയർത്തി നിൽക്കുന്നു.കാട്ട് കോഴിയും അണ്ണൽ പക്ഷിയും, റണ്ടയും പറന്ന് രസിച്ചിരുന്ന ചെറിയൊരു ലോകം. സൂര്യപ്രകാശം കടന്ന് ചെല്ലാൻ മടിച്ചിരുന്ന ഈ കാട്ട് പ്രദേശം ഇന്ന് കവരത്തി ക്കാരന്റെ ഓർമ്മകളിൽ മാത്രം ഒതുങ്ങുന്നു. പണ്ട് വർഷകാലത്ത് മുട്ടോളം വെള്ളത്തിൽ പതുങ്ങി നിന്ന് ചെളി കുടിക്കാനെത്തുന്ന റണ്ടപ്പക്ഷിയെ പിടിക്കാൻ കെണിയൊരുക്കി രസിച്ചിരുന്ന കുസൃതിക്കാലം ഭൂതകാല ഓർമ്മയിൽ ഉണ്ട്. ഈ അടുത്ത കാലത്ത് വഴി തെറ്റി വന്ന ഒരു മണ്ണുമാന്തിയന്ത്രം അതിന്റെ കൂർത്ത പല്ലുകൾ കൊണ്ട് ചെക്കിത്തോട്ടത്തിന്റെ ഒരറ്റത്തു നിന്ന് അവൻ തിന്നു തുടങ്ങി. അവന്റെ വിശപ്പ് മാറ്റാൻ  ചെടികളും മരങ്ങളും വേദനയോടെ ശിരസ്സ് കുനിച്ച് നിന്ന് കൊടുത്തു. മണ്ണുമാന്തിയന്ത്രത്

ബോട്ട് കാണാതായി

ഇമേജ്
ചെത്ത്ലാത് നിന്നും ബേപ്പൂർ ലക്ഷ്യമാക്കി ഇറങ്ങിയ  IND-KL-07-MM-4815 കൃഷ്ണ പ്രിയ എന്ന ബോട്ട് 23.04.2018 മുതൽ കാണാതായി. ലക്ഷദ്വീപ് സ്വദേശികളായ അഞ്ചു പേരാണ് ബോട്ടിലുള്ളത്.

പുത്തൻ വർണത്തിൽ കവരത്തി കപ്പൽ

ഇമേജ്

സുരക്ഷാ കണ്ണുകളോടെ കവരത്തി

ഇമേജ്
കൊച്ചി : നീണ്ട മൂന്ന് മാസത്തെ റിപ്പയർ /ഡോക്ക് കഴിഞ്ഞു ഈ മാസം 14 ഓടെ കവരത്തി കപ്പൽ ഓടി തുടങ്ങി.  മേജർ ഡോക്ക് കഴിഞ്ഞിറങ്ങിയ കപ്പലിൽ കെട്ടിലും മട്ടിലും പുതുമ ദർശിക്കാവുന്നതാണ്..  പ്രധാനപ്പെട്ട അഴിച്ചു പണികളും സ്റ്റീൽ വർക്കും മറ്റു അലങ്കാരങ്ങളും നടത്തിയതായി കപ്പലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു..  കപ്പലിൽ യാത്ര ചെയ്ത ലേഖകന് പക്ഷെ കൗതുകം തോന്നിയത് പുതുതായി ഘടിപ്പിച്ചിരിക്കുന്ന ക്യാമറ കണ്ണുകളിൽ ആണ്..  35 ഓളം സി സി ടി വി  ക്യാമറയുടെ വലയത്തിലാണ് കപ്പൽ മുഴുവനും..  പൊതു വഴികളിലും തന്ത്ര പ്രധാന മേഖലകളും ക്യാമറ വലയത്തിലാണ്.. എഴുനൂറോളം പേര് യാത്ര ചെയ്യുന്ന കപ്പലിൽ ലഗേജ് മാറി പോവുന്നതും സാമഗ്രികൾ മോഷണം പോവുന്നതും പലപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്..  കൂടാതെ അനധികൃത കടന്നു കയറ്റങ്ങളും.. പത്തു വർഷത്തോളം സേവന രംഗത്ത് ഇറങ്ങിയിട്ടും ഇപ്പോഴാണ് കപ്പൽ സുരക്ഷാ ക്യാമറകളുടെ അധിക സുരക്ഷയിലേക്ക് എത്തിയിട്ടുള്ളത്.. ഇനി എന്തായാലും യാത്രക്കാർ ഇട വഴികളിലും നട വഴികളിലും കാണുന്ന ക്യാമറകളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറക്കണ്ട..