Skip to main content

യാത്ര ദുരിതം സ്കാനിംഗ്‌ സെന്ററിലും...

കൊച്ചിയിലെ ലക്ഷദ്വീപ് യാത്രക്കാർക്കുള്ള സ്കാനിങ് സെന്റർ യാത്രക്കാരെ എങ്ങിനെയാണ് ശത്രുതാ മനോഭാവത്തോടെ കാണുന്നത്..?  യാത്ര സുഗമമാക്കാൻ പോർട്ട്‌ നടപടി എടുക്കേണ്ടതല്ലേ?

സലാം അഗത്തി എഴുതുന്നു..

കൊച്ചിയിലെ സാകാനിങ് സെന്ററിൽ  ദിനം പ്രതി CISF ഉം യാത്രക്കാരുമായുമുള്ള പ്രശ്നങ്ങൾ കൂടി കൂടി വരുകയാണ്.

○എന്താണ് CISF?

CISF എന്നാൽ Central Industrial Security Force അതായത് ഭാരതത്തിലെ വ്യവസായ സ്ഥാപനങ്ങളുടെയും എയർപോർട്ട് കളുടെയും തിരമുഖങ്ങളുടെയും സംരക്ഷണം അതാത് കേന്ദ്ര സംസ്ഥാന ആവശ്യാർത്ഥം സുരക്ഷ നടപ്പിലാക്കുന്ന ഒരു സേന

○ലക്ഷദീപിന്റെ ആവശ്യം ?

ഇപ്പോൾ നാം കൊച്ചിയിൽ ഒരു യൂണിറ്റ് CISF സാകാനിങ് സെന്ററിന്റെ സുരക്ഷാ ചുമതലയ്ക്കും കാർഗോ സാകാനിങ്ങിനും പ്രയോജനപ്പെടുത്തുന്നു.

○CISF  ന്റെ ജോലികൾ ??

ഐര്പോര്ട്ടുകളിൽ ഐര്പോര്ട്ടിനകത്തേക്ക് പാസ്സ് മൂലം നിയന്ത്രണം ഏർപെടുത്തിയതിനാൽ ID കാർഡ് പരിശോധിച്ച് അകത്തേക്ക് പ്രവേശനം അനുവദിക്കുന്നു അതിനു ശേഷo ഒരു യാത്രക്കാരൻ എങ്ങനെ വിമാനത്തിന് അകത്തേക്ക് എത്തി ചേരുന്നു എന്ന് നോക്കാം

> യാത്രക്കാരൻ അയാളുടെ ബാഗ്ഗജ് വിമാന കമ്പനിയുടെ സുരക്ഷാ ഓഫീസർ ഓപ്പറേറ്റ് ചെയ്യുന്ന സ്കാനിംഗ് മെഷിനിൽ സ്കാൻ ചെയ്യുകയും തുടർന്ന് ചെക്കിങ് കൗണ്ടറിലേക്ക് ബാഗുമായി എത്തുന്നു അവിടെ വിമാന കമ്പനിയുടെ ഉദ്യോഗാർത്ഥികൾ ടിക്കറ്റ് നോക്കുകയും ബാഗേജ് ടാഗ് ചെയ്ത് യാത്രക്കാരന്റെ ബോർഡിങ് പാസ്സിന്റെ കൂടെ യാത്രക്കാരന് പുഞ്ചിരിയോടെ നൽകുന്നു.

> തുടർന്ന് യാത്രക്കാരൻ സെക്യൂരിറ്റി ഗേറ്റിലൂടെ  സെക്യൂരിറ്റി ചെക്ക് അപ്പിന് കയറുമ്പോൾ കയ്യിലുള്ള ഹാൻഡ് ബാഗേജ് CISF സ്കാൻ ചെയ്യുന്ന സ്കാനിംഗ് മെഷിനിൽ വെക്കുകയും മറുവശത്ത് CISF ന്റെ ഫ്രിസ്കിങ്ങിനു വിധേയമായി ബോർഡിങ് പാസ്സിൽ സെക്യൂരിറ്റി സ്റ്റാമ്പ്‌ പതിച്ചു സ്ക്രീൻ ചെയ്ത ഹാൻഡ് ബാഗുമായി വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള കവാടത്തിലേക്ക് നീങ്ങുമ്പോൾ അവിടെ CISF  ന്റെ ഒരു ഉദ്യോഗസ്ഥൻ വീണ്ടും വിമാന കമ്പനിയുടെ സ്റ്റാഫിന്റെ സാന്നിത്യത്തിൽ ബോർഡിങ് പാസ്സ് പരിശോധിച്ച് വിമാനത്തിലേക്ക് പോകുവാൻ അനുവദിക്കുന്നു

ഇവിടെ നാം പ്രതേകം ശ്രദ്ധിക്കേണ്ടത് വിമാന കമ്പനി നൽകുന്ന ബോർഡിങ് പാസ്സുമായി നീങ്ങുന്ന യാത്രക്കാരനെ ആരും ഒരുസ്ഥലത്തും തടയുന്നില്ല

നമുക്ക് ലക്ഷദ്വീപിന്റെ സ്കാനിംഗ് സെന്ററിലെക്ക്‌ വരാം

> മൂന്ന് രാത്രി ഉറക്കമൊഴിച്ച കിട്ടിയ ടിക്കറ്റ്മായി  സ്കാനിംഗ് സെന്ററിൽ എത്തിയാൽ നേരെ ട്രോളിക്ക്‌ അവിടെയും Q നിന്ന്  കിട്ടിയാൽ വീണ്ടും പുറത്ത് വന്ന് ഉള്ള പെട്ടികൾ അതിൽ അടക്കി വെച്ച് മഹ്ശറ എന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തേക്ക് നീങ്ങുകയാണ് യാത്രക്കാരൻ അവിടെ കാക്കി ധരിച്ച CISF ന് നമ്മുടെ id കോപ്പിയും ടിക്കറ്റും നൽകുമ്പോൾ അവരുടെ നോട്ടം കണ്ടാൽ അറിയാം അയാളുടെ മനസ്സിൽ നമ്മൾ ഏതോ രോഹിങ്ക്യൻ കുടിയേറ്റക്കാരൻ ദ്വീപിലേക്ക് പോകുന്ന തിടുക്കത്തിലാണെന്ന്,

തുടർന്ന്  ടിക്കറ്റ് പരിശോധനയിൽ പ്രാവീണ്യം നേടിയ അമേരിക്കൻ അയർലൈൻസിന്റ  ചെക്കിങ് സ്റ്റാഫിന്റെ അഹങ്കാരത്തോടെ സൂഷ്മ പരിശോധന എങ്ങാൻ ടിക്കറ്റ് റിലീസ് സമയത്തു അവിടെ ടിക്കറ്റ് അടിക്കുന്ന ഉദ്യോഗസ്ഥന് എന്തെകിലും കൈപിയ സംഭവിച്ചു പോയാൽ അതോടെ തുടങ്ങും ദ്വീപുകാരന്റെ അധോഗതി ഇവിടെ സഹായത്തിനു ആരെ വിളിച്ചിട്ടും കാര്യമില്ല കാരണം CISF ന്റെ സാധാ കോൺസ്റ്റബിൾ മുതൽ തുടങ്ങും ഒരുമാതിരി ഹറാസ്സ്മെന്റ്.

പോർട്ട്‌ പേരിന് മാത്രം പോസ്റ്റ്‌ ചെയ്ത കുറച്ച് ഉദ്യോഗസ്ഥന്മാർ ഉണ്ടവിടെ അവരുടെ കാര്യം കൂടുതൽ പരിതാപകരം കാരണം സുബാങ്കർ ഘോഷ് എന്ന ഉദ്യോഗസ്ഥൻ ഉണ്ടാക്കിവെച്ച (SOP) സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോസ്യുജേർ എന്ന ഒറ്റ പേജ്‌ ധവള പത്രത്തിന്റെ പുറത്ത് നമ്മൾ ശമ്പളത്തിന് നിർത്തിയ CISF ന് അഡ്മിനിസ്‌ട്രേഷന്റെ കോണകം വരെ പണയം വെച്ചിരിക്കുന്നു. വെൽഫേർ ഓഫീസർ എന്ന് നാം ഓമന പേരിട്ടു വിളിക്കുന്ന ഉദ്യോസ്ഥന് സ്വന്തം മകന്റെയോ മകളുടെയോ കാര്യത്തിൽ പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.

നമ്മുടെ ഐഡന്റിറ്റി പരിശോധിച്ച് ക്രത്യത ഉറപ്പ് വരുത്തി ബാഗേജ് സ്കാൻ ചെയ്തു പുറത്ത് നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ കയറാൻ നേരത്ത് പോലും ഒരുമാതിരി അവക്ജ്ഞയോടെ നമ്മെ കാണുന്ന ഭൂരിഭാഗവും CISF കാർ ഈ രാജ്യത്തിനു തന്നെ അപമാനമാകുന്ന നിമിഷം...

ഇവിടെ നാം ചർച്ച ചെയ്യേണ്ട കാര്യങ്ങൾ

1. നമ്മൾ എന്ത് കൊണ്ട് ഒരു പ്രൊഫെഷണൽ ഓപ്പറേറ്റർ എന്ന ലെവെലിലേക്ക് ഉയരുന്നില്ല

2. നമ്മൾ ശമ്പളം കൊടുത്തു ജോലിക്കിരുത്തിയ CISF ഉദ്യോഗസ്ഥന്മാരെ എന്ത് കൊണ്ട് അഡ്മിനിസ്ട്രേഷന് കൺട്രോൾ ചെയ്ത് കൂടാ

3. ചെക്കിൻ കൌണ്ടർ എയർപോർട്ട്കളിൽ  ഉള്ളത് പോലെ നമ്മുടെ സ്റ്റാഫിനെ വെച്ച് പ്രവർത്തിപ്പിച്ചുകൂടാ

4. ടെർമിനൽ മാനേജർ പോലുള്ള പോസ്റ്റുകൾ ക്രീയേറ്റ് ചെയ്ത് കൂടുതൽ power ടെസിഗിനെറ്റ്  ചെയ്ത് ലാസ്റ്റ് മിനിറ്റ് name ചേഞ്ച്‌ പോലുള്ള ഫെസിലിറ്റി കൊണ്ടുവന്നു കൂടുതൽ യാത്രക്കാർക്ക് യാത്ര ച്വയ്യുവാനുള്ള അവസരം സൃഷ്ട്ടിച്ചു കൂടാ.

Comments

Popular posts from this blog

ഡ്രൈ ഡോക്കിംഗിനെ കുറിച്ച്...

ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾ ചർച്ചയിൽ  വരുമ്പോഴും അല്ലാത്തപ്പോഴും എല്ലാം ഇടക്കിടെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളാണ്  ' ആ കപ്പൽ ഡോക്കിലാണ്' അല്ലെങ്കിൽ ഡോക്കീന്നിറങ്ങി എന്നെല്ലാം.. ഡോക്കിങ്ങ് എന്ന സംഭവത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കട്ടെ.. സാധാരണ കപ്പലുകളെ അപേക്ഷിച്ച് യാത്രാ കപ്പലുകൾ ഓരോ വർഷവും സുരക്ഷാ പരിശോധനകൾ നടത്തി ' "യാത്രാക്കപ്പൽ സുരക്ഷാ സർട്ടിഫിക്കറ്റ്" അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ' A'  എന്ന സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.  (നമ്മുടെ കപ്പലുകളിൽ ഓരോ യാത്രക്കും മുന്നോടിയായി MMD സർവ്വയർ നടത്തുന്ന സുരക്ഷാ പരിശോധനയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ്,   ' B' സർട്ടിഫിക്കറ്റ് എന്ന് വിളിക്കുന്നു. )
വാർഷിക സർവ്വേയുടെ ഭാഗമായി കപ്പലിന്റ അടിഭാഗത്തിന്റ വിശദമായ പരിശോധന നടത്തണ്ടതുണ്ട്. അഞ്ചു വർഷത്തിൽ രണ്ടു പ്രാവശ്യം അല്ലെങ്കിൽ ഒരു പ്രാവശ്യം കപ്പലിന്റെ അടിഭാഗത്തിന്റെ പരിശോധന നടത്തപ്പെടുന്നത് ഡ്രൈ ഡോക്കിൽ ആയിരിക്കണം. അല്ലാത്തപ്പോൾ കടലിൽ വെച്ച് തന്നെ മുങ്ങൽ വിദഗ്ദരുടെ സഹായത്താൽ അടിഭാഗത്തിന്റെ CCTV ദൃശ്യങ്ങൾ ചിത്രീകരിച്ച് സർവ്വയർമാർ  പരിശോധന നടത്തുന്നു.
ഡ്രൈ …

അടുക്കള തോട്ടത്തിലെ ഗണിത ശാസ്ത്രം

മാസങ്ങൾക് മുൻപ്‌ ഈ ചെറുപ്പക്കാരൻ കളിയായി തുടങ്ങിയതല്ല ഈ അടുക്കള കൃഷി ; മറിച്ച് തികഞ്ഞ ലക്ഷ്യ ബോധവും കഠിനധ്വാനവും കൊണ്ട്  തന്റെ കൊച്ചു അടുക്കള തോട്ടത്തിൽ വിജയഗാഥ രചിക്കുവാൻ ഈ യുവാവിനു സാധിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നും തക്കാളി ,വെണ്ട, കാബാജ്,മുളക് ,വഴുതന ,ചീര ,പയർ തുടങ്ങി ഒരു വിധം വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും വിളവെടുക്കാൻ സാധിച്ചിട്ടുണ്ട് .
  അന്ത്രോത്ത് ദ്വീപ്‌ സ്വദേശിയും TGT ഗണിത ശാസ്ത്ര അധ്യാപകനും ആയ മുഹമ്മദ്‌ ഖാസിം എന്ന  ഈ ചെറുപ്പക്കാരന്റെ മാതൃക നമുക്കെല്ലാവര്ക്കും പിന്തുടരാം കഴിയട്ടെ .

ലഹരി വിരുദ്ധ വികാരം ശക്തമാകുന്നു

കൊച്ചി : 14.10.2017:   മഹാ വിപത്തായ ലഹരി ഉപയോഗം ലക്ഷദ്വീപിലും കൂടിവരുന്നതായി റിപ്പോർട്ട് .. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്യവും കഞ്ചാവുമായി ദ്വീപ് സ്വദേശികൾ കവരത്തിയിൽ പിടിയിലായതോടെ ലഹരിക്കെതിരെ പൊതുജന വികാരം ശക്തിപ്പെട്ടിരിക്കുന്നു .. നിലവിലെ നിയമ പ്രകാരം ബംഗാരം ഒഴികെ ലക്ഷദ്വീപിലെ മുഴുവൻ പ്രദേശങ്ങളും മദ്യ നിരോധിത മേഖലയാണ് .എന്നാൽ വൻകരയിൽ നിന്നും കപ്പലും മഞ്ജുവും വഴി മദ്യവും ലഹരി വസ്തുക്കളും ലക്ഷദ്വീപിലേക്ക് കടത്തുന്നതായി പലപ്പോഴായി ശ്രദ്ധയിൽ പെട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ദ്വീപുകാർ ആരോപിക്കുന്നു .. ലക്ഷദ്വീപുകാരായ സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ ലഹരി വിരുദ്ധ സമിതി 08.10.2017 ഞായറാഴ്ച കൊച്ചി ഗാന്ധി നഗറിലെ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ ലഹരി ഉപയോഗ വിഷയത്തെ സംബന്ധിച്ചും അത് എങ്ങനെ തടയാം എന്നതിനെ കുറിച്ചും ക്രിയാത്മകമായ ചർച്ചകൾ നടത്തുകയുണ്ടായി .. ലഹരി ലക്ഷദ്വീപിലേക്ക് ഒഴുകുന്ന വഴികൾ തടയാൻ അധികാരികളെ സമീപിക്കാനും ലഹരി വിരുദ്ധ ബോധവത്കരണം ദ്വീപുകളിൽ നടത്താനും തീരുമാനമായി. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ രാഷ്ട്രീയ നേതാക്കൾ …