ഇഷ്ഖെ ത്വൈബ 2013
07.02.2013: ഷൈഖുന കുണ്ടൂര്‍ ഉസ്താദ് നഗര്‍ , കവരത്തിയില്‍ ഫെബ് 4,5,6 തീയതികളില്‍ ആയി നടത്തി വന്ന സ്വലാത്ത് മജ്ലിസ് നു ഇന്നെലെ രാത്രി പ്രൌഡ ഗംഭീരമായ സദസ്സില്‍ സമാപനം. SSF കവരത്തി unit ആണ് സംഘാടകര്‍ . മുത്ത് നബി (സ ) യുടെ മദുഹ് പാടിയും സ്വലാത്തും ദിക്റും ചൊല്ലിയും കവരത്തി നിവാസികള്‍ ഇഷ്ഖെ ത്വൈബ 2013 എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ പങ്കെടുത്തു . ബുര്‍ദയും അറബാനമുട്ടും വിശ്വാസികളുടെ കണ്ണും കാതും കുളിര്‍പിച്ചു. പണ്ഡിതന്മാര്‍ നടത്തിയ ഹുബ്ബു റസൂല്‍ പ്രഭാഷണം ശ്രദ്ധേയമായി .സമാപന ദിവസം വൈകുന്നേരം നടത്തിയ സ്വലാത്ത് റാലിയില്‍ നൂറു കണക്കിന് പേര്‍ ഭാഗമായി. ഇശാ നിസ്കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ 5 കോടിയിലേറെ സ്വലാത്ത് മദീനയിലേക്ക് സമര്‍പ്പിച്ചു. നബി തങ്ങളെ (സ) സ്വപ്നത്തില്‍ കാണാന്‍ ഭാഗ്യം ലഭിച്ച അഷിഖെ റസൂല്‍അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ സയ്യിദു സഹീര്‍ തങ്ങള്‍ , കവരത്തി , ത്വാഹിര്‍ സഖാഫി ഉസ്താദ് തുടങ്ങിയ പണ്ഡിതര്‍ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. മാനവികതയുടെ സന്ദേശം ലോകത്തിനു മുമ്പില്‍ കാണിച്ചു കൊണ്ട് പരിപാടി സമാപനം കുറിച്ചു. നാലാം സ്വലാത്ത് വാര്‍ഷികം വരുന്ന ശൈബാന്‍ മാസം ഉണ്ടാവും എന്നും സംഘാടകര്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ