ദ്വീപിന്‍ കരുത്തോടെ തോണി തുഴച്ചില്‍..... .......
05.01.2013: ചരിത്രം കുറിച്ച് കൊണ്ട് അഗത്തി ദ്വീപിന്‍ മക്കള്‍ തോണി തുഴച്ചില്‍ മത്സരത്തില്‍ ഒന്നാമതെത്തി. ലക്ഷദ്വീപ് കലാ അക്കാദമി നടത്തിയ മത്സരത്തില്‍ ആദ്യം നിശ്ചയിച്ചത് കവരത്തിയില്‍ നിന്ന് കടമം വരെ ഉള്ള തുഴച്ചില്‍ ആയിരുന്നു . എന്നാല്‍ പ്രതികൂല കാലാവസ്ഥ പരിഗണിച്ച അധികാരികള്‍ മത്സരം കവരത്തി ബില്ലത്തില്‍ നടത്താന്‍ തീരുമാനിച്ചു. അങ്ങനെ 72 കിലോമീറ്റര്‍ അഥവാ ബില്ലതിനകത്ത് 12 റൌണ്ട് ആയി മത്സരം നടത്തി. മത്സര നിയമം ഇങ്ങനെ ആയിരുന്നു " ഒരു തോണിയില്‍ 6 തുഴച്ചില്‍ക്കാര്‍ ,ഒരു ച്ചുക്കാനി മാത്രമേ പാടുള്ളൂ " നിശ്ചിത മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 2 ലക്ഷം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒന്നര ലക്ഷം രൂപയും 12 റൌണ്ട് പൂര്‍ത്തിയാക്കുന്ന മറ്റു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 60000 രൂപയും നല്കുമെന്ന്‍ ഉല്‍ഘാടന വേളയില്‍ ലക്ഷദ്വീപ് അട്മിനിസ്ട്രെടോര്‍ പ്രഖ്യാപിച്ചു.അങ്ങനെ രാവിലെ 08:40 നു ആരംഭിച്ച മത്സരം രാത്രി വൈകുവോളം നീണ്ടു. കിള്തന്‍ ,അഗത്തി ,കവരത്തി ,അമിനി കട്മം എന്നീ ദ്വീപുകളില്‍ നിന്നായി 10 തോണികള്‍ മത്സരത്തില്‍ പങ്കെടുത്തു. 11മണിക്കൂര്‍ 35 മിനിറ്റ് തുടര്‍ച്ചയായി തുഴഞ്ഞ അഗത്തി ടീ