പോസ്റ്റുകള്‍

മാർച്ച്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലക്ഷദ്വീപ് കപ്പൽ ജീവനക്കാർക്ക്‌ ജോലി സമയ വിവര പട്ടിക - പോർട്ട്‌

 ലക്ഷദ്വീപ് പോർട്ട്‌ വകുപ്പ് കപ്പൽ ജീവനക്കാരുടെ ജോലി സമയ വിവരപ്പട്ടിക തയ്യാറാക്കാൻ വിജ്ഞാപനം ഇറക്കി . മാർച്ച്‌ 4 , 2013 ഇൽ ഇറക്കിയ അറിയിപ്പ് പ്രകാരം ദ്വീപുകാരായ എല്ലാ കപ്പൽ ജീവനക്കാരും അവരുടെ ബയോ ടാറ്റയും യോഗ്യത പത്രങ്ങളും സഹിതം തുറമുഗ വകുപ്പ് തയാറാക്കിയ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു പോർട്ട്‌ ഷിപ്പിങ്ങ് ആൻഡ്‌ അവിഅശൻ വകുപ്പ് , കവരത്തിയിൽ എത്തിക്കണം.    നിലവിൽ LDCL റോസ്ട്ടരിൽ ഉള്ളവർക്ക് ഇത് ബാധകം അല്ല. അവരുടെ വിവരങ്ങൾ നേരിട്ട് LDCL ഇൽ നിന്നും പോർട്ട്‌ ശേഖരിക്കും. ഓഫീസർ വിഭാഗത്തിന്റെ റോസ്ട്ടർ സംവിധാനം ഇത് വരെ LDCL ഇൽ ഇല്ലായിരുന്നു . പോർട്ടിന്റെ ഈ തീരുമാനം LDCL ഇൽ ജോലി തേടി ചെല്ലുന്ന ലക്ഷദ്വീപുകാർ നേരിടുന്ന അവഗണന തടയാൻ കാരണമാകും എന്ന് പ്രതീക്ഷിക്കുന്നു.      കൂടുതൽ വിവരങ്ങളും അപ്ലിക്കേഷൻ ഫോമുംwww.lakshadweep.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. F.No. 2/2/2011-Port(T) Dated 4th March 2013.