പോസ്റ്റുകള്‍

ഏപ്രിൽ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കപ്പലിലെ ഓഫീസർമാരുടെ ശമ്പളം - ചർച്ചയിൽ പുരോഗതി !!!

25 .04.2015: കൊച്ചി : ലക്ഷദ്വീപ് കപ്പലുകളിൽ ജോലി ചെയ്യുന്ന ഓഫീസർമാരോടുള്ള അവഗണനയ്ക്ക് പരിഹാരം കാണാനായി ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ഓഫീസിൽ വെള്ളിയാഴ്ച  നടന്ന ചർച്ചയിൽ പുരോഗതി . LDCL അധികൃതരും മാന്നിംഗ് ഏജൻസി (തേർഡ് പാർട്ടി ) കളുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം . ചർച്ചയിൽ ദ്വീപിൽ നിന്നുള്ള സെക്കന്റ്‌ ഓഫീസർ മാരായ ശ്രീ . മുഹമ്മദ്‌ നസീം , ശ്രീ . അബ്ദുൽ സലാം, ശ്രീ. സൽമാനുൽ ഫാരിസ്‌ എന്നിവർ ലക്ഷദ്വീപ് കപ്പലുകളിലെ ഓഫീസർ വിഭാഗത്തെ  പ്രധിനിധീകരിച്ചു പങ്കെടുത്തു .        ദ്വീപിലെ ഓഫീസർ വിഭാഗത്തെ കപ്പലുകളിൽ നിയമിക്കുന്നത് നിലവിൽ തേർഡ്  പാർട്ടി മാനിംഗ് എജന്റ്റ്മാരാണ് . കപ്പലുകളിലേക്ക് ആവശ്യമുള്ള ഓഫീസർമാരെ ഇവർ റിക്രൂട്ട് ചെയ്യുന്നതിന് കമ്മീഷൻ അടക്കം ഓരോ മാസവും ഓഫീസർ വിഭാഗങ്ങൾക്ക് ശമ്പളം നൽകാൻ ലക്ഷക്കണക്കിന്‌ രൂപയും LDCL നൽകുന്നു . എന്നാൽ നടത്തിപ്പിനുള്ള കമ്മീഷൻ ഉണ്ടായിട്ടു കൂടി ഓരോ ഓഫീസർമാരും കപ്പലിൽ ജോയിൻ ചെയ്യാൻ എത്തുന്ന അവസരങ്ങളിൽ കോണ്ട്രാക്റ്റ് സൈൻ ചെയ്യിപ്പിക്കുന്നത് യഥാർത്ഥത്തിൽ നൽകേണ്ട തുകയിൽ നിന്നും നല്ല ശതമാനം കുറച്ചിട്ടായിരിക്കും .ഇതു മാനിംഗ് പാർട്ടിക്കു  വൻ ലാഭം കൊയ്യാനു