പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എണ്ണയും കൊണ്ട് ഇനി കോടി ത്തല

ഇമേജ്
15.08.2013 : ലക്ഷദ്വീപ് ഗതാഗത രംഗം മുമ്പോട്ട് . 150 മെട്രിക് ടണ്ണ്‍ എണ്ണ ക്കപ്പൽ  ഇനി ലക്ഷദ്വീപിനു സ്വന്തം . ഗുജറാത്തിൽ നിർമ്മിച്ച ഈ കപ്പൽ 2011 ഏപ്രിൽ 29 നു ആണ് കീൽ ഇട്ടത് . നേരത്തെ തന്നെ പണി തീർന്ന കപ്പൽ സാങ്കേതിക കാരണങ്ങളാൽ വീണ്ടും ടോക്കിൽ കേറിയിരുന്നു . ആവശ്യമായ മാറ്റം വരുത്തി കൊച്ചിയിൽ എത്തിയ കപ്പൽ ഇന്നലെ ആണ് ലക്ഷദ്വീപ് വാർഫിൽ കെട്ടിയത് . 2.5 മീറ്റർ ഡ്രാഫ്റ്റ്‌ ഉള്ള ഈ കപ്പൽ മൂന്നു മീറ്റെർ ആഴമുള്ള ലഗൂണിൽ കയറാൻ കഴിയും എന്ന് കരുതുന്നു. നേരത്തെ തന്നെ ദ്വീപുകളിൽ കെട്ടുന്ന നമ്മുടെ ചരക്ക് കപ്പലിന് അടുക്കാൻ പറ്റുന്ന ദ്വീപുകളിൽ ഈ കപ്പലിനും അടുക്കാം .     41 .6 മീറ്റെർ നീളവും 8.4 മീറ്റെർ വീതിയും ഉള്ള ഈ കപ്പലിന് 11 നോട്ട് സ്പീഡ് കിട്ടും എന്നാണ് പ്രതീക്ഷ . അത്യാധുനിക നിയമങ്ങൾ അനുസരിച്ച് നിർമിച്ച കോടിത്തല എന്ന നമ്മുടെ ഓയിൽ ബാർജു ഉത്ഘാടന കർമത്തിനായി ഉടൻ ലക്ഷദ്വീപിലേക്ക് തിരിക്കും .നിലവിൽ കപ്പലിലെ ജീവനക്കാർ ഷിപ്പിങ്ങ് കോർപ്പ റേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഉള്ളവരാണ് . അധികം വൈകാതെ എൽ ഡി സീ എൽ  ജീവനക്കാർ കപ്പലിൽ ജോലിയിൽ പ്രവേശിക്കും . 

ഇഫ്ത്താർ പുണ്യം തേടി ഭാരത സീമ ജീവനക്കാർ ...

ഇമേജ്
29.07 .2013  : കൊച്ചി : സംഭവബഹുലമായ സായാഹ്നത്തിൽ ഭാരത സീമ ജീവനക്കാർ യാത്രക്കാർക്കായി ഒരുക്കിയ ഇഫ്താർ വിരുന്നു ചരിത്രമായി . അതുവരെ ശബ്ദ മുഖരിതമായ അന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ എത്തിയത് മനസ്സ് കുളിർപ്പിച്ചു . യാത്രക്കാരെ ഉദ്ദേശിച്ചു ജീവനക്കാർ ഒരുക്കിയ ഇഫതാർ  വിരുന്നു  ലക്ഷദ്വീപ് പോർട്ട്‌ അധികൃധർ , LDCL അധികൃതർ , MMD സർവേയർമാർ ,ക്രമസമാധാന പാലകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി .     കൊച്ചിയിൽ നിന്നും കവരത്തി, അഗത്തി ,അന്ദ്രോത്ത് ,കല്പേനി തുടങ്ങിയ ദ്വീപുകളിലേക്ക് പുറപ്പെടേണ്ട കപ്പൽ സമയം ആയിട്ടും പുറപ്പെട്ടില്ല . യാത്രക്കാരുടെ ചോദ്യം ഒടുവിൽ പ്രധിഷേധം ആയി മാറി .കാലാവധി കഴിഞ്ഞ വാര്ഷിക സർട്ടിഫിക്കറ്റ് പുതുക്കി ക്കിട്ടാൻ സമയം എടുത്തതാണ് കപ്പൽ പുറപ്പെടുന്നത് വൈകിപ്പിച്ചത് .      കാൻസർ രോഗിയും പ്രസവം കഴിഞ്ഞു നാട്ടിൽ പോവുന്നവരും അടക്കം ഏകദേശം 240 ഓളം യാത്രക്കാർ കപ്പലിൽ ഉണ്ടായിരുന്നു .അധികവും  നോമ്പ് എടുത്തവർ ...       പ്രശ്നം രൂക്ഷമായപ്പോൾ LDCL അധികാരികളും UTL ഉദ്യോഗസ്ഥരും കപ്പലിൽ എത്തി . ഏകദേശം നാലു മണിയോടെ സർട്ടിഫിക്കറ്റ് മായി സർവേയർ എത്തി . എന്നാൽ ഇത്ര

ഇഫ്ത്താർ നടത്തി .

ഇമേജ്
17.07.2013: ലക്ഷദ്വീപ് സീമെൻ വെൽഫയർ അസോസിയേഷൻ നടത്തിയ ഇഫ്താർ വിരുന്നിൽ ലക്ഷദ്വീപ് കപ്പലിലെ ജീവനക്കാർ പങ്കെടുത്തു . സംഘടനയുടെ ക്ഷണം സ്വീകരിച്ചു LDCL  അധികാരികളും പോർട്ട്‌ ഹെൽത്ത് ഓഫീസർ ഡോക്ടർ അഷ്‌റഫ്‌ , മറ്റ് പ്രമുഘരും  സന്നിഹിതരയിരുന്നു . എറണകുളം  MG റോഡിൽ ഉള്ള ഹോട്ടൽ സാഗറിൽ വെച്ചായിരുന്നു ഇഫ്താർ സംഘടിപ്പിച്ചത് . 

ഭാരത സീമ ഫിഷിംഗ് ബോട്ട് കൊണ്ട് വന്ന കഥ

ഇമേജ്
       അന്ന് രാത്രി ഒരു പതിനൊന്നു മണി ആയിക്കാണും.. കപ്പലിന്റെ റേഡിയോ സെറ്റിൽ ഒരു സന്ദേശം ഒഴുകി വന്നു .. അഗത്തിയിൽ നിന്നും 3.5 മൈൽ അകലെ ജെട്ടിയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിൽ ഒരു ഇറാനിയാൻ ഫിഷിംഗ് വെസൽ ഒഴുകി നടപ്പുണ്ട് ..അതിൽ ബാറ്റെരി പവർ ഇല്ലാത്തതിനാൽ ലൈറ്റ് ഒന്നും കാണില്ല  ..സൂക്ഷിക്കുക . സന്ദേശം റേഡിയോ ഓഫീസർ ലോഗ് ചെയ്തു .           അന്ന് ഞങ്ങൾ അന്ത്രോത് ദ്വീപിൽ നിന്നും അഗത്തിയിലെക്ക് ലക്ഷ്യം വെച്ച് നീങ്ങി ക്കൊണ്ടിരിക്കുകയായിരുന്നു . അടുത്ത വാച്ചിൽ ഉള്ള സെക്കന്റ്‌ ഓഫീസർ നു സന്ദേശം കൈമാറി വിശ്രമത്തിനായി എന്റെ കാലുകൾ ക്യാബിനിലേക്ക് വെച്ച് പിടിച്ചു .          പിറ്റേ ദിവസം രാവിലെ വാച്ചിൽ വന്നപ്പോൾ കപ്പൽ അഗത്തി ബോയായിൽ ആയിരുന്നു . കാർഗോ കുറച്ചു ഇറക്കാൻ ബാക്കി . അഗത്തി ടവർ വഴി നിര്ദേശം വന്നു .. കപ്പൽ ഇറാനിയാൻ  വെസ്സേൽ രക്ഷിക്കാൻ പോകാൻ . അഗത്തിയിൽ നിന്നും കയറാനുള്ള യാത്രക്കാരയും കയറ്റി 09:36 നു ഞങ്ങൾ ഫിഷിംഗ് വെസ്സേൽ ലക്ഷ്യമാക്കി നീങ്ങി . കപ്പലിന്റെ റഡാർ ആ ഫിഷിംഗ് വെസ്സേൽ പിറ്റിയുടെ അടുത്ത് ഒഴുകുന്നത് കാട്ടിത്തന്നു .           ആ ഫിഷിംഗ് വെസ്സെലിന്റെ പേര് മാഷാ അല്ലാഹ്  എന്നായിരുന്നു

പരിഹാരം ഇല്ലേ?

അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപ്‌ സമൂഹം ആണല്ലോ ലക്ഷദ്വീപ് . ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപ്‌ സമൂഹത്തെ ഉന്നതിയിൽ എത്തിക്കാൻ വിവിധ പദ്ധതികൾ നടന്നു വരുന്നു . എന്നാൽ ഇന്ത്യ മഹാരാജ്യത്തിലെ ഈ കേന്ദ്ര ഭരണ പ്രദേശം ഇന്നും അതിന്റെ വികസനത്തിന്റെ പടവുകളിൽ ഇടറുന്ന പാദവും കൊണ്ട് നടക്കാൻ പഠിക്കുകയാണ് .      അടിസ്ഥാന സൌകര്യങ്ങളിൽ പലതും പാവങ്ങൾക്ക് കിട്ടാക്കനിയായി നാളുകൾ പിന്നിടുന്നു .        രോഗികൾക് നാട്ടിൽ ചികിത്സ ഇല്ല . പോട്ടെ ലക്ഷദ്വീപിന്റെ തലസ്ഥാനത്ത് ചികിത്സയുണ്ടോ ? ഇല്ലെങ്കിലെന്താ രോഗി സീരിയസ് ആണേൽ കൊച്ചിയിലേക്ക് പറക്കാൻ ഹെലികോപ്ടർ റെഡി !!         പക്ഷെ കൊച്ചിയിൽ നിന്നും രോഗിയെ ഹെലികോപ്ടറിൽ ദ്വീപിൽ കൊണ്ട് വരാൻ തടസ്സം എന്താണ് ?       ആ സമയത്ത് കോപ്ടർ കൊച്ചിയിൽ ഉണ്ടാവണം എന്ന് മാത്രം ...       എന്റെ മനസിനെ വല്ലാതെ ഉലച്ച സംഭവം പറയാം..  ഈ കഴിഞ്ഞ 20 .05. 13 നു കപ്പൽ ഭാരത സീമയിൽ വെച്ചുണ്ടായ ആ സംഭവം ദ്വീപുകാരന് ചിന്തക്കുള്ള വക നല്കുന്നതാണ് .     അന്ന് അഗത്തി ദ്വീപിലേക് പോവാൻ പ്രോഗ്രാം ചെയ്ത കപ്പലിൽ ഒരു രോഗിയെ അഗത്തിയിൽ എത്തിക്കണം എന്ന് ആവശ്യം വന്നു . രോഗി ആശുപത്രിയിൽ ചിക

കരയിപ്പിച്ച പകൽ ..

ഇടറുന്ന മനസോടെ മാത്രമേ  ആ പ്രഭാതം ഓർമയിൽ ഇനി വരികയുള്ളൂ .ആ വാർത്ത‍ കണ്ണുനീർ അണിയിക്കാത്ത ദ്വീപുകാരൻ ഉണ്ടാവുമോ ? പടച്ചവൻ തന്റെ വിധി നടപ്പിൽ വരുത്തുന്നത് തടയാൻ ഞങ്ങൾ അശക്തരാണ് . എന്നിരുന്നാലും ഈ ദുരന്തം തികച്ചും അപ്രതീക്ഷിതം .      അമിനിയിൽ നിന്നും കടമതിലേക് ഉള്ള യാത്ര ചോദ്യ ചിഹ്നമായപ്പോൾ .. ആ പ്രഭാതത്തിൽ അൽ അമീൻ എന്ന ബോട്ടിൽ കയറി കടമം ലക്ഷ്യമാക്കി നീങ്ങിയ ആ 27 അംഗ സംഘം ഒടുവിൽ കടമം കണ്മുമ്പിൽ കാണ്കെ എന്ട്രൻസ് ഭാഗത്ത് വെച്ച് ശക്തമായ തിരയിൽ കുടുങ്ങി . അസ്രായീൽ എന്ന മാലാഖ (അ ) പടച്ചവന്റെ കൽപന നിറവേറ്റി . 5 ജീവനുകൾ നമ്മെ പിരിഞ്ഞു . അവർക്ക് അള്ളാഹു (സു ) മഗ്ഫിരത് നൽകാൻ ഞങ്ങൾ ദുആ ചെയ്യുന്നു .ആമീൻ .        യാത്രാ സൗകര്യം ഇന്നും ദ്വീപുകാരനു വെല്ലുവിളി യാണ് . 1 8 . 5 .13 ശനി ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ആവട്ടെ നമ്മുടെ ഇനിയുള്ള ദിവസങ്ങൾ .

കപ്പൽ ഗതാഗതം .. ചില ചിന്തകൾ

ലക്ഷദ്വീപ് കപ്പൽ ഗതാഗത രംഗത്ത് നാടകീയ രംഗങ്ങൾ . മിനികോയ് കപ്പലിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ സംഭവത്തിൽ കപ്പിത്താനെ അന്വേഷണ വിധേയമായി കപ്പലിൽ നിന്നും ഇറക്കി. MMD യുടെ നടപടിയിൽ പ്രതിഷേധിച്ചു      ചില ജീവനക്കാർ  കപ്പലിലെ  വെൽഫെയർ ഓഫീസറെ ഇറക്കിപ്പിച്ചു. നേരത്തെ മിനികോയ് കപ്പലിന്റെ ടിക്കറ്റ്‌ നൽകിയതിൽ കള്ളത്തരം കാണിച്ചതിന് ടിക്കറ്റ്‌ കൌണ്ടർ ജീവനക്കാരായ 5 ജീവനക്കാരെ സസ്പെന്ഡ് ചെയ്തിരുന്നു.          ആവശ്യത്തിനു കപ്പലിൽ ടിക്കറ്റ്‌ കിട്ടാത്ത യാത്രക്കാർ വൈറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റിൽ യാത്ര ചെയ്യാൻ നിർബന്ധിതരായി . ആരെ കുറ്റം പറയണം എന്ന് അറിയാതെ കുഴയുകയാണ് ലക്ഷദ്വീപ് ഭരണ കൂടം . എന്തിനും ഏതിനും വൻകരയെ ആശ്രയിക്കുന്ന ദ്വീപുകാർ ഗതികേട് കൊണ്ടാണ് ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരുന്നത്.          എന്നാൽ ഡോക്കിൽ കയറി ഒരു മാസം കഴിഞ്ഞിട്ടും കവരത്തി കപ്പൽ സർവ്വീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു .700 യാത്രക്കാരെ കയറ്റുന്ന കവരത്തി ഓടിതുടങ്ങിയാൽ യാത്ര പ്രശ്നങ്ങൾ തീരും . എന്നാൽ ഒടുവിൽ കിട്ടിയ വിവര പ്രകാരം ഇനിയും ആഴ്ചകൾ എടുക്കും കപ്പൽ സർവ്വീസ് നടത്താൻ. ടൂർ സീസണ്‍ ആയതിനാൽ 380 യാത്രക്കാരുടെ കപ്പലായ ഭാ

കവരത്തിയും കട്ടപ്പുറത്ത് .

01.04.2013: എം വീ കവരത്തി ഡോക്കിൽ കേറി . 15 ദിവസം ഇറങ്ങാൻ എടുക്കും . റ്റൈൽ ഷാഫ്റ്റ് സർവ്വേ ഉണ്ടാവും . വാർഷിക സർട്ടിഫിക്കറ്റ് ജൂണ്‍ മാസത്തോടെ കാലാവധി തീരുന്നതിനാൽ പുതിയ സർട്ടിഫിക്കറ്റ് നു വേണ്ടിയുള്ള സർവ്വേയും ഉണ്ടാവാനാണ് സാധ്യത . കപ്പൽ ഭാരത സീമ ഡോക്കിനു പുറത്തു ബാക്കിയുള്ള റിപയർ ജോലികളുമായി മുന്നോട്ട് പോവുന്നു . ഇതിന്റെയും വാർഷിക സർട്ടിഫിക്കറ്റ് കിട്ടിയിട്ട് മാത്രമേ ഇനി സർവ്വീസ് നടത്തു .  നിലവിൽ യാത്ര പ്രശ്നം ലക്ഷദ്വീപിൽ രൂക്ഷമായ സമയത്താണ് രണ്ടു കപ്പലും അറ്റകുറ്റ ജോലിക്കായി കൊച്ചിൻ ഷിപ്പ് യാർഡിൽ കിടക്കുന്നത് . 

ലക്ഷദ്വീപ് കപ്പൽ ജീവനക്കാർക്ക്‌ ജോലി സമയ വിവര പട്ടിക - പോർട്ട്‌

 ലക്ഷദ്വീപ് പോർട്ട്‌ വകുപ്പ് കപ്പൽ ജീവനക്കാരുടെ ജോലി സമയ വിവരപ്പട്ടിക തയ്യാറാക്കാൻ വിജ്ഞാപനം ഇറക്കി . മാർച്ച്‌ 4 , 2013 ഇൽ ഇറക്കിയ അറിയിപ്പ് പ്രകാരം ദ്വീപുകാരായ എല്ലാ കപ്പൽ ജീവനക്കാരും അവരുടെ ബയോ ടാറ്റയും യോഗ്യത പത്രങ്ങളും സഹിതം തുറമുഗ വകുപ്പ് തയാറാക്കിയ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു പോർട്ട്‌ ഷിപ്പിങ്ങ് ആൻഡ്‌ അവിഅശൻ വകുപ്പ് , കവരത്തിയിൽ എത്തിക്കണം.    നിലവിൽ LDCL റോസ്ട്ടരിൽ ഉള്ളവർക്ക് ഇത് ബാധകം അല്ല. അവരുടെ വിവരങ്ങൾ നേരിട്ട് LDCL ഇൽ നിന്നും പോർട്ട്‌ ശേഖരിക്കും. ഓഫീസർ വിഭാഗത്തിന്റെ റോസ്ട്ടർ സംവിധാനം ഇത് വരെ LDCL ഇൽ ഇല്ലായിരുന്നു . പോർട്ടിന്റെ ഈ തീരുമാനം LDCL ഇൽ ജോലി തേടി ചെല്ലുന്ന ലക്ഷദ്വീപുകാർ നേരിടുന്ന അവഗണന തടയാൻ കാരണമാകും എന്ന് പ്രതീക്ഷിക്കുന്നു.      കൂടുതൽ വിവരങ്ങളും അപ്ലിക്കേഷൻ ഫോമുംwww.lakshadweep.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. F.No. 2/2/2011-Port(T) Dated 4th March 2013.

എന്‍റെ സ്വന്തം ലക്ഷദ്വീപ്

ഇമേജ്
                                                            അനന്ത വിശാലമി അറബി തന്‍ - കടലലകളില്‍ .. അതി ദൂരമാം കാലം  വിലസും ലകടീസ്..          പരങ്കിയും അറബിയും അംഗലെയനും           മലബാര്‍ ടിപ്പു അറക്കലും.          പിന്നെ കുലീനമാം ഭാരതത്തിന്‍           അടിയര്‍കളായി ഈ ലക്ഷദ്വീപ് .  ദേഗ ഇത്ക ഇയ്യ ഇത്ക്ക് ..  വാമൊഴികള്‍ പലത് ജസരിയില്‍ .. വൈവിദ്ധ്യമം മലിക്കുവിന്‍ മഹല്‍ ഭാഷ .. ദ്വീപിന്റെ കേളി കേട്ടിടുന്നു..           കരിങ്ങ പതിനെട്ടാം പട്ടയും            ചെങ്ങയും ഈ കേര ദ്വീപില്‍ ..           ചീരാണിയും ചക്കയും കണ്ണി -           ശര്താലവും ആലം ഫാലാലം.  കുര്‍സിയും കടലില്‍ മലഞ്ഞിയും  അലഹനും കൊമ്പും ശൂരയും  മഞ്ഞന്‍ മെട്ടി സൂപ്പി കദിയ.. എണ്ണം മുന്നൂര്‍ തരം മീനും ..           തൂവെള്ള മണലാം തീരവും            അതി വെള്ള മനസ്സാം ദ്വീപനും ..           അടിയില്ല കുടിയില്ല കള്ളനും ..           അറിയില്ല കൊല്ലാന്‍ മര്‍ത്യനെ .  ഒരു നാളില്‍ അറേബ്യ മണല്‍ കാട്ടില്‍ നിന്നും   വീശിയ ആ നല്ല കാറ്റിനാല്‍ ..  തുടി കൊട്ടും ഈ ദ്വീപിന്‍ ഖല്ബകം   വീഴും സുജൂദില്‍ റബ്ബിനായി . .sabeejasari.

ഇനി കൊപ്രാക്കാലം ..

ദ്വീപിന്‍ കടപ്പുറങ്ങളില്‍ കൊപ്ര വേലികള്‍ ഉയര്‍ന്നു തുടങ്ങി . ഇനി കൊപ്ര ക്കാലം .. ദ്വീപുകാരുടെ മുഖ്യ ഉപജീവന മാര്‍ഗം കൊപ്രയും മത്സ്യ ബന്ധനവും മാത്രമായിരുന്നു ഒരു കാലത്ത് .അന്നൊക്കെ കൊപ്രയും മാസും ഉരുവില്‍ മംഗലാപുരത്ത് എത്തിച്ചു വില്പന നടത്തുകയും പകരം ഒരു വര്‍ഷത്തേക്ക് ആവശ്യമായ പല ചരക്ക് സാധനങ്ങള്‍ ഓരോ കുടുംബവും നാട്ടില്‍ എത്തിച്ചിരുന്നു . കാറ്റിനെയും നക്ഷത്രങ്ങളെയും ആശ്രയിച്ചു ആഴ്ചകളോളം കടലില്‍ ഒഴുകിയാണ് അന്നത്തെ യാത്രകള്‍ . കാലം കടന്നു പോയിട്ടും ഇന്നും ദ്വീപുകാര്‍ കൊപ്രയും മാസും വന്കരയിലെക്ക് അയക്കുന്നു .പക്ഷെ ഇന്ന് വാഹനങ്ങള്‍ നിരവധി . ദ്വീപുകരില്‍ നല്ല ശതമാനം ആളുകള്‍ കച്ചവടത്തിലേക്കും സര്‍ക്കാര്‍ ജോലിയിലേക്കും തിരിഞ്ഞിട്ടും ഇതിനൊന്നും പറ്റാത്ത പാവങ്ങള്‍ കൊപ്ര ആശ്രയിച്ചു ജീവിതം തള്ളി നീക്കുന്നു . അള്ളാഹു (സു ) അവരെ അനുഗ്രഹിക്കട്ടെ . ആമീന്‍... ..  

വിവരം കിട്ടാത്ത കപ്പല്‍ വിവര സംവിധാനം !

ഇമേജ്
കാലം ഏറെയായി ദ്വീപിനു ഫലപ്രദമായ ഒരു കപ്പല്‍ വിവര സംവിധാനം ഉണ്ടായിട്ടു . ചിത്രത്തില്‍ കാണുന്ന ഡിസ്പ്ലേ സ്ഥാപിച്ചു അധിക കാലം ചെല്ലും മുമ്പേ സംവിധാനം തകരാറിലായി . തലസ്ഥാനമായ കവരത്തിയില്‍ മാത്രം അല്ല , 10 ദ്വീപിലും കൊച്ചിയിലും ഇതാണ് അവസ്ഥ . വിവര സാങ്കേതിക രംഗം വളരെ മുന്നേറിയ ഈ കാലത്ത് ഇത്രയധികം കപ്പലുകള്‍ സ്വന്തമായി ഉള്ള നമ്മുടെ തുറമുഖം  യാത്രക്കാരുടെ അറിയാനുള്ള അവകാശത്തിനു എത്ര വില നല്‍കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

ഇഷ്ഖെ ത്വൈബ 2013

ഇമേജ്
07.02.2013:  ഷൈഖുന കുണ്ടൂര്‍ ഉസ്താദ്‌ നഗര്‍ , കവരത്തിയില്‍  ഫെബ് 4,5,6 തീയതികളില്‍  ആയി നടത്തി വന്ന സ്വലാത്ത് മജ്ലിസ് നു ഇന്നെലെ രാത്രി  പ്രൌഡ ഗംഭീരമായ സദസ്സില്‍ സമാപനം. SSF കവരത്തി unit ആണ് സംഘാടകര്‍ . മുത്ത്‌ നബി (സ ) യുടെ മദുഹ് പാടിയും സ്വലാത്തും ദിക്റും ചൊല്ലിയും കവരത്തി നിവാസികള്‍ ഇഷ്ഖെ ത്വൈബ 2013 എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ പങ്കെടുത്തു . ബുര്‍ദയും അറബാനമുട്ടും വിശ്വാസികളുടെ കണ്ണും കാതും കുളിര്‍പിച്ചു. പണ്ഡിതന്മാര്‍ നടത്തിയ ഹുബ്ബു റസൂല്‍ പ്രഭാഷണം ശ്രദ്ധേയമായി .സമാപന ദിവസം വൈകുന്നേരം നടത്തിയ സ്വലാത്ത് റാലിയില്‍ നൂറു കണക്കിന് പേര്‍ ഭാഗമായി. ഇശാ നിസ്കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ 5 കോടിയിലേറെ സ്വലാത്ത് മദീനയിലേക്ക് സമര്‍പ്പിച്ചു. നബി തങ്ങളെ (സ) സ്വപ്നത്തില്‍ കാണാന്‍ ഭാഗ്യം ലഭിച്ച അഷിഖെ റസൂല്‍അബ്ദുല്‍ ഖാദിര്‍   മുസ്ലിയാര്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ സയ്യിദു സഹീര്‍ തങ്ങള്‍ , കവരത്തി , ത്വാഹിര്‍ സഖാഫി ഉസ്താദ്‌ തുടങ്ങിയ പണ്ഡിതര്‍ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. മാനവികതയുടെ സന്ദേശം ലോകത്തിനു മുമ്പില്‍ കാണിച്ചു കൊണ്ട് പരിപാടി സമാപനം കുറിച്ചു. നാലാം സ്വലാത്ത് വാര്‍ഷികം വരുന്ന ശൈബാ

ROADS OF KILTAN

Some times our thoughts flies like any thing. By visiting my native place Kiltan Island last month, I under stood that thoughts will always thoughts. Coming to the point ..   Our roads are in damaged condition. No one took responsibility yet . VDP and PWD blaming each other. Then what is the Development held in Kiltan over 40 years? They are not interested  in beautification of our Island. Cement road is the specialty of Lakshadweep islands. Maintenance work is very poor in Kiltan Island Roads. Every 25 meter there is a damage. It is difficult to walk or ride through these roads. Another thing is in the case of road cleaning.Very poor. Please take it sincerely for our Island. 

ദ്വീപിന്‍ കരുത്തോടെ തോണി തുഴച്ചില്‍..... .......

05.01.2013: ചരിത്രം കുറിച്ച് കൊണ്ട് അഗത്തി ദ്വീപിന്‍ മക്കള്‍ തോണി തുഴച്ചില്‍ മത്സരത്തില്‍ ഒന്നാമതെത്തി. ലക്ഷദ്വീപ് കലാ അക്കാദമി നടത്തിയ മത്സരത്തില്‍ ആദ്യം നിശ്ചയിച്ചത് കവരത്തിയില്‍ നിന്ന് കടമം വരെ ഉള്ള തുഴച്ചില്‍ ആയിരുന്നു . എന്നാല്‍ പ്രതികൂല കാലാവസ്ഥ പരിഗണിച്ച അധികാരികള്‍ മത്സരം കവരത്തി ബില്ലത്തില്‍ നടത്താന്‍ തീരുമാനിച്ചു. അങ്ങനെ 72 കിലോമീറ്റര്‍ അഥവാ ബില്ലതിനകത്ത് 12 റൌണ്ട് ആയി മത്സരം നടത്തി. മത്സര നിയമം ഇങ്ങനെ ആയിരുന്നു " ഒരു തോണിയില്‍ 6 തുഴച്ചില്‍ക്കാര്‍ ,ഒരു ച്ചുക്കാനി മാത്രമേ പാടുള്ളൂ " നിശ്ചിത മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 2 ലക്ഷം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒന്നര ലക്ഷം രൂപയും 12 റൌണ്ട് പൂര്‍ത്തിയാക്കുന്ന മറ്റു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 60000 രൂപയും നല്കുമെന്ന്‍ ഉല്‍ഘാടന വേളയില്‍ ലക്ഷദ്വീപ് അട്മിനിസ്ട്രെടോര്‍ പ്രഖ്യാപിച്ചു.അങ്ങനെ രാവിലെ 08:40 നു ആരംഭിച്ച മത്സരം രാത്രി വൈകുവോളം നീണ്ടു. കിള്തന്‍ ,അഗത്തി ,കവരത്തി ,അമിനി കട്മം എന്നീ ദ്വീപുകളില്‍ നിന്നായി 10 തോണികള്‍ മത്സരത്തില്‍ പങ്കെടുത്തു. 11മണിക്കൂര്‍ 35 മിനിറ്റ് തുടര്‍ച്ചയായി തുഴഞ്ഞ അഗത്തി ടീ