വിവരം കിട്ടാത്ത കപ്പല്‍ വിവര സംവിധാനം !
കാലം ഏറെയായി ദ്വീപിനു ഫലപ്രദമായ ഒരു കപ്പല്‍ വിവര സംവിധാനം ഉണ്ടായിട്ടു . ചിത്രത്തില്‍ കാണുന്ന ഡിസ്പ്ലേ സ്ഥാപിച്ചു അധിക കാലം ചെല്ലും മുമ്പേ സംവിധാനം തകരാറിലായി . തലസ്ഥാനമായ കവരത്തിയില്‍ മാത്രം അല്ല , 10 ദ്വീപിലും കൊച്ചിയിലും ഇതാണ് അവസ്ഥ . വിവര സാങ്കേതിക രംഗം വളരെ മുന്നേറിയ ഈ കാലത്ത് ഇത്രയധികം കപ്പലുകള്‍ സ്വന്തമായി ഉള്ള നമ്മുടെ തുറമുഖം യാത്രക്കാരുടെ അറിയാനുള്ള അവകാശത്തിനു എത്ര വില നല്‍കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ