ഇഷ്ഖെ ത്വൈബ 2013


07.02.2013:  ഷൈഖുന കുണ്ടൂര്‍ ഉസ്താദ്‌ നഗര്‍ , കവരത്തിയില്‍  ഫെബ് 4,5,6 തീയതികളില്‍  ആയി നടത്തി വന്ന സ്വലാത്ത് മജ്ലിസ് നു ഇന്നെലെ രാത്രി  പ്രൌഡ ഗംഭീരമായ സദസ്സില്‍ സമാപനം. SSF കവരത്തി unit ആണ് സംഘാടകര്‍ . മുത്ത്‌ നബി (സ ) യുടെ മദുഹ് പാടിയും സ്വലാത്തും ദിക്റും ചൊല്ലിയും കവരത്തി നിവാസികള്‍ ഇഷ്ഖെ ത്വൈബ 2013 എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ പങ്കെടുത്തു . ബുര്‍ദയും അറബാനമുട്ടും വിശ്വാസികളുടെ കണ്ണും കാതും കുളിര്‍പിച്ചു. പണ്ഡിതന്മാര്‍ നടത്തിയ ഹുബ്ബു റസൂല്‍ പ്രഭാഷണം ശ്രദ്ധേയമായി .സമാപന ദിവസം വൈകുന്നേരം നടത്തിയ സ്വലാത്ത് റാലിയില്‍ നൂറു കണക്കിന് പേര്‍ ഭാഗമായി. ഇശാ നിസ്കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ 5 കോടിയിലേറെ സ്വലാത്ത് മദീനയിലേക്ക് സമര്‍പ്പിച്ചു. നബി തങ്ങളെ (സ) സ്വപ്നത്തില്‍ കാണാന്‍ ഭാഗ്യം ലഭിച്ച അഷിഖെ റസൂല്‍അബ്ദുല്‍ ഖാദിര്‍   മുസ്ലിയാര്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ സയ്യിദു സഹീര്‍ തങ്ങള്‍ , കവരത്തി , ത്വാഹിര്‍ സഖാഫി ഉസ്താദ്‌ തുടങ്ങിയ പണ്ഡിതര്‍ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. മാനവികതയുടെ സന്ദേശം ലോകത്തിനു മുമ്പില്‍ കാണിച്ചു കൊണ്ട് പരിപാടി സമാപനം കുറിച്ചു. നാലാം സ്വലാത്ത് വാര്‍ഷികം വരുന്ന ശൈബാന്‍ മാസം ഉണ്ടാവും എന്നും സംഘാടകര്‍ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...