പോസ്റ്റുകള്‍

ഒക്‌ടോബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആശങ്കയോടെ ദ്വീപു സമൂഹം

ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നിയമത്തിനെതിരെ വ്യാപക എതിർപ്പ്; ആറു വർഷം പൂർത്തിയാക്കുന്ന പ്രഫുൽ ഖോഡ പട്ടേലിന്റെ സമീപനം മാറുമോ? ദേശീയ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾ ലക്ഷദ്വീപിലും മാറ്റത്തിന് വഴിയൊരുക്കുമോ? കവരത്തി | ഒക്ടോബർ 2026 ലക്ഷദ്വീപിൽ ആശങ്ക ശക്തമാകുന്നു. സ്വന്തം ഭൂമിയുടെയും വീടിന്റെയും നാളെയെന്താകും എന്ന ചോദ്യം ഇന്ന് ദ്വീപുകളിലെ സാധാരണ കുടുംബങ്ങളുടെ ചർച്ചകളിലേക്കുപോലും എത്തിക്കഴിഞ്ഞു. ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് റെഗുലേഷൻ 2026-നെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്കിടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപകമായ എതിർപ്പ് രേഖപ്പെടുത്തൽ പ്രചാരണവും പ്രതിഷേധ പരിപാടികളും നടത്തുകയാണ്. എന്നാൽ ഇതിനെല്ലാം മുകളിൽ ലക്ഷദ്വീപുകാർ ഉറ്റുനോക്കുന്ന ഒരു ചോദ്യമുണ്ട്. ജനങ്ങളുടെ ശക്തമായ എതിർപ്പ് ഭരണകൂടത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടാക്കുമോ? നിയമം  പ്രാബല്യത്തിൽ; ഇനി നിർണായകം തുടർനടപടികൾ ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് റെഗുലേഷൻ 2026 ജൂലൈ 29 മുതൽ പ്രാബല്യത്തിൽ വന്നതായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ചീഫ് ടൗൺ പ്ലാനർ യോ...