പോസ്റ്റുകള്‍

ഒക്‌ടോബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് FSUI യുടെ കത്ത്

16.10.2017: കൊച്ചി: പുതുക്കിയ MUI- INSA എഗ്രിമെന്റ് പ്രകാരം ഉള്ള ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലക്ഷദ്വീപ് കപ്പലുകളിൽ ജോലി ചെയ്യുന്ന ഓഫീസർ വിഭാഗത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് FSUI ലക്ഷദ്വീപ് ഘടകം, ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ജനറൽ മാനേജർക്ക് കത്തു നൽകി.വിവിധ മാനിങ് കമ്പനികൾ ഓഫീസേഴ്സിന്റെ ശമ്പള വർദ്ധന കാര്യത്തിൽ വിമുഖത കാട്ടുന്ന സാഹചര്യത്തിൽ കമ്പനിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വരാൻ FSUI യുടെ ഇടപെടൽ സഹായകമാവും. നിലവിലുള്ള ടെൻഡർ പ്രകാരം കൂടുതൽ കപ്പലുകളൂടെയും മാനിങ്ങ് നടത്തുന്ന അഡ്മിറൽ , ലക്ഷദ്വീപ് ഓഫീസേഴ്സ് സീനിയർ റാങ്കുകളിൽ മാർക്കറ്റ് റേറ്റിനേക്കാളും കൂടുതൽ ശമ്പളത്തിനായി സമ്മർദ്ധം ചെലുത്തുന്നുവെന്ന  വിചിത്രമായ വാദവുമായി LDCL ജനറൽ മാനേജർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വർഷങ്ങളായി തുടർന്ന് പോന്നിരുന്ന സംഖ്യ തന്നെയാണ് തങ്ങളും ആവശ്യപ്പെടുന്നതെന്നാണ് ലക്ഷദ്വീപിൽ നിന്നും കപ്പലിൽ സീനിയർ റാങ്കുകളിൽ ജോലിക്കെത്തിയവരുടെ പക്ഷം..

യാത്രക്കാർ ശ്രദ്ധിക്കുക

ഹർത്താൽ ദിനത്തിൽ ലക്ഷദ്വീപ് യാത്രക്കാർക്ക് ആശ്വാസമേകി ലക്ഷദ്വീപ് പോർട്ടും  KSRTC യും.. കേരളത്തിൽ നാളെ UDF ഹർത്താൽ പ്രഖ്യാപിച്ചിരിക്കെ നാളെ  16.10.2017 പുറപ്പെടുന്ന കവരത്തി കപ്പലിലേക്കുള്ള യാത്രക്കാരെ കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പാസഞ്ചർ സ്കാനിങ്ങ് സെന്ററിലെത്തിക്കാൻ കെ.എസ്.ആർ.ട്ടി.സി യുമായി ധാരണയായതായി ഡെപ്യൂട്ടി ഡയറക്ടർ പോർട്ട് ഷിപ്പിംഗ ആന്റ് ഏവിയേഷന്റെ അറിയിപ്പ്.പോലീസ് അകമ്പടിയോടെ താഴെ പറയുന്ന സ്ഥലങ്ങളിൽ നിന്നും രാവിലെ  0800 ക്ക് തന്നെ ബസ്സുകൾ പുറപ്പെടും.. യാത്രക്കാർ ശ്രദ്ധിക്കുക.. 1. എറണാകുളം ബോട്ട് ജെട്ടി 2. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് , ഗാന്ധി നഗർ 3. കലൂർ കറുകപ്പളളി ജങ്ഷൻ 4. അൽ അമീൻ ലോഡ്ജ് മട്ടാഞ്ചേരി. നാളെ കൊച്ചിയിലെത്തുന്ന കോറൽ കപ്പലിൽ നിന്നുള്ള യാത്രക്കാരെ എറണാകുളം വാർഫിൽ നിന്നും എറണാകുളത്തേക്കു എത്തിക്കാൻ രാവിലെ എട്ട് മണിക്കും ലക്ഷദ്വീപ് സീ കപ്പലിലെ യാത്രക്കാരെ പാസഞ്ചർ റിപ്പോർട്ടിങ്ങ് സെന്ററിൽ നിന്നും എറണാകുളത്തേക്ക് എത്തിക്കാൻ രാവിലെ പത്തു മണിക്കും ബസുകൾ ഏർപ്പാട് ചെയ്തതായി അറിയിക്കുന്നു.. യാത്രക്കാർ പൂർണ്ണ സഹകരണത്തോടെ ഈ സേവനം ഉപയോഗിക്കുക.

ഡ്രൈ ഡോക്കിംഗിനെ കുറിച്ച്...

ഇമേജ്
ലക്ഷദ്വീപിലെ യാത്രാ പ്രശ്നങ്ങൾ ചർച്ചയിൽ  വരുമ്പോഴും അല്ലാത്തപ്പോഴും എല്ലാം ഇടക്കിടെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളാണ്  ' ആ കപ്പൽ ഡോക്കിലാണ്' അല്ലെങ്കിൽ ഡോക്കീന്നിറങ്ങി എന്നെല്ലാം.. ഡോക്കിങ്ങ് എന്ന സംഭവത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കട്ടെ.. സാധാരണ കപ്പലുകളെ അപേക്ഷിച്ച് യാത്രാ കപ്പലുകൾ ഓരോ വർഷവും സുരക്ഷാ പരിശോധനകൾ നടത്തി ' "യാത്രാക്കപ്പൽ സുരക്ഷാ സർട്ടിഫിക്കറ്റ്" അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ' A'  എന്ന സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.  (നമ്മുടെ കപ്പലുകളിൽ ഓരോ യാത്രക്കും മുന്നോടിയായി MMD സർവ്വയർ നടത്തുന്ന സുരക്ഷാ പരിശോധനയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ്,   ' B' സർട്ടിഫിക്കറ്റ് എന്ന് വിളിക്കുന്നു. ) വാർഷിക സർവ്വേയുടെ ഭാഗമായി കപ്പലിന്റ അടിഭാഗത്തിന്റ വിശദമായ പരിശോധന നടത്തണ്ടതുണ്ട്. അഞ്ചു വർഷത്തിൽ രണ്ടു പ്രാവശ്യം അല്ലെങ്കിൽ ഒരു പ്രാവശ്യം കപ്പലിന്റെ അടിഭാഗത്തിന്റെ പരിശോധന നടത്തപ്പെടുന്നത് ഡ്രൈ ഡോക്കിൽ ആയിരിക്കണം. അല്ലാത്തപ്പോൾ കടലിൽ വെച്ച് തന്നെ മുങ്ങൽ വിദഗ്ദരുടെ സഹായത്താൽ അടിഭാഗത്തിന്റെ CCTV ദൃശ്യങ്ങൾ ചിത്രീകരിച്ച് സർവ്വയർമാർ  പരിശോധന നടത്തുന്നു. ഡ്രൈ

ലഹരി വിരുദ്ധ വികാരം ശക്തമാകുന്നു

കൊച്ചി : 14.10.2017:   മഹാ വിപത്തായ ലഹരി ഉപയോഗം ലക്ഷദ്വീപിലും കൂടിവരുന്നതായി റിപ്പോർട്ട് .. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മദ്യവും കഞ്ചാവുമായി ദ്വീപ് സ്വദേശികൾ കവരത്തിയിൽ പിടിയിലായതോടെ ലഹരിക്കെതിരെ പൊതുജന വികാരം ശക്തിപ്പെട്ടിരിക്കുന്നു .. നിലവിലെ നിയമ പ്രകാരം ബംഗാരം ഒഴികെ ലക്ഷദ്വീപിലെ മുഴുവൻ പ്രദേശങ്ങളും മദ്യ നിരോധിത മേഖലയാണ് .എന്നാൽ വൻകരയിൽ നിന്നും കപ്പലും മഞ്ജുവും വഴി മദ്യവും ലഹരി വസ്തുക്കളും ലക്ഷദ്വീപിലേക്ക് കടത്തുന്നതായി പലപ്പോഴായി ശ്രദ്ധയിൽ പെട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ദ്വീപുകാർ ആരോപിക്കുന്നു .. ലക്ഷദ്വീപുകാരായ സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ ലഹരി വിരുദ്ധ സമിതി 08.10.2017 ഞായറാഴ്ച കൊച്ചി ഗാന്ധി നഗറിലെ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ ലഹരി ഉപയോഗ വിഷയത്തെ സംബന്ധിച്ചും അത് എങ്ങനെ തടയാം എന്നതിനെ കുറിച്ചും ക്രിയാത്മകമായ ചർച്ചകൾ നടത്തുകയുണ്ടായി .. ലഹരി ലക്ഷദ്വീപിലേക്ക് ഒഴുകുന്ന വഴികൾ തടയാൻ അധികാരികളെ സമീപിക്കാനും ലഹരി വിരുദ്ധ ബോധവത്കരണം ദ്വീപുകളിൽ നടത്താനും തീരുമാനമായി. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ രാഷ്ട്രീയ നേതാക്കൾ ക