പോസ്റ്റുകള്‍

ഓഗസ്റ്റ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈസ്റ്റേൺ ജെട്ടിയിൽ കപ്പൽ അടുപ്പിക്കാൻ - സർക്കുലർ

ഇമേജ്
കര  ഭാഗങ്ങളാൽ ചുറ്റപ്പെട്ട ശാന്തമായ കായലിലെ  വാർഫുകളിൽ കപ്പൽ അടുപ്പിക്കാനും വിട്ടു  പോകാനും ഒന്നോ രണ്ടോ ടഗ്ഗുകൾ സഹായിക്കുമ്പോഴാണു  ടഗ്ഗോ പൈലറ്റോ ഇല്ലാതെ  തന്നെ നമ്മുടെ  ഇളകി നിൽക്കുന്ന  കടലിൽ അത്യാവശ്യം കാറ്റുള്ളപ്പോൾ പോലുംകപ്പൽ ഈസ്റ്റേൺ ജെട്ടിയിൽ  അടുപ്പിക്കാറുള്ളത്. അതിനു കപ്പിത്താനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ജെട്ടിയിൽ നിന്നും കപ്പലിൽ നേരിട്ട് കയറാനും  ഇറങ്ങാനും സാധിക്കുന്നു വെന്നത്  യാത്രക്കാർക്കും രോഗികൾക്കും വളരെയധികം ആശ്വാസം  നൽകുന്ന കാര്യമാണ്.  വളരെ നാളത്തെ  നമ്മുടെ  സ്വപ്നവും.  എന്നാൽ ചില സമയത്ത്  കടലിന്റെ  മട്ടും ഭാവവും പന്തിയല്ലെന്നു കണ്ടാൽ  കപ്പിത്താൻ  ജെട്ടിയിൽ  കപ്പൽ അടുപ്പിക്കാൻ  തയ്യാറാകില്ല .. അല്ലെങ്കിൽ  അടുപ്പിച്ച കപ്പൽ തന്നെ  നിൽക്കാൻ  ആവില്ലെന്ന്  കണ്ടാൽ  പെട്ടെന്ന്  തന്നെ  അഴിക്കേണ്ടിയും  വരുന്നു. തീരുമാനം എടുക്കാനുള്ള  അധികാരത്തിൽ ആർക്കും  കൈ കടത്താൻ പാടില്ല തന്നെ.  കാരണം കപ്പ ലിന്റെയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കപ്പിത്താനിൽ നിക്ഷിപ്തമാണ്.  പക്ഷേ  അങ്ങനെയുള്ള   സാഹചര്യങ്ങളിൽ  നാട്ടുകാരുടെ  പ്രതിഷേധം  ഉണ്ടാവുന്നത് ദുഖകരമായ  അവസ്ഥയാണ്. കപ്പലിൽ  ബ