പോസ്റ്റുകള്‍

ഫെബ്രുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്‍റെ സ്വന്തം ലക്ഷദ്വീപ്

ഇമേജ്
                                                            അനന്ത വിശാലമി അറബി തന്‍ - കടലലകളില്‍ .. അതി ദൂരമാം കാലം  വിലസും ലകടീസ്..          പരങ്കിയും അറബിയും അംഗലെയനും           മലബാര്‍ ടിപ്പു അറക്കലും.          പിന്നെ കുലീനമാം ഭാരതത്തിന്‍           അടിയര്‍കളായി ഈ ലക്ഷദ്വീപ് .  ദേഗ ഇത്ക ഇയ്യ ഇത്ക്ക് ..  വാമൊഴികള്‍ പലത് ജസരിയില്‍ .. വൈവിദ്ധ്യമം മലിക്കുവിന്‍ മഹല്‍ ഭാഷ .. ദ്വീപിന്റെ കേളി കേട്ടിടുന്നു..           കരിങ്ങ പതിനെട്ടാം പട്ടയും            ചെങ്ങയും ഈ കേര ദ്വീപില്‍ ..           ചീരാണിയും ചക്കയും കണ്ണി -           ശര്താലവും ആലം ഫാലാലം.  കുര്‍സിയും കടലില്‍ മലഞ്ഞിയും  അലഹനും കൊമ്പും ശൂരയും  മഞ്ഞന്‍ മെട്ടി സൂപ്പി കദിയ.. എണ്ണം മുന്നൂര്‍ തരം മീനും ..           തൂവെള്ള മണലാം തീരവും            അതി വെള്ള മനസ്സാം ദ്വീപനും ..           അടിയില്ല കുടിയില്ല കള്ളനും ..           അറിയില്ല കൊല്ലാന്‍ മര്‍ത്യനെ .  ഒരു നാളില്‍ അറേബ്യ മണല്‍ കാട്ടില്‍ നിന്നും   വീശിയ ആ നല്ല കാറ്റിനാല്‍ ..  തുടി കൊട്ടും ഈ ദ്വീപിന്‍ ഖല്ബകം   വീഴും സുജൂദില്‍ റബ്ബിനായി . .sabeejasari.

ഇനി കൊപ്രാക്കാലം ..

ദ്വീപിന്‍ കടപ്പുറങ്ങളില്‍ കൊപ്ര വേലികള്‍ ഉയര്‍ന്നു തുടങ്ങി . ഇനി കൊപ്ര ക്കാലം .. ദ്വീപുകാരുടെ മുഖ്യ ഉപജീവന മാര്‍ഗം കൊപ്രയും മത്സ്യ ബന്ധനവും മാത്രമായിരുന്നു ഒരു കാലത്ത് .അന്നൊക്കെ കൊപ്രയും മാസും ഉരുവില്‍ മംഗലാപുരത്ത് എത്തിച്ചു വില്പന നടത്തുകയും പകരം ഒരു വര്‍ഷത്തേക്ക് ആവശ്യമായ പല ചരക്ക് സാധനങ്ങള്‍ ഓരോ കുടുംബവും നാട്ടില്‍ എത്തിച്ചിരുന്നു . കാറ്റിനെയും നക്ഷത്രങ്ങളെയും ആശ്രയിച്ചു ആഴ്ചകളോളം കടലില്‍ ഒഴുകിയാണ് അന്നത്തെ യാത്രകള്‍ . കാലം കടന്നു പോയിട്ടും ഇന്നും ദ്വീപുകാര്‍ കൊപ്രയും മാസും വന്കരയിലെക്ക് അയക്കുന്നു .പക്ഷെ ഇന്ന് വാഹനങ്ങള്‍ നിരവധി . ദ്വീപുകരില്‍ നല്ല ശതമാനം ആളുകള്‍ കച്ചവടത്തിലേക്കും സര്‍ക്കാര്‍ ജോലിയിലേക്കും തിരിഞ്ഞിട്ടും ഇതിനൊന്നും പറ്റാത്ത പാവങ്ങള്‍ കൊപ്ര ആശ്രയിച്ചു ജീവിതം തള്ളി നീക്കുന്നു . അള്ളാഹു (സു ) അവരെ അനുഗ്രഹിക്കട്ടെ . ആമീന്‍... ..  

വിവരം കിട്ടാത്ത കപ്പല്‍ വിവര സംവിധാനം !

ഇമേജ്
കാലം ഏറെയായി ദ്വീപിനു ഫലപ്രദമായ ഒരു കപ്പല്‍ വിവര സംവിധാനം ഉണ്ടായിട്ടു . ചിത്രത്തില്‍ കാണുന്ന ഡിസ്പ്ലേ സ്ഥാപിച്ചു അധിക കാലം ചെല്ലും മുമ്പേ സംവിധാനം തകരാറിലായി . തലസ്ഥാനമായ കവരത്തിയില്‍ മാത്രം അല്ല , 10 ദ്വീപിലും കൊച്ചിയിലും ഇതാണ് അവസ്ഥ . വിവര സാങ്കേതിക രംഗം വളരെ മുന്നേറിയ ഈ കാലത്ത് ഇത്രയധികം കപ്പലുകള്‍ സ്വന്തമായി ഉള്ള നമ്മുടെ തുറമുഖം  യാത്രക്കാരുടെ അറിയാനുള്ള അവകാശത്തിനു എത്ര വില നല്‍കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

ഇഷ്ഖെ ത്വൈബ 2013

ഇമേജ്
07.02.2013:  ഷൈഖുന കുണ്ടൂര്‍ ഉസ്താദ്‌ നഗര്‍ , കവരത്തിയില്‍  ഫെബ് 4,5,6 തീയതികളില്‍  ആയി നടത്തി വന്ന സ്വലാത്ത് മജ്ലിസ് നു ഇന്നെലെ രാത്രി  പ്രൌഡ ഗംഭീരമായ സദസ്സില്‍ സമാപനം. SSF കവരത്തി unit ആണ് സംഘാടകര്‍ . മുത്ത്‌ നബി (സ ) യുടെ മദുഹ് പാടിയും സ്വലാത്തും ദിക്റും ചൊല്ലിയും കവരത്തി നിവാസികള്‍ ഇഷ്ഖെ ത്വൈബ 2013 എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ പങ്കെടുത്തു . ബുര്‍ദയും അറബാനമുട്ടും വിശ്വാസികളുടെ കണ്ണും കാതും കുളിര്‍പിച്ചു. പണ്ഡിതന്മാര്‍ നടത്തിയ ഹുബ്ബു റസൂല്‍ പ്രഭാഷണം ശ്രദ്ധേയമായി .സമാപന ദിവസം വൈകുന്നേരം നടത്തിയ സ്വലാത്ത് റാലിയില്‍ നൂറു കണക്കിന് പേര്‍ ഭാഗമായി. ഇശാ നിസ്കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ 5 കോടിയിലേറെ സ്വലാത്ത് മദീനയിലേക്ക് സമര്‍പ്പിച്ചു. നബി തങ്ങളെ (സ) സ്വപ്നത്തില്‍ കാണാന്‍ ഭാഗ്യം ലഭിച്ച അഷിഖെ റസൂല്‍അബ്ദുല്‍ ഖാദിര്‍   മുസ്ലിയാര്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ സയ്യിദു സഹീര്‍ തങ്ങള്‍ , കവരത്തി , ത്വാഹിര്‍ സഖാഫി ഉസ്താദ്‌ തുടങ്ങിയ പണ്ഡിതര്‍ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. മാനവികതയുടെ സന്ദേശം ലോകത്തിനു മുമ്പില്‍ കാണിച്ചു കൊണ്ട് പരിപാടി സമാപനം കുറിച്ചു. നാലാം സ്വലാത്ത് വാര്‍ഷികം വരുന്ന ശൈബാ

ROADS OF KILTAN

Some times our thoughts flies like any thing. By visiting my native place Kiltan Island last month, I under stood that thoughts will always thoughts. Coming to the point ..   Our roads are in damaged condition. No one took responsibility yet . VDP and PWD blaming each other. Then what is the Development held in Kiltan over 40 years? They are not interested  in beautification of our Island. Cement road is the specialty of Lakshadweep islands. Maintenance work is very poor in Kiltan Island Roads. Every 25 meter there is a damage. It is difficult to walk or ride through these roads. Another thing is in the case of road cleaning.Very poor. Please take it sincerely for our Island.