പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗതാഗതം ഗതിമാറുമ്പോൾ - ജസ്തിങ്ക്

ഇമേജ്
മൺസൂൺ തുടങ്ങുമ്പോൾ തന്നെ ഒരു മാതിരി ബോട്ടുകൾ എല്ലാം കരക്ക് കയറ്റി വെക്കുന്ന ശീലം ഉണ്ട് ദ്വീപുകാർക്ക്.. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പൊതുവിൽ കടൽ പ്രഷുബ്ധമായി കിടക്കുന്നത് കൊണ്ട് ബോട്ടുകൾ തീരം വിട്ട് അധിക ദൂരം പോവാറുമില്ല.. എന്നാൽ ജൂൺ പകുതി കഴിഞ്ഞും ഇന്ന് പ്രൈവറ്റ് ബോട്ടുകൾ അടക്കം ചാർട്ടർ ചെയ്തു ഒരു ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് ഓടി കൊണ്ടിരിക്കുകയാണ്..പ്രതികൂല കാലാവസ്ഥ ആണെങ്കിൽ കൂടി ദ്വീപുകാർ തങ്ങളുടെ ആവശ്യങ്ങൾ കാരണം ബോട്ടുകൾ ആശ്രയിക്കുന്ന കാലത്തേക്ക് തിരിച്ചു വന്നിരിക്കുന്നു.. ഏതു പ്രതികൂല കാലാവസ്ഥയിലും കടലുകൾ താണ്ടിയ ചരിത്രം ഉള്ള ദ്വീപ് മക്കൾക്ക്‌ ഇതൊന്നും പുതിയ കാര്യം അല്ലെങ്കിൽ കൂടി കഴിഞ്ഞ കുറെ വർഷങ്ങൾ ഇങ്ങിനെ ആയിരുന്നില്ല എന്നു വേണം പറയാൻ.. യാത്ര ദുരിതം ദ്വീപുകളെ അത്ര അധികം വലച്ചിരിക്കുന്നു.. ചുരുങ്ങിയത് നാലു കപ്പലുകൾ എങ്കിലും ഓടിയിരുന്ന മൺസൂൺ കാലങ്ങളിൽ പോലും യാത്രാ ക്ലേഷവും ടിക്കറ്റ് ക്ഷാമവും നേരിട്ടിരുന്ന അവസ്ഥയിൽ നിന്നും കേവലം രണ്ടു കപ്പലുകൾ മാത്രം യാത്രാവശ്യങ്ങൾക്ക് ചുരുങ്ങിയ ഈ മൺസൂൺ കാലം പഴയ യാത്രാ ക്ലേശങ്ങൾ ഇരട്ടി ആക്കിയിട്ടുണ്ട് ഇന്ന്.. ആളുകളുടെ യാത്രാവശ്യങ്ങൾ പതിന്മ

ലക്ഷദ്വീപിന്റെ സാമ്പത്തിക ഭാവിയിൽ ആശങ്കയോടെ ഡോ. ഖലീൽ ഖാൻ

ഇമേജ്
ലക്ഷദ്വീപിൽ സമീപ കാലത്തായി നടന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ ദ്വീപ് സമ്പദ്ഘടനയിലും സാമൂഹികയും വലിയ കോട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മൂന്നു നാലു വർഷം കൊണ്ട് ദാരിദ്ര്യത്തിലേക്കു നീങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.. വിഷയത്തിൽ ആശങ്ക അറിയിച്ചും സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ ക്ഷണിച്ചും എല്ലാം ലക്ഷദ്വീപിലെ പ്രിയപ്പെട്ട ഡോക്ടർ ഖലീൽ ഖാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.. *ആട്ടിയ വെളിച്ചെണ്ണയും നമ്മുടെ സമ്പദ്ഘടനയും.* Dr Khaleel Khan.  ഇന്നലെ രാത്രി വീട്ടിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ പോയി. അവിടെ ഷെൽഫിൽ പുതിയ ഒരു ബ്രാന്റ്‌ വെളിച്ചെണ്ണ ഇരിക്കുന്നു. ലേബൽ കണ്ടപ്പോൾ നാടൻ ആണോന്നു സംശയം തോന്നി.  ഇതേത്‌ നാട്ടിളത്‌?  അത്‌ നാടൻ ഇല്ല, മല്യാം.  ഈ മറുപടി കേട്ടപ്പോൾ നെഞ്ചിനകത്ത്‌ എവിടെയൊക്കെയോ ഒരു നോവ്‌ അനുഭവപ്പെട്ടു.  വില എത്ര?  ചെറിയൊരു ആകാംക്ഷയോടെ ഞാൻ ചോദിച്ചു.  250 രൂപ!!!  ഞെട്ടിപ്പോയി!  നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന, ശുദ്ധമെന്ന് ഉറപ്പുള്ള,  100 ശതമാനം ഓർഗ്ഗാനിക്‌ എന്ന് ഉറപ്പുള്ള,   എന്റെയും നിങ്ങളുടെയും വീടിനു ചുറ്റുമുള്ള തെങ്ങിൽ കായ്ച്ച തേങ