പോസ്റ്റുകള്‍

ഏപ്രിൽ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അനിശ്ചിതത്വം തുടരുന്നു.. ടിക്കറ്റ്‌ എടുക്കാൻ ക്യു നിന്ന് ദ്വീപുകാർ.. അടുത്ത ഷെഡ്യൂൾ എങ്കിലും ഓടുമോ??

ഇമേജ്
സാങ്കേതിക തകരാറിനാൽ യാത്ര റദ്ധാക്കിയ കവരത്തി കപ്പലിന്റെ അടുത്ത പ്രോഗ്രാമും അനിശ്ചിതത്വത്തിൽ.. 04. 05. 18 നു ഉള്ള പ്രോഗ്രാം ഓടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ പോർട്ടിനോ എൽ ഡി സി എലിനോ കഴിഞ്ഞിട്ടില്ല.. എന്നാൽ ടിക്കറ്റ്‌ റിലീസ് ആവുമെന്ന് കരുതി ജനം ടിക്കറ്റ് കൗണ്ടറുകൾക്ക് മുമ്പിൽ ക്യു നിന്ന് തുടങ്ങി.. ഇത് വരെ എന്താണ് സംഭവിച്ചിരിക്കുന്നതെന്നും എന്ന് കപ്പൽ ഓടി തുടങ്ങുമെന്നും അറിയിച്ചു വാർത്ത കുറിപ്പ് ഇറക്കാനോ ജനങ്ങളുമായി സംവദിക്കാനോ പോർട്ടോ എൽ ഡി സി എലോ തയ്യാറായിട്ടില്ല. അതെ സമയം വിവിധ രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ എൽ ഡി സി എൽ അനാസ്ഥ ക്കെതിരെ സമരം നടത്തി വരികയാണ്..

കവരത്തി കപ്പലിന് ടിക്കറ്റ്‌ എടുത്തവരെ നാട്ടിലെത്തിക്കാൻ അറേബ്യാൻ സീ യും കോറലും ഓടും

സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര അനിശ്ചിതത്വത്തിലായ എം വീ കവരത്തി കപ്പലിൽ യാത്രക്കായി ടിക്കറ്റ്എടുത്തവരെ നാട്ടിലെത്തിക്കാൻ അറേബ്യൻ സീ എന്ന കപ്പലും കോറൽ കപ്പലും ഓടാനായി ടിക്കറ്റ് വിതരണം ആരംഭിച്ചു.. കവരത്തി കപ്പലിന്  27. 04. 2018 യാത്ര ചെയ്യാൻ ടിക്കറ്റ്‌ എടുത്തവരെ 29.04.2018 ൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ഈ കപ്പലുകളിൽ ദ്വീപുകളിൽ എത്തിക്കും. അമിനിയിലേക്ക് ഉള്ള യാത്രക്കാരെ അറേബ്യൻ സീ കപ്പലിൽ കടമത്തിൽ എത്തിച്ചു അവിടന്ന് ബോട്ടുകളിൽ അമിനിയിലേക്ക് എത്തിക്കുമെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിക്കുന്നു.  അതെ സമയം തകരാറിലായ കവരത്തി കപ്പലിന്റെ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചു കൊണ്ട് അടുത്ത വോയേജിനായി തയ്യാറാക്കുമെന്ന് കപ്പലുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നു.  യാത്രക്കിടെ ഉണ്ടായ ചെറിയ തകരാർ പരിഹരിച്ചു ഓടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ജീവനക്കാർ..  സോഷ്യൽ മീഡിയ കളിലൂടെയും ഓൺലൈൻ പത്രങ്ങളിലൂടെയും ഊഹങ്ങളും കളവുകളും പ്രചരിക്കുന്നുവെന്നത് വളരെയധികം ദുഃഖിപ്പിക്കുന്നുവെന്നു കപ്പൽ ജീവനക്കാർ അഭിപ്രായപ്പെട്ടു.

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചിയിൽ നിന്നും 30 നോട്ടിക്കൽ മൈൽ അകലെ നിന്നും കോസ്റ്റ് ഗാർഡ് കണ്ടെത്തിയ ബോട്ടിനെ കൊച്ചിയിൽ എത്തിച്ചു.  ലക്ഷദ്വീപ് സ്വദേശികളായ അഞ്ചു പേർ ഉള്ള ബോട്ട് 23. 04. 18 മുതൽ കാണാതായിരുന്നു.  എഞ്ചിൻ കേടായതിനെ തുടർന്ന് ഒഴുകി നടക്കുകയായിരുന്ന ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തുകയും വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് നെ ഏല്പിക്കുകയും ചെയ്തു.

സാങ്കേതിക കാരണം - കവരത്തി യാത്ര മാറ്റി വെച്ചു

ഇമേജ്
26. 04. 18: കൊച്ചി : നാളെ പുറപ്പെടേണ്ടിയിരുന്ന എംവി കവരത്തി കപ്പൽ യാത്ര റദ്ധാക്കിയതായി ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. ഏഴോളം നാടുകളിലേക്ക് യാത്രക്കാരെയും കൊണ്ട് പുറപ്പെടാൻ ഉള്ള കപ്പൽ യാത്ര റദ്ധാക്കിയ കാര്യം ഇന്ന് വൈകുന്നേരം ആണ് അറിയിച്ചിരിക്കുന്നത്. കപ്പലിന്റെ  പ്രൊപ്പല്ലർ ഷാഫ്ട് ബെയറിങ്ങിൽ ഉണ്ടായിരിക്കുന്ന ചെറിയ ക്ഷതം ആണ്‌ യാത്ര ക്യാൻസൽ ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് തുറമുഖ വകുപ്പും എൽ ഡി സി എലും സൂചന നൽകുന്നു.. വിവിധ ദ്വീപുകളിലേക്ക് പോവേണ്ട ടൂർ വിദ്യാർത്ഥികളും ടൂറിസ്റ്റുകളും അടക്കം മുഴുവൻ ടിക്കറ്റും വിതരണം ചെയ്ത ശേഷം കപ്പൽ റദ്ധാക്കിയ അറിയിപ്പ് വന്നത് യാത്രക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു മാസം ഡോക്കിൽ കിടന്ന കപ്പൽ രണ്ടു സെയ്‌ലിംഗ് കഴിഞ്ഞപ്പോയെക്കും യാത്ര മുടങ്ങിയത് നാട്ടുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഊഹാപോഹങ്ങളിലേക്കും ചർച്ചകളിലേക്കും സമൂഹ മാധ്യമങ്ങൾ കടന്നിരിക്കുന്നു.. യാത്രക്കിടെ ഉണ്ടായ ചെറിയ തകരാർ പരിഹരിക്കാതെ വീണ്ടും വീണ്ടും യാത്ര തുടരുമ്പോൾ ഉണ്ടായേക്കാവുന്ന ഗുരുതര തകരാറുകൾ ഒഴിവാക്കാൻ വേണ്ടിയാണു ഒന്നോ രണ്ടോ ദിവസം എടുത്താലും തകരാറുകൾ പരിഹരിച്ച ശ

ടിക്കറ്റ്‌ പ്രശ്നത്തിന് ഒരു പരിഹാരം

സലാം അഗത്തിയുടെ ഫേസ്ബുക് കുറിപ്പ് : പ്രിയപ്പെട്ട ലക്ഷദ്വീപ് സുഹൃത്തുക്കളെ കപ്പൽ ടിക്കറ്റ് പ്രശ്നം  വളരെ ലളിതമായി കുറക്കാൻ എനിക്ക് തോന്നിയ ഐഡിയ ഇവിടെ ഷെയർ ചെയ്യട്ടെ നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക..... എല്ലാ ദ്വീപുകാരെയും പോർട്ടിന്റെ വെബ്സ്റ്റാർ എന്ന സോഫ്റ്റ്‌വെയർയുമായി ആധാർ കാർഡ് നമ്പർ ചേർത്ത്  ബന്ധിപ്പിച്  പോർട്ട്‌ നൽകുന്ന പ്രതേക കോഡ് ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന രീതി ഉറപ്പ് വരുത്തുക ( ഉദാഹരണത്തിന് എനിക്ക് അതായത് അബ്ദുൽ സലാം അഗത്തി പോർട്ടിൽ ആധാർ നൽകി രജിസ്റ്റർ ചെയ്യുമ്പോൾ പോർട്ട്‌ AGX36 എന്ന് നമ്പർ നൽകുന്നു ഞാൻ ടിക്കറ്റ് എടുക്കാൻ പ്രസ്തുത നമ്പറുമായി ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഫോമിൽ ഈ നമ്പർ മാത്രം എഴുതുമ്പോൾ ടിക്കറ്റ് സ്റ്റാഫിന് എന്റെ മുഴുവൻ പേരടിക്കുന്നതിന് പകരം കോഡ് അടിച്ചാൽ എന്റെ എല്ലാ വിവരവും സ്‌ക്രീനിൽ തെളിയും കൂടാതെ എല്ലാ വർഷവും വയസ്സ് ഓട്ടോമാറ്റിക് ആയി കമ്പ്യൂട്ടർ ചേഞ്ച്‌ ചെയ്യുന്നതിനാൽ വയസ്സ് പോലും കറക്റ്റ് ആയി പ്രിന്റ് ചെയ്യപ്പെടും) .ഇത് മൂലം ടിക്കറ്റ് അടിക്കുന്ന സമയം ലാഭിക്കാം ടിക്കറ്റിലെ തെറ്റുകൾ ഇല്ലാതാക്കാം സ്കാനിംഗ് സെന്ററിൽ പേര് കറക്റ്റ് ചെയ്യുന്ന പ്രശ്നമേ വരുന

ചെക്കി തോട്ടം..

               ((( കേ ഗ് ))) കവരത്തി ദ്വീപിലെ ഏറ്റവും വലിയ കാടുകളിൽ ഒന്ന് "ആയിരുന്നു'' ചെക്കിത്തോട്ടം. ആയിരുന്നു എന്ന പ്രയോഗം ബോധപൂർവ്വമാണ് ഉപയോഗിച്ചത്. ദ്വീപുകാരന്റെ ശൈലിയിൽ ചെക്കിത്തോട്ടത്തെക്കുറിച്ച് പറയുകയാണെങ്കിൽ മുല്ലയും, ഞെളുകും, ബാകയും, ശാനയും, സാഹിബിന ഫുല്ലും, കാട്ട് ചേമ്പും, ചെക്കിത്തൈകളും നിറഞ്ഞ വിജനമായ കാട് .ഇടക്കിടക്ക് അത്തിമരവും, കൗങ്ങും, തെങ്ങും തലയുയർത്തി നിൽക്കുന്നു.കാട്ട് കോഴിയും അണ്ണൽ പക്ഷിയും, റണ്ടയും പറന്ന് രസിച്ചിരുന്ന ചെറിയൊരു ലോകം. സൂര്യപ്രകാശം കടന്ന് ചെല്ലാൻ മടിച്ചിരുന്ന ഈ കാട്ട് പ്രദേശം ഇന്ന് കവരത്തി ക്കാരന്റെ ഓർമ്മകളിൽ മാത്രം ഒതുങ്ങുന്നു. പണ്ട് വർഷകാലത്ത് മുട്ടോളം വെള്ളത്തിൽ പതുങ്ങി നിന്ന് ചെളി കുടിക്കാനെത്തുന്ന റണ്ടപ്പക്ഷിയെ പിടിക്കാൻ കെണിയൊരുക്കി രസിച്ചിരുന്ന കുസൃതിക്കാലം ഭൂതകാല ഓർമ്മയിൽ ഉണ്ട്. ഈ അടുത്ത കാലത്ത് വഴി തെറ്റി വന്ന ഒരു മണ്ണുമാന്തിയന്ത്രം അതിന്റെ കൂർത്ത പല്ലുകൾ കൊണ്ട് ചെക്കിത്തോട്ടത്തിന്റെ ഒരറ്റത്തു നിന്ന് അവൻ തിന്നു തുടങ്ങി. അവന്റെ വിശപ്പ് മാറ്റാൻ  ചെടികളും മരങ്ങളും വേദനയോടെ ശിരസ്സ് കുനിച്ച് നിന്ന് കൊടുത്തു. മണ്ണുമാന്തിയന്ത്രത്

ബോട്ട് കാണാതായി

ഇമേജ്
ചെത്ത്ലാത് നിന്നും ബേപ്പൂർ ലക്ഷ്യമാക്കി ഇറങ്ങിയ  IND-KL-07-MM-4815 കൃഷ്ണ പ്രിയ എന്ന ബോട്ട് 23.04.2018 മുതൽ കാണാതായി. ലക്ഷദ്വീപ് സ്വദേശികളായ അഞ്ചു പേരാണ് ബോട്ടിലുള്ളത്.

പുത്തൻ വർണത്തിൽ കവരത്തി കപ്പൽ

ഇമേജ്

സുരക്ഷാ കണ്ണുകളോടെ കവരത്തി

ഇമേജ്
കൊച്ചി : നീണ്ട മൂന്ന് മാസത്തെ റിപ്പയർ /ഡോക്ക് കഴിഞ്ഞു ഈ മാസം 14 ഓടെ കവരത്തി കപ്പൽ ഓടി തുടങ്ങി.  മേജർ ഡോക്ക് കഴിഞ്ഞിറങ്ങിയ കപ്പലിൽ കെട്ടിലും മട്ടിലും പുതുമ ദർശിക്കാവുന്നതാണ്..  പ്രധാനപ്പെട്ട അഴിച്ചു പണികളും സ്റ്റീൽ വർക്കും മറ്റു അലങ്കാരങ്ങളും നടത്തിയതായി കപ്പലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു..  കപ്പലിൽ യാത്ര ചെയ്ത ലേഖകന് പക്ഷെ കൗതുകം തോന്നിയത് പുതുതായി ഘടിപ്പിച്ചിരിക്കുന്ന ക്യാമറ കണ്ണുകളിൽ ആണ്..  35 ഓളം സി സി ടി വി  ക്യാമറയുടെ വലയത്തിലാണ് കപ്പൽ മുഴുവനും..  പൊതു വഴികളിലും തന്ത്ര പ്രധാന മേഖലകളും ക്യാമറ വലയത്തിലാണ്.. എഴുനൂറോളം പേര് യാത്ര ചെയ്യുന്ന കപ്പലിൽ ലഗേജ് മാറി പോവുന്നതും സാമഗ്രികൾ മോഷണം പോവുന്നതും പലപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്..  കൂടാതെ അനധികൃത കടന്നു കയറ്റങ്ങളും.. പത്തു വർഷത്തോളം സേവന രംഗത്ത് ഇറങ്ങിയിട്ടും ഇപ്പോഴാണ് കപ്പൽ സുരക്ഷാ ക്യാമറകളുടെ അധിക സുരക്ഷയിലേക്ക് എത്തിയിട്ടുള്ളത്.. ഇനി എന്തായാലും യാത്രക്കാർ ഇട വഴികളിലും നട വഴികളിലും കാണുന്ന ക്യാമറകളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറക്കണ്ട..