മീനും ഞാനും..
പണ്ട് മിനികോയ് നഴ്സറി പടിക്കിണ്ട കാലം .. ദ്വീപിള ഏറ്റവും ഗുഡ് ലുകിംഗ് സ്ഥലം.മിനികോയ്.. അവര്‍ക്ക് സ്വന്തമായി ലിപിയുള്ള ഭാഷയുണ്ട് .മഹല്‍ എന്നാണ് അറിയപ്പെടുന്നത്. മിനികോയ് പക്ഷെ അന്നാട്ടുകര്‍ക്കിടയില്‍ മാലിക്കു എന്നാണ് അറിയപ്പെടുന്നത്. പലഹാരം ആയാലും ബിരിയാണി ആയാലും അവിടത്തത് തിന്നണം. ഹ ..ഒന്നൊന്നര ടേസ്റ്റ് .മിനികോയ്ക്കര്‍ പാചക വിദഗ്ധരാണ് . കഥയിലേക്ക് വരാം. അന്ന് ബാപ്പക്ക് മിനികോയില്‍ ആണ് ജോലി. നേഴ്സറിയില്‍ മിനികോയിലെ കുട്ടികള്‍ എപ്പോഴും അച്ചാര്‍ അല്ലെങ്കില്‍ മീന്‍ കൊണ്ട് വരുമായിരുന്നു.ചെറിയ വെറ്റില ചെല്ലം പോലുള്ള പാത്രത്തില്‍ അവര്‍ക്ക് വീട്ടുകാര്‍ കൊടുത്ത് വിടുന്നത്.ഉച്ചക്ക് ചോറിന്റെ സമയത്ത് അവര്‍ അതും കൂട്ടി തട്ടും.നമ്മക്ക് അറിയാവുന്ന മുറി മഹലില്‍ അവരോടു ചോദിക്കും ..മാസ് ദേ എന്ന് .. കിട്ടിയാല്‍ കിട്ടി.എന്തായാലും അപാര ടേസ്റ്റ് ആണ്.അഞ്ചു വയസ്സാണ് അന്ന് എനിക്ക്.നമ്മള്‍ അല്ലറ ചില്ലറ ശാസ്ത്ര ഗവേഷണങ്ങള്‍ ഒക്കെ തുടങ്ങിയ കാലം..മിനികോയ് കുട്ടികളുടെ ഈ സ്പെഷ്യല്‍ മീന്‍ കൊണ്ട് വരല്‍ എനിക്ക് സഹിച്ചില്ല..ഒരു ദിവസം വീട്ടില്‍ കഞ്ഞി ആയിരുന്നു.അന്ന് അതിന്റെ കൂടെ അയക്കുറ അല്ലെങ്കില്‍ നക്ക് മീന്‍ പൊ