പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

ഇമേജ്
 18 സെപ്റ്റംബർ 2021 : ശനിയാശാ :ആൻഡ്രോത് :   വിജയത്തിൻറെ വഴികളിൽ ഇമ്പോസ്സിബിൾ എന്ന വാക്കിന് സ്ഥാനമില്ല . മനുഷ്യൻ എത്രത്തോളം അവന്റെ പരിശ്രമങ്ങളിൽ ആത്മാർത്ഥത കാണിക്കുന്നുവോ അത്രത്തോളം നല്ല ഗുണഫലങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും .  തൻറെ സഹപ്രവർത്തകരോടും യാത്രക്കാരോടും തൻ്റെ കപ്പലിനോടും അലിവും കാരുണ്യവും ഉള്ളതിനൊപ്പം തന്നെ താൻ ഉൾപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ നൊമ്പരങ്ങൾ ഏറ്റു വാങ്ങി അതിനു പരിഹാരം കാണുവാൻ ഏതറ്റം വരെയും പോകുവാൻ ഉള്ള ദൃഢ നിശ്ചയം തന്നെ ആണ്  ലക്ഷദ്വീപുകാരൻ ആയി ആദ്യമായി ലക്ഷദ്വീപ് ഷിപ്പിംഗ് സെക്ടറിൽ കമാൻഡ് എടുത്ത യുവ ക്യാപ്റ്റൻ മൻസൂർ  ഇന്ന് നിർവ്വഹിച്ചിരിക്കുന്നത് . 118 മീറ്റർ നീളവും 19 മീറ്റർ വീതിയും  5.5 മീറ്റർ ഡ്രാഫ്റ്റും ഉള്ള ലക്ഷദ്വീപിലെ ഏറ്റവും വലിയ യാത്ര കപ്പൽ ആന്ഡ്രോത് ബ്രേക്ക് വാട്ടർ വാർഫിൽ അടുപ്പിച്ചിരിക്കുന്നു . ഇന്ന് ഉച്ചക്ക് കൃത്യം ഒന്ന് പതിനഞ്ചിനു ആന്ദ്രോത് ചാനലിൽ പ്രവേശിച്ച കപ്പൽ 01 :24 നു വാർഫിലേക്ക് ഉള്ള ആദ്യ ലൈൻ ബൊള്ളാർഡിൽ ബന്ധിക്കുകയും 01 :45 ഓടെ എല്ലാ നിലക്കും വാർഫിൽ ബന്ധിച്ചതോടെ  പുതു ചരിത്രം പിറക്കുക ആയിരുന്നു .. നാന്നൂറോളം യാത്രക്കാർ വാർഫിൽ ഇറങ്ങി ആശ്വാസത്തോടെ . 28