പരിഹാരം ഇല്ലേ?
അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപ് സമൂഹം ആണല്ലോ ലക്ഷദ്വീപ് . ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപ് സമൂഹത്തെ ഉന്നതിയിൽ എത്തിക്കാൻ വിവിധ പദ്ധതികൾ നടന്നു വരുന്നു . എന്നാൽ ഇന്ത്യ മഹാരാജ്യത്തിലെ ഈ കേന്ദ്ര ഭരണ പ്രദേശം ഇന്നും അതിന്റെ വികസനത്തിന്റെ പടവുകളിൽ ഇടറുന്ന പാദവും കൊണ്ട് നടക്കാൻ പഠിക്കുകയാണ് . അടിസ്ഥാന സൌകര്യങ്ങളിൽ പലതും പാവങ്ങൾക്ക് കിട്ടാക്കനിയായി നാളുകൾ പിന്നിടുന്നു . രോഗികൾക് നാട്ടിൽ ചികിത്സ ഇല്ല . പോട്ടെ ലക്ഷദ്വീപിന്റെ തലസ്ഥാനത്ത് ചികിത്സയുണ്ടോ ? ഇല്ലെങ്കിലെന്താ രോഗി സീരിയസ് ആണേൽ കൊച്ചിയിലേക്ക് പറക്കാൻ ഹെലികോപ്ടർ റെഡി !! പക്ഷെ കൊച്ചിയിൽ നിന്നും രോഗിയെ ഹെലികോപ്ടറിൽ ദ്വീപിൽ കൊണ്ട് വരാൻ തടസ്സം എന്താണ് ? ആ സമയത്ത് കോപ്ടർ കൊച്ചിയിൽ ഉണ്ടാവണം എന്ന് മാത്രം ... എന്റെ മനസിനെ വല്ലാതെ ഉലച്ച സംഭവം പറയാം.. ഈ കഴിഞ്ഞ 20 .05. 13 നു കപ്പൽ ഭാരത സീമയിൽ വെച്ചുണ്ടായ ആ സംഭവം ദ്വീപുകാരന് ചിന്തക്കുള്ള വക നല്കുന്നതാണ് . അന്ന് അഗത്തി ദ്വീപ...