പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാരിടൈം ഡേ ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങൾക്ക്‌ സന്ദർശിക്കുവാൻ നാളെ ഒരു യാത്ര കപ്പൽ തുറന്നു കൊടുക്കുന്നു.

ഇമേജ്
04.04.2022.:കൊച്ചി :          59 മത് നാഷണൽ മരിടൈം ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പൊതു ജനങ്ങൾക്കു കപ്പൽ സന്ദർശിക്കുവാൻ അവസരം. എം വി ലക്ഷദ്വീപ് സീ എന്ന യാത്രക്കപ്പൽ നാളെ 05.04.2022 നു പൊതു ജനങ്ങൾക്ക് സന്ദർശനം നടത്തുവാൻ തുറന്നു കൊടുക്കുന്നു. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെ ആണ് സന്ദർശന സമയം. പ്രവേശനത്തിനായി ആധാർ കാർഡോ ഇലക്ഷന് ഐ ഡി കാർഡോ തിരിച്ചറിയൽ രേഖ ആയി കരുതുക. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിൽ ഉള്ള യു ടി എൽ വാർഫിൽ ആണ് കപ്പൽ ഉള്ളത്.. ലക്ഷദ്വീപ് വാർഫ് അല്ലെങ്കിൽ സ്കാനിംഗ് സെന്റർ ഉള്ള വാർഫ് എന്നൊക്കെ സ്ഥലം മനസ്സിലാക്കി കൊടുക്കുവാൻ ഓർത്തു വെക്കാവുന്നതാണ്.

കൊച്ചിയിലെ ലക്ഷദ്വീപ് കപ്പൽ യാത്രക്കാർക്കുള്ള സ്കാനിംഗ് സെന്ററും ജനങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങളും...

ഇമേജ്
ചുട്ടു പൊള്ളുന്ന ചൂടാണ്.. തിങ്ങി നിറഞ്ഞു നൂറു കണക്കിന് യാത്രക്കാർ.. ടിക്കറ്റ് കിട്ടിയവർ, ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ഉള്ളവർ, ടിക്കറ്റ് ഉണ്ടായിട്ടും വാക്സിൻ സർട്ടിഫിക്കറ്റ് ഹാർഡ് കോപ്പി ഇല്ലാത്തവർ, ഇനി ടിക്കറ്റ് ഉണ്ട് പക്ഷെ പേര് മാറ്റേണ്ടി വരും എന്നു പറഞ്ഞു പ്രതീക്ഷയോടെ വന്നവർ, കുട്ടികൾ, ചെറുപ്പക്കാർ, പ്രായമുള്ളവർ, രോഗികൾ എല്ലാരും ഇങ്ങിനെ തിങ്ങി നിറഞ്ഞു നിൽക്കുന്നു.. കൊച്ചി വില്ലിങ്ട്ടൻ ഐലൻഡ് ലക്ഷദ്വീപ് സ്കാനിംഗ് സെന്റർ കൂടെ യാത്രക്കാർക്കുള്ള സൗഖ്യ കേന്ദ്രത്തിനു മുമ്പിൽ കപ്പൽ ഉള്ള ദിവസങ്ങളിൽ ഉള്ള സ്ഥിരം കാഴ്ച ആണിത്.. കോവിഡ് തുടങ്ങിയതിനു ശേഷം ആണ് യാത്രക്കാർക്ക് ഇങ്ങനെ സ്കാനിംഗ് സെന്റർനു പുറത്തു എല്ലാം ശരിയാവുന്നത് വരെ കാത്തിരിക്കാൻ തുടങ്ങിയത്.. പുറത്തു ഫാനിന്റെ കാറ്റ് കിട്ടുമെന്ന് മാത്രം. കൊടും ചൂടിൽ തൊണ്ട വരണ്ടാൽ പോലും ദാഹ ജലം പോലും കിട്ടില്ല.. സ്കാനിംഗ് സെന്റർ ഉള്ള ലക്ഷദ്വീപ് വാർഫ് പരിസരത്തിന് അടുത്ത് എങ്ങും തന്നെ ലഘു ഭക്ഷണം കിട്ടുന്ന ശീതള പാനീയങ്ങൾ കിട്ടുന്ന കടകൾ ഇല്ല.. സ്കാനിംഗ് സെന്റർനു അകത്തു സ്പോർട്സ് നടത്തുന്ന കട ഉണ്ടെങ്കിലും പുറത്ത് കാത്തിരിക്കുന്നവർക്ക് അപ്രാപ്യം ആണത്. അതെ അ

അയ സോഫിയയിലെ തറാവീഹ് നിസ്കാരം. വിശ്വാസികൾ ഒഴുകി എത്തി. വിശുദ്ധ റമളാന് തുടക്കം..

ഇമേജ്
തുർക്കിയിലെ പ്രശസ്തമായ അയ സോഫിയ പള്ളിയിൽ റമളാൻ ആദ്യ താറാവീഹിന് വിശ്വാസികൾ ഒഴുകിയെത്തി.8 ദശാബ്ദങ്ങൾക്കു ശേഷം ഉള്ള ആദ്യ തറാവീഹ് നിർവ്വഹിക്കാൻ നൂറ് കണക്കിന് വിശ്വാസികൾ ഒത്തു കൂടി.  ക്രിസ്താബ്ദം 532 ഇൽ ആണ് ഹഗിയാ സോഫിയ നിർമ്മിക്കുന്നത്.  1453 ഇസ്താംബൂൾ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയപ്പോൾ മുസ്ലിം പള്ളിയാക്കി മാറ്റുക ആയിരുന്നു. ശേഷം 1934 ചരിത്രപ്രാധാന്യം ഉള്ള ഈ നിർമ്മിതി മ്യൂസിയം ആക്കി മാറ്റി. ഏർദോഗാൻ ഭരണത്തിൽ 2020 ഇൽ തിരിച്ചു പള്ളിയാക്കി മാറ്റി.. ഒരു പള്ളി എന്നതിനപ്പുറം ഏറെ ചരിത്ര പ്രാധാന്യമുള്ളതും വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവും ആണ് ഇസ്താംബൂളിൽ നിലകൊള്ളുന്ന അയ സോഫിയ.