കൊച്ചിയിലെ ലക്ഷദ്വീപ് കപ്പൽ യാത്രക്കാർക്കുള്ള സ്കാനിംഗ് സെന്ററും ജനങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങളും...

ചുട്ടു പൊള്ളുന്ന ചൂടാണ്.. തിങ്ങി നിറഞ്ഞു നൂറു കണക്കിന് യാത്രക്കാർ.. ടിക്കറ്റ് കിട്ടിയവർ, ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ് ഉള്ളവർ, ടിക്കറ്റ് ഉണ്ടായിട്ടും വാക്സിൻ സർട്ടിഫിക്കറ്റ് ഹാർഡ് കോപ്പി ഇല്ലാത്തവർ, ഇനി ടിക്കറ്റ് ഉണ്ട് പക്ഷെ പേര് മാറ്റേണ്ടി വരും എന്നു പറഞ്ഞു പ്രതീക്ഷയോടെ വന്നവർ, കുട്ടികൾ, ചെറുപ്പക്കാർ, പ്രായമുള്ളവർ, രോഗികൾ എല്ലാരും ഇങ്ങിനെ തിങ്ങി നിറഞ്ഞു നിൽക്കുന്നു.. കൊച്ചി വില്ലിങ്ട്ടൻ ഐലൻഡ് ലക്ഷദ്വീപ് സ്കാനിംഗ് സെന്റർ കൂടെ യാത്രക്കാർക്കുള്ള സൗഖ്യ കേന്ദ്രത്തിനു മുമ്പിൽ കപ്പൽ ഉള്ള ദിവസങ്ങളിൽ ഉള്ള സ്ഥിരം കാഴ്ച ആണിത്.. കോവിഡ് തുടങ്ങിയതിനു ശേഷം ആണ് യാത്രക്കാർക്ക് ഇങ്ങനെ സ്കാനിംഗ് സെന്റർനു പുറത്തു എല്ലാം ശരിയാവുന്നത് വരെ കാത്തിരിക്കാൻ തുടങ്ങിയത്.. പുറത്തു ഫാനിന്റെ കാറ്റ് കിട്ടുമെന്ന് മാത്രം. കൊടും ചൂടിൽ തൊണ്ട വരണ്ടാൽ പോലും ദാഹ ജലം പോലും കിട്ടില്ല..
സ്കാനിംഗ് സെന്റർ ഉള്ള ലക്ഷദ്വീപ് വാർഫ് പരിസരത്തിന് അടുത്ത് എങ്ങും തന്നെ ലഘു ഭക്ഷണം കിട്ടുന്ന ശീതള പാനീയങ്ങൾ കിട്ടുന്ന കടകൾ ഇല്ല.. സ്കാനിംഗ് സെന്റർനു അകത്തു സ്പോർട്സ് നടത്തുന്ന കട ഉണ്ടെങ്കിലും പുറത്ത് കാത്തിരിക്കുന്നവർക്ക് അപ്രാപ്യം ആണത്. അതെ അവസ്ഥ തന്നെ ആണ് ശൗചാലയ സൗകര്യവും.. സ്കാനിംഗ് സെന്റർനു അകത്തു ഉണ്ടെങ്കിലും പുറത്തു യാതൊരു സൗകര്യവും ഇല്ല.. നൂറ് കണക്കിന് യാത്രക്കാർ രാവിലെ മുതൽ കാത്ത് കെട്ടി കിടക്കുമ്പോഴും തൊണ്ട നനക്കുവാനും പ്രാഥമിക ആവശ്യങ്ങൾക്കും പുറത്തു സൗകര്യങ്ങൾ ഇല്ലാത്തത് വീഴ്ച ആണ്.. സ്കാനിംഗ് സെന്റർനു പുറത്തു വിശാലമായ പ്രദേശം വെറുതെ കിടന്നു നശിക്കുമ്പോഴും ഇത്തരം സൗകര്യങ്ങൾ ഒരുക്കി മുമ്പോട്ട് വരുവാൻ ജന നന്മ കാംശിക്കുന്ന ഭരണ കൂടവും ജന പ്രതിനിധികളും തയ്യാറാവുന്നുണ്ടോ??
ചോദ്യത്തെക്കാളും ഇത്തരം സൗകര്യങ്ങൾ ഒരുക്കി മുമ്പോട്ട് വരുവാൻ സർക്കാരും ജന പ്രതിനിധികളും ഭരണകൂടവുമായി ബന്ധപ്പെട്ട കമ്പനികളും മറ്റു എൻ ജി ഓ കളും എല്ലാം മുന്നോട്ടു വരണം..
ലക്ഷദ്വീപ് സ്കാനിംഗ് സെന്റർലേക്ക് തിരിയുന്ന റോഡ് ഇന്ന് പൊളിഞ്ഞു കിടക്കുകയാണ്.. റീ ടാറിങ് ചെയ്യേണ്ടതുണ്ട്. ഓട്ടോയും ടാക്സിയും ബസും അടക്കം നിരവധി വാഹനങ്ങൾ ഉപയോഗിക്കുന്ന വഴി ടാറിങ് പോയി കിടക്കുന്നത് വരുന്ന മഴക്കാലത്തു അത് വഴി ഉള്ള സഞ്ചാരം ദുഷ്കരമാക്കും.
വിഷയത്തിൽ ബന്ധപ്പെട്ടവരുമായി കാര്യങ്ങൾ അവതരിപ്പിച്ചു അനുകൂല നടപടികൾ ഉണ്ടാകണം.. സ്കാനിങ് സെന്ററിലേക്ക് ഉള്ള കാട് പിടിച്ച വഴി വെട്ടിതളിച്ച് അവിടെ ആകർഷകമായ പൂച്ചെടികൾ വെച്ചു പിടിപ്പിച്ചും മറ്റും സ്ഥിരമായി പരിപാലിക്കുന്ന ലക്ഷദ്വീപ് വാർഫുമായി ബന്ധപ്പെട്ട സി ഐ എസ് എഫ് വിങ്ങിലെ ഉദ്യോഗസ്ഥർ അഭിനന്ദനാർഹമായ കാര്യമാണ് ചെയ്യുന്നത്.. 

നിരവധി വാഹനങ്ങൾ പാർക്കു ചെയ്യുന്ന പരിസരത്ത് നല്ല പാർക്കിങ് ഷെഡ് സ്ഥാപിച്ചാൽ മഴയും ചൂടും എല്ലാം ഒഴിഞ്ഞു സുരക്ഷിത പാർക്കിങ് ഒരുക്കുവാൻ സാധിക്കും.. 

തൊഴിലാളികളെ പിരിച്ചു വിട്ടതിലൂടെ നിരവധി പ്രയാസങ്ങൾ ആണ് സ്കാനിംഗ് സെന്ററുമായി ബന്ധപ്പെട്ട് ദൈനം ദിന കാര്യങ്ങളിൽ ഉണ്ടാവുന്നത്. അത് യാത്രക്കാരെ ബാധിക്കുകയും ചെയ്യുന്നുണ്ട്. സ്കാനിങ് സെന്റർ സേവനങ്ങൾ കൃത്യമായി നടത്തിക്കുവാനും പരിസരങ്ങൾ പരിപാലിക്കുവാനും സ്റ്റാഫിനു പുനർ നിയമനങ്ങൾ നൽകണം..
സ്കാനിംഗ് സെന്റർനു പുറത്തു ടോയ്ലറ്റ് സൗകര്യങ്ങളും ശുദ്ധ ജല ലഭ്യതയും ഉറപ്പാക്കണം. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ സ്കാനിംഗ് സെന്റർ പരിസരത്തു ഫുഡ്‌ സ്റ്റാളുകൾ, സ്റ്റേഷനറി, പച്ചക്കറി, പഴവർഗ്ഗങ്ങൾ ലഭ്യമാവുന്ന കടകൾ, ജ്യൂസ് കടകൾ, ഫീഡിങ് റൂമുകൾ എല്ലാം ഉണ്ടാവണം..അതിലേക്ക് ആവട്ടെ ഇനിയുള്ള പ്രവർത്തനങ്ങൾ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്