കാലാവസ്ഥ പ്രവചനം കാറ്റിൽ പറത്തുമ്പോൾ..

ആർക്കു വേണ്ടിയാണ് കപ്പലുകൾ ഇങ്ങിനെ ഓടിക്കുന്നത്? അപ്രായോഗിക രീതികൾ മാറ്റി പ്രായോഗികതയിലേക് എന്ന് വരും നമ്മുടെ ഗതാഗത സംവിധാനം??ജൂലൈ 31 നാണ് ലക്ഷദ്വീപ് ദുരന്ത നിവാരണ വകുപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിൻ അനുസരിച്ചു ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും കനത്ത മഴയും കാറ്റും കടലും എല്ലം ഉണ്ടാവുമെന്ന് ഉള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തത് . അതെ സമയം കേരളത്തിൽ മഴ ശക്തമാവുകയും വിവിധ ജില്ലകളിൽ റെഡ് അലർട്ട് നൽകുകയും തീര പ്രദേശങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും എല്ലാം വേണ്ട നിർദേശങ്ങൾ നൽകി തുടങ്ങുകയും ചെയ്തിരുന്നു.എം വി അറേബ്യൻ സീ ഓഗസ്റ്റ് 1 അതിരാവിലെ ആണ് ആന്ത്രോത്തു എത്തുന്നത്. അതി ശക്തമായ കാറ്റും മഴയും അതിനൊപ്പിച്ചുള്ള കടലും. ക്യാപ്റ്റൻ നാലു പ്രാവശ്യം എങ്കിലും ശ്രമിച്ചു കാണണം. കപ്പൽ ബ്രേക്ക് വാട്ടർ വാർഫിൽ ബെർത്ത് ചെയ്യിക്കാൻ. എന്നാൽ പ്രതികൂല കാലാവസ്ഥ അത്തരം ശ്രമങ്ങൾ അപകടത്തിലാക്കുമെന്ന് കണ്ടു നാടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുകയും വളരെ നേരത്തെ പരിശ്രമം നടത്തി അറുപതോളം യാത്രക്കാരെ അതി സാഹസികമായി ബോട്ടുകളിൽ ഇറക്കുകയും ചെയ്തു.. വെള്ളത്തിന്റെ ലെവലിൽ നിന്നും അരമീറ്റർ പോലും ഇല്ല കപ്പല...