പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോർട്ടിലും വേണ്ടേ മാറ്റങ്ങൾ? - ജസ് തിങ്ക്

ഇമേജ്
തുറമുഖം എന്നത് ഒരു പ്രദേശത്തിന്റെ വികസത്തിന്റെ പ്രധാന മുഖം ആണ്. പുറം ലോകവുമായുള്ള ബന്ധത്തിന്റെ കവാടം. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പോർട്ടും ഒരുങ്ങേണ്ടതുണ്ട്. ചെറുതും വലുതുമായ ഇരുപതിലധികം കപ്പലുകൾ സ്വന്തമായി ഉള്ള കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.അടുത്തും അകലെയും ഒക്കെ ആയി 36 ദ്വീപുകൾ ഉൾകൊള്ളുന്ന ദ്വീപ് സമൂഹം, ജനവാസമുള്ള പത്തു ദ്വീപിലും യാത്ര ആവശ്യത്തിനും ചരക്ക് നീക്കത്തിനും ഒക്കെ ആയി കിഴക്കും പടിഞ്ഞാറും കൂട്ടിയാൽ വാർഫും ബ്രേക്ക്‌ വാട്ടറും കപ്പലുകൾ അടുപ്പിക്കുന്ന ഈസ്റ്റൺ ജെട്ടികൾ ഉൾപ്പടെ പതിനഞ്ചോളം ജെട്ടികൾ, കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്ക് ഉള്ള കണ്ട്രോൾ ടവറുകൾ,പല ദ്വീപുകളിലേക്കും സർവീസ് നടത്തുന്ന യന്ത്ര വൽകൃത ഓടങ്ങൾ അല്ലെങ്കിൽ ചരക്ക് മഞ്ചുകൾ, പുറങ്കടലിൽ നിർത്തുന്ന കപ്പലുകളിലേക്ക് യാത്രക്കാരെ ഇറക്കുവാൻ പോകുന്നവയും മീൻ പിടുത്ത ആവശ്യങ്ങൾക്കും ഒക്കെ ഉള്ള നൂറു കണക്കിന് ബോട്ടുകൾ, മനോഹരമായ ലഗൂൺ ഉൾപ്പെടുന്ന വിവിധ തട്ടുകളിൽ ഉള്ള കടൽ ഭാഗങ്ങൾ.. കപ്പലുകൾ തന്നെ എടുത്താൽ വിവിധ തരത്തിൽ.. ചെറുതും വലുതുമായ യാത്ര കപ്പലുകൾ, ഓയിൽ ടാങ്കർ, ഗ്യാസ് ക്യാരിയർ, ടഗ്ഗുകൾ, വിവിധ തരം ജനറൽ കാർഗോ ഷിപ്പുകൾ, അതിവേഗയ

ലക്ഷദ്വീപ് യാത്രക്കാരുടെ ദുരിതത്തിൽ വിശദീകരണ പത്ര കുറിപ്പ് ഇറക്കി ലക്ഷദ്വീപ് ഭരണകൂടം..

ഇമേജ്
കപ്പലുകളുടെ സുഗമവും കാര്യക്ഷമവും ആയ പ്രവർത്തനം ഉറപ്പു വരുത്തുന്നുണ്ട് എന്ന് ലക്ഷദ്വീപ് ഭരണ കൂടം. എസ്. അസ്‌കർ അലി ഐ എ എസ് , സെക്രട്ടറി (ഐ പി ആർ ), യു ടി എൽ എ ഇറക്കിയ പത്രകുറിപ്പിൽ ആണ് വിശദീകരണം.. സമീപകാലത്ത് രണ്ടു കപ്പലുകൾ മാത്രം ആയിരുന്നു ലക്ഷദ്വീപ് യാത്ര ക്കാർക്ക് വേണ്ടി സർവീസിന് ഉണ്ടായിരുന്നത്. കൊച്ചിയിലും മറ്റു ദ്വീപുകളിലും യാത്രക്കാർ ടിക്കറ്റ്‌ കിട്ടുവാനും കപ്പൽ കിട്ടുവാനും ഒക്കെ ഉള്ള ബുദ്ധിമുട്ടിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹൈ കോടതിയിൽ പൊതു താല്പര്യ ഹർജി നൽകുകയും യാത്ര ദുരിതം തീർക്കുന്നതിൽ കോടതി ഇടപെടുകയും ചെയ്തിരുന്നു.. തുടർന്ന് എം വി ലഗൂൺ കൂടി അറ്റ കുറ്റ പണി കഴിഞ്ഞു ഇറങ്ങി സർവീസിൽ എത്തിയതോടെ മൂന്നു കപ്പലുകൾ ലഭ്യമായി. ലക്ഷദ്വീപ് ഭരണം ഇറക്കിയ വാർത്ത കുറിപ്പിൽ ഈ മാസം എട്ടിനും, പതിനേഴിനും, പത്തൊമ്പതിനും ഒക്കെ പുറപ്പെട്ട അറേബ്യൻ സീ, കോറൽ കപ്പലുകളിൽ 11 ഉം 75ഉം 47 ഉം ഒക്കെ സീറ്റുകൾ ബാക്കി വന്നിട്ടുള്ളത് ലക്ഷദ്വീപ് ഭരണകൂടം നടത്തിയ കൃത്യമായ പ്ലാനിങ് കൊണ്ടാണ് എന്ന് അവകാശപ്പെടുന്നു.. കൂടാതെ ഹജ്ജ് യാത്രക്കാരുടെ തിരിച്ചു വരവിനും മതിയായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വിദ്യാർത