പോസ്റ്റുകള്‍

ജൂൺ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മണ്‍സൂണ്‍ മണ്‍സൂണ്‍ ....

ഇമേജ്
കാറ്റു മാറി വീശാന്‍ തുടങ്ങി . ഓരോ ദ്വീപുകരന്റെയും മനസ്സില്‍ മണ്‍സൂണ്‍ ഓര്‍മ്മകള്‍ ഒരുപാടു ഉണ്ടാവും. മറക്കാന്‍ ഒക്കുമോ? കീളബയിക് കപ്പല്‍ മന്നാല്‍ ഔട്ട്‌ ബോട്ടിന മേല്  ഏറുവാന്‍ ഫോണ്ടത് .. കഴിക്കാന്‍ മീന്‍ കിട്ടണം എങ്കില്‍ കടപ്പുറത്ത്  പോയി കാവലിരിക്കണം ..പിന്നെ  മേലാവായി വലിയ തിരയുള്ള കടല്‍ കാണാന്‍ പോയതും എത്ര വലിയ കടല്‍ പൊട്ടുന്നുണ്ട് എന്ന് വീട്ടില്‍ പോയി അതിശയത്തോടെ പറഞ്ഞതും എങ്ങന മറക്കാനാ . പ്രതികൂല  സാഹചര്യത്തിലും ഒരു വിധ  ഭയവും കൂടാതെ ദ്വീപുകാര്‍ അങ്ങനെ ജീവിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് അത്ഭുതമാണ് ;നാലു ഭാഗവും കടലില്‍ ചുറ്റപ്പെട്ടു ചെറിയ ദ്വീപുകള്‍.. എന്തോ പടച്ചോന്റെ ഖുദ്രത്ത് .. കാലാവസ്ഥയുടെ സ്ഥിതി കണ്ടിട്ട് ഇക്കളം നല്ല ഉഷാറ് മണ്‍സൂണ്‍ ആയിരിക്കും .. ചെറിയ കപ്പലുകള്‍ക്ക് യാത്ര കഠിനമായിരിക്കും. പല കപ്പലുകളും ഈ കാലാവസ്ഥയില്‍ ഓടുവാന്‍ വളരെ പ്രയാസം നേരിടുന്നത്  മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയാണ്. കപ്പലില്‍ കയറുന്നവരുടെ അവസ്ഥ ..ഹോ  തല പൊക്കാന്‍ പോലും പറ്റാതെ ചര്ദിച്ചു തളര്‍ന്നു എത്ര പേര്‍.. കപ്പലില്‍ കേറാന്‍ അല്ലെങ്കില്‍ യാത്രക്ക് ...

DRY DOCK...

ഇമേജ്
മേയ് മാസം അവസാനത്തോടെ കൊച്ചിന്‍ ഷിപ്‌ യാര്‍ഡില്‍ അറ്റകുറ്റപണിക്ക് കയറ്റിയ  M.V KAVARATTI. 700 PASSENGER CAPACITY ഉള്ള ഈ കപ്പലിന്റെ അഭാവം ലക്ഷദ്വീപ് ഗതാഗത മേഘലയില്‍ പ്രതിസന്ധി  ഉണ്ടാക്കുന്നു. ജൂണ്‍ മാസം പകുതിയോടെ കപ്പല്‍ ഓടിതുടങ്ങുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

വലിയവര്‍.....

ഇമേജ്
 സാഗരം എന്‍ ഹൃദയം...        തെളിനീരിന്‍ നാട്ടിലെ  അതിരില്ലാ വേദന        വലയ്ക്കും എന്നും..  ഉണ്ട് എല്ലാമുണ്ട്;       പക്ഷെ ഇല്ല ; എന്നും ഇല്ല .  എന്ത്?             ടിക്കറ്റ്‌! ടിക്കറ്റ്‌ !!ടിക്കറ്റ്‌!!!  പാവം രോഗികള്‍,              പവന സോദരര്‍,  ചൂഷണം എന്നും എപ്പോഴും..            ഓട്ടോ ഹോട്ടല്‍ എല്ലാരും ... പാവം ദ്വീപുകാര്‍            എന്നും ഇരകള്‍ . എത്തി അവര്‍,             ഈ കൊച്ചു കേരളത്തില്‍..  എന്തിനു?         വിദ്യാഭ്യാസം ഉയരാന്‍   ചികിത്സിക്കാന്‍   ഹ! ഹാ !!            എന്‍ നാടിന അധികാരികളെ  എന്‍ തല മൂത്ത സഹോദരരെ ;            കാണുന്നില്ലേ ഒന്നും? തീരുമോ എന്‍ നൊമ്പരം..       ...

എന്നും എന്നെന്നും ...

ഇമേജ്
 ടിക്കറ്റ്‌ ഇല്ലാതെ യാത്ര  ചെയ്‌ത 80 ഓളം യാത്രക്കാരില്‍  നിന്നും 1000 രൂപ വീതം FINE ഈടാക്കി എന്നാ വാര്‍ത്ത‍ അത്യന്തം ഗൌരവത്തോടെ കാണേണ്ട വിഷയം ആണ്  എന്നാല്‍ ഇനി 1000 എന്നല്ല10000 രൂപ ഫൈന്‍ അടപ്പിച്ചാലും ഗതികേട് കൊണ്ട് ടിക്കെറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ലക്ഷദ്വീപിലെ യാത്രക്കാര്‍. കപ്പലുകള്‍ ഒരുപാടു ഉണ്ടായിട്ടും ടിക്കെറ്റ് ലഭ്യമല്ല. ഈ അടുത്ത് നമ്മുടെ SCANNING CENTRE ഇല്‍  പോയപ്പോള്‍ അവിടെ ടിക്കറ്റ്‌ ഇല്ലാതെ ആളുകള്‍ അലഞ്ഞു നടപ്പുണ്ടായിരുന്നു.വന്‍കരയില്‍ ടിക്കറ്റ്‌ ഇല്ലാതെ യാത്ര തടസ്സപ്പെട്ടു നില്‍ക്കുന്നവരുടെ   അവസ്ഥ കഷ്ടമാണ്.എവിടെയാണ് നമുക്ക് പിഴച്ചത് ? ഈ അവസ്ഥ മാറാന്‍    വ്യക്തമായ പരിഹാരം ആവശ്യമാണ്.രാഷ്ട്രീയക്കാരെ, യുവാക്കളെ ചിന്തിക്കുക   .നമ്മുടെ നാടിന്‍റെ  വികസനത്തിനായി...