പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

LSWA ഇഫ്ത്താർ നടത്തി ..

ഇമേജ്
22.07.14: കൊച്ചി : ലക്ഷദ്വീപ് സീമൻ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് ഇഫ്താർ സംഗമം കൊച്ചിയിലെ പ്രമുഘ ഹോട്ടൽ ആയ ട്രാവന്കൊർ കോർട്ടിൽ വെച്ച് നടത്തപ്പെട്ടു. മുഖ്യ അതിഥികൾ  ആയി ലക്ഷദ്വീപ് എം .പി ശ്രീ പീ പീ മുഹമ്മദ്‌ ഫൈസലും എറണാകുളം ജില്ല കളക്ടർ ശ്രീ .രാജമാണിക്യം ഐ .എ .എസ് ഉം സംബന്ധിച്ചു .       ലക്ഷദ്വീപിന്റെ നാഡി സ്പന്ദനമായ ഗതാഗത രംഗം പരിപോഷിപ്പിക്കാൻ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകാമെന്നു  കപ്പൽ ജീവനക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട എം.പി പറഞ്ഞു . ലക്ഷദ്വീപിന്റെ ദീർഘ കാല ആവശ്യമായ മയ്യിത്ത് മറവു ചെയ്യാനുള്ള സ്ഥലം അനുവദിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു .       ചടങ്ങിൽ എൽ .ഡി .സി .എൽ സൂപ്രണ്ട് മാർ , മറ്റു ജീവനക്കാർ, പോർട്ട്‌ ഹെൽത്ത് ഓഫീസർ ശ്രീ അഷ്‌റഫ്‌ , വിവിധ കപ്പലുകളിലെ ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു .

കോറൽ വരാൻ ഇനിയും കാത്തിരിക്കണം ..

ഇമേജ്
 20.07.2014 : കൊച്ചി :  പെരുന്നാളിനു ദ്വീപുകാരെ സേവിക്കാൻ എത്തുമെന്നായിരുന്നു കരുതിയിരുന്നത് , പക്ഷെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന . നമ്മുടെ കപ്പൽ എം  വീ  കോറൽ ജൂലായ്‌ മാസം 15 നു കൊളംബോ കപ്പൽ ശാല അധിക്ര്തരിൽ  നിന്നും ഏറ്റെടുക്കുവാൻ ആണ് നിശ്ചയിച്ചിരുന്നത്   . അതിനായി കപ്പൽ ജീവനക്കാരുടെ ഒരു സംഘം ഈ മാസം 11 നു ശ്രീ ലങ്കയിൽ എത്തിയിരുന്നു. എന്നാൽ കപ്പലിലെ വിശദ പരിശോധനയിൽ സാങ്കേതികമായ ചില തകരാറുകൾ കണ്ടെത്തിയതിനാൽ അവ പരിഹരിച്ചതിന് ശേഷം മാത്രമേ ലക്ഷദ്വീപ് ഭരണകൂടവും LDCL ഉം കപ്പൽ ഏറ്റെടുക്കുകയുള്ളൂ . ചുരുങ്ങിയത് രണ്ടാഴ്ച്ച എങ്കിലും വേണ്ടി വരും ഇവ പരിഹരിക്കുവാൻ എന്ന് കപ്പലുമായി ബന്ധപ്പെട്ടവർ അറിയിച്ചു . കപ്പൽ ഏറ്റെടുക്കുവാൻ പോയ സംഘം ഇന്ന് വൈകുന്നേരം കൊച്ചിയിൽ വിമാനമിറങ്ങി .

ലക്ഷദ്വീപ് കപ്പലുകൾ- വിശാല വികസന തൊഴിൽ മേഘല ,ഒരു വിശകലനം ..

ഇമേജ്
    ഒരു കാലത്ത് കപ്പലുകളിലെ ജോലിക്കാരെ കൌതുകത്തോടെ വീക്ഷിച്ചവരായിരുന്നു ലക്ഷദ്വീപുകാർ . എന്നാൽ ഇന്ന് നമ്മുടെ കപ്പലുകളിൽ സകല മേഘലകളിലും ദ്വീപുകാർ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു . കഷ്ടപ്പാടും സാഹസികതയും നിറഞ്ഞ നാവിക തൊഴിൽ മേഘലയിലേക്ക് ലക്ഷദ്വീപുകാർ കൂട്ടം കൂട്ടമായി വരുന്ന കാഴ്ചയാണ് ഈ വർഷങ്ങളിൽ നാം സാക്ഷ്യം വഹിക്കുന്നത് .      വൈറ്റ് കോളർ ജോലികൾ കാത്തിരിക്കാതെ കപ്പലിൽ ജോലി തേടി ദ്വീപിലെ യുവാക്കൾ  ജനറൽ പർപസ് റേറ്റഇങ്ങ് , നോട്ടിക്കൽ  സയൻസ് , മറൈൻ എന്ജിനീയറിംഗ് തുടങ്ങിയ കോഴ്സുകൾ പാസ്സായി കപ്പലിൽ കേറുകയും ചെയ്യുന്നു .      ഇന്ന് അഞ്ഞൂറിലധികം ദ്വീപുകാർ ലക്ഷദ്വീപിലെ കപ്പലുകളിൽ ജോലി ചെയ്യുന്നു . അതിൽ തന്നെ ക്രൂ വിഭാഗം LDCL  വഴി നേരിട്ടുള്ള നിയമനത്തിലും ഓഫീസർ വിഭാഗം മൂന്നാം കക്ഷിയായ മാനിംഗ് ഏജൻസി വഴിയും ജോലി ചെയ്യുന്നു .     സീമൻ ,ബോസൻ , ഫിറ്റർ ,കുക്ക് ,കാറ്റെരിംഗ് ഓഫീസർ എന്നീ വിഭാഗങ്ങളിൽ ദ്വീപുകാർ മാത്രം ആയതിനാൽ LDCL നേരിട്ടാണ് നിയമനം . എലെക്റ്റ്രിക്കൽ ഓഫീസർ , റേഡിയോ ഓഫീസർ എന്നീ തസ്തികകളിലും ദ്വീപുകാർ ഫുള്ളായി കഴിഞ്ഞു .എന്നാൽ നിലവിൽ മാനിംഗ് ഏജൻസി വഴിയാണ് ഈ വിഭാഗങ്ങളിൽ നിയമനം . മറ

AIIMS കൊച്ചിയിൽ വരുന്നത് പിന്തുണക്കും : മുഹമ്മദ്‌ ഫൈസൽ എം .പി

കൊച്ചി :  കേരളത്തിൽ AIIMS സ്ഥാപിക്കുന്നതിന് നു വേണ്ടി സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി കൊച്ചി കളമശ്ശേരി എച് .എം . ടി ഭൂമിയും പരിഗണനയിൽ . വിദഗ്ദരുടെ അഭിപ്രായ പ്രകാരം എല്ലാം കൊണ്ടും നല്ല സ്ഥലമാണ്‌ കൊച്ചിയിൽ AIIMS  സ്ഥാപിക്കുന്നത്.        കൂടാതെ തന്നെ ലക്ഷദ്വീപുകാർ ചികിത്സക്ക് പ്രധാനമായും എത്തുന്നത് കൊച്ചിയിലും .       ലക്ഷദ്വീപ് എം . പി യുടെ അഭിപ്രായം അനുസരിച്ച് 60 മുതൽ 70 ശതമാനം വരുന്ന ദ്വീപുകാർ ചികിത്സക്കായി കൊച്ചിയെ ആശ്രയിക്കുന്നു.   "  എയിംസ് കൊച്ചിയിൽ കൊണ്ടുവരാനുള്ള പ്രപോസൽ ഞാൻ പിന്തുണയ്ക്കുന്നു.ലക്ഷദ്വീപുകാർക്കു ചികിത്സ തേടിയെത്താൻ അനുയോജ്യം ഇവിടെയാണ്. ഇപ്പോൾ അധികം ദ്വീപുകാരും ചികിത്സ തേടി എത്തുന്നത്‌ ജനറൽ ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ആണ് "  അദ്ദേഹം പറയുന്നു.  ( Courtsey : THE NEW INDIAN EXPRESS,  17th July 2014 ) 

പെഴ്സണൽ സ്റ്റാഫിനെ നിയമിച്ചു.

ഇമേജ്
04.07.14 : ലക്ഷദ്വീപ് നിയോജക മണ്ഡലത്തിലെ എം. പി ശ്രീ. മുഹമ്മദ്‌ ഫൈസൽ തന്റെ പെഴ്സണൽ സ്റ്റാഫിനെ നിയമിച്ചു കൊണ്ട് സർക്കുലർ പുറത്തിറക്കി. എം പി ഓഫീസ് കവരത്തിയിൽ തയ്യാറാവുന്നു . എം പി യുടെ പെഴ്സണൽ സ്റ്റാഫ്‌ അംഗങ്ങൾ : 1. ശ്രീ . സെയ്ദ് ഹാമിദ് ചെറിയകോയ. ടി       തെച്ചേരി ഹൌസ് , കവരത്തി .    മൊബൈൽ : 9447730736  2. ശ്രീ.മുഹമ്മദ്‌ ഇർഫാൻ എം .പി      മാടല പുര ഹൌസ് ,അമിനി      മൊബൈൽ  :  9496960521    3.ശ്രീ . മുഹമ്മദ്‌ സിയാദ് പി.പി      പുതിയ പുര  ഹൌസ് ,  കടമത് .     മൊബൈൽ : 9496341044 .

കോറൽ വരുന്നു ...

ലക്ഷദ്വീപ് കപ്പൽ  വ്യൂഹത്തിലേ ക്ക്  പുതിയ രണ്ടു കപ്പലുകൾ കൂടി . ശ്രീലങ്കയിലെ  കൊളംബോ കപ്പൽ ശാലയിൽ പണി പൂർത്തിയായ എം വി  കോറൽ ഉടൻ തന്നെ കൊച്ചിയിലേക്ക് തിരിക്കും . LDCL ജീവനക്കാർ കപ്പൽ ഏറ്റെടുക്കുവാൻ കൊളംബോ യിൽ എത്തി . ലഗൂണ്‍ എന്നു പേരുള്ള സിസ്റ്റർ ഷിപ്പിന്റെ നിർമ്മാണവും  കൊളംബോ കപ്പൽ ശാലയിൽ പുരോഗമിക്കുന്നു .     ഒടുവിൽ കിട്ടിയ വിവരം അനുസരിച്ച് എം വീ കോറൽ ഒരാഴ്ചക്കകം കൊച്ചിയിലേക്ക് പുറപ്പെടും .      

ഭാരത സീമ മുഖം മിനുക്കുന്നു ..

ഇമേജ്
      ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലെ മുതു മുത്തശി യായ എം വീ ഭാരത് സീമ മുഖം മിനുക്കുന്നു .രണ്ടു മാസത്തോളമായി കപ്പൽ കൊച്ചിൻ ഷിപ്‌ യാർഡിൽ അറ്റകുറ്റ പണികൾ നടത്തി വരികയാണ്‌ .      മണ്‍സൂണ്‍ കാലത്ത് ചരക്കുകളും വഹിച്ചു യാത്ര ചെയ്യാൻ നമ്മുടെ ഭാരത സീമ കഴിഞ്ഞേ ഉള്ളു മറ്റു കപ്പലുകൾ . അന്ത്രോത് ദ്വീപുകാർക്ക് മണ്‍സൂണ്‍ കാലം ഭാരത് സീമയെ ഒഴിവാക്കി ചിന്തിക്കാനേ പറ്റില്ല .കാരണം കടൽ മോശമായി കിടക്കുമ്പോൾ അവിടെ യാത്രക്കാരെ ഇറക്കാനും ചരക്കുകൾ കൈകാര്യം ചെയ്യാനും അനുയോജ്യമായ കപ്പൽ ഭാരത സീമ മാത്രമാണ്.       ലൈറ്റ് ഷിപ്പ് സർവ്വേ യുടെ ഭാഗമായി ഫെബ്രുവരി 14 നാണു ഭാരത് സീമ ടോക്കിൽ കേറിയത്  ലൈറ്റ് ഷിപ്‌ സർവ്വേ പാസായി . എന്നാൽ ടോക്കിൽ വെച്ചുള്ള  കണിശമായ പരിശോധനയിൽ കപ്പലിന്റെ പല ഭാഗത്തെ പ്ലേറ്റ് ന്റെയും  കനം നിശ്ചിത അളവിൽ കുറവുള്ളതായി കണ്ടെത്തുകയായിരുന്നു .അതിനാൽ സംശയമുള്ള എല്ലാ പ്ലേറ്റും അളന്നു തിട്ടപ്പെടുത്താൻ സർവേയർ നിര്ദേശം നല്കി.        അങ്ങനെ കപ്പലിന്റെ അടിഭാഗത്തെ പ്ലേറ്റുകൾ , മുകൾ ടെക്കിലെ പ്ലേറ്റുകൾ ,അടുക്കള യുടെ ഫ്ലോർ പ്ലേറ്റുകൾ , കപ്പലിന്റെ മുന് ഭാഗത്തെ ടാങ്ക് തുടങ്ങി ബലക്ഷയം ഉള്ള എല്ലാ പ്ലേറ്റുകളും മു

യാത്രക്കാര്ക്ക് മാർഗ നിർദ്ദേശം നൽകി പോർട്ട്‌

ഇമേജ്
                                                                (picture courtsey : Sabah )                ലക്ഷദ്വീപുകാരുടെ ജീവിതം കടലും കപ്പലും യാത്രയും ഒഴിവാക്കി മുന്നോട്ട് കൊണ്ട് പോവുക അസാധ്യം തന്നെ . എന്നാൽ നമ്മുടെ യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നമുക്ക് വിവരം കുറവാണു. കപ്പലിൽ ഒരാള്ക്ക് എത്ര ലഗേജ് കൊണ്ട് പോവാം ? , എന്തൊക്കെ കൊണ്ട് പോവാം ? തുടങ്ങി പല സംശയങ്ങളും നമുക്ക് ഉണ്ടാകും . അല്ലെങ്കിൽ പലരും ഇന്നത്തെ കാലത്ത് ഇതൊന്നും കാര്യമാക്കാറില്ല .      അങ്ങനെ ഇരിക്കെ യാത്രക്കാര്ക്ക് ചില മാർഗനിർദേശങ്ങൾ നല്കി കൊണ്ട് നമ്മുടെ പോർട്ട്‌ ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വന്നിരിക്കുകയാണ് . 07 . 02. 2014 ഇൽ ഇറങ്ങിയ സർക്കുലറിലെ ചില കാര്യങ്ങൾ ഇവിടെ പരാമർശിക്കാം.   1) ദേശീയ സുരക്ഷ കണക്കിലെടുത്ത് കൊണ്ട് കൊച്ചിയിലെ സ്കാന്നിംഗ് സെന്റെറിൽ CISF ജവാന്മാരെ നിയമിക്കും .   2) നമ്മുടെ കപ്പലുകളിൽ ഒരാള്ക്ക് വഹിക്കാവുന്ന ലഗ്ഗേജ് താഴെ പറയും വിധമാണ് :         അമിൻ ദിവി / മിനികോയ് ദിവി      -      20 കിലോ          അറേബ്യൻ സീ / ലക്ഷദ്വീപ് സീ         -      35 കിലോ          കവരത്തി / ഭാരത സീമ  

പ്രീ സീ കോഴ്‌സുകളിൽ പ്രായ പരിധി ഉയർത്തി

ഇമേജ്
(picture courtsey: internet image) മുംബൈ : പ്രീ സീ മാരിടൈം കോഴ്സുകളിൽ ചേരാൻ ഉള്ള ഉയർന്ന  പ്രായ പരിധിയിൽ 5 വർഷം ഇളവ് . പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കാണ് ഇപ്പോൾ ഇളവു നൽകിയിരിക്കുന്നത് . 10 .04.2014 ഇൽ ഇറങ്ങിയ സർകുലർ പ്രകാരം ഇനി മുതൽ ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങ് അംഗീകരിച്ച പ്രീ സീ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ  SC/ST വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിൽ 5 വർഷം ഇളവു ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് www.dgshipping.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

അഗ്നിശമന സംവിധാനങ്ങളില്ലാതെ നമ്മുടെ ജെട്ടികൾ !!!

ഇമേജ്
അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഒരു പിടി പിറകിലാണ് നമ്മുടെ ദ്വീപുകൾ . ലക്ഷദ്വീപിൻ തലസ്ഥാനമായ കവരത്തിയിലെ പ്രധാന ജെട്ടിയുടെ പരിതാപകരമായ അവസ്ഥ നമ്മെ ചിന്തിപ്പിക്കേണ്ടതാണ് .     ഇത്രയും ഭംഗിയുള്ള ജെട്ടി ആയിട്ടു കൂടി സുരക്ഷാ കാര്യങ്ങളിലെ വികസന മുരടിപ്പ് പറയാതെ വയ്യ .      അപകട സാധ്യതയുള്ള  ചരക്കുകൾ ( പെട്രോൾ ,ഡീസൽ ,മണ്ണെണ്ണ ,ഗ്യാസ് സിലിണ്ടർ ) കൈകാര്യം  ചെയ്യുന്ന ജെട്ടി ആയിട്ടും അഗ്നിശമന സംവിധാനങ്ങൾ ഇതുവരെയും ആവിഷ്കരിക്കാൻ വേണ്ട നടപടികൾ കൊണ്ട് വരാൻ  വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചില്ല . ഒരേ സമയം യാത്രക്കാർ കയറി ഇറങ്ങുകയും  അപകട സാധ്യത ഉള്ള ചരക്കുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഈ ജെട്ടിയിൽ യാത്രക്കാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകേണ്ടതല്ലേ ?    വൻകരയിലെ വാർഫുകളിലും ടെർമിനല്കളിലും അടിസ്ഥാന നിയമങ്ങളുടെ ഭാഗമായി അഗ്നി ശമന സംവിധാനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് . നമ്മുടെ തുറമുഘങ്ങളിലും ഈ സൌകര്യങ്ങൾ കൊണ്ട് വരാൻ ഒരു ദുരന്തം ഉണ്ടാവുന്നത് വരെ കാത്തിരിക്കാതെ കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയും പഠിച്ചും സുരക്ഷിത തുറമുഗമാക്കി കവരത്തി ജെട്ടിയെ ഉയർത്താൻ ശ്രമിക്കുക എന്നതാണ് ബൗദ്ധിക ഉണർവ്വ് ഉള്ള ദ്വീപുകാർ ചെയ്യ

അടുക്കള തോട്ടത്തിലെ ഗണിത ശാസ്ത്രം

ഇമേജ്
മാസങ്ങൾക് മുൻപ്‌ ഈ ചെറുപ്പക്കാരൻ കളിയായി തുടങ്ങിയതല്ല ഈ അടുക്കള കൃഷി ; മറിച്ച് തികഞ്ഞ ലക്ഷ്യ ബോധവും കഠിനധ്വാനവും കൊണ്ട്  തന്റെ കൊച്ചു അടുക്കള തോട്ടത്തിൽ വിജയഗാഥ രചിക്കുവാൻ ഈ യുവാവിനു സാധിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നും തക്കാളി ,വെണ്ട, കാബാജ്,മുളക് ,വഴുതന ,ചീര ,പയർ തുടങ്ങി ഒരു വിധം വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും വിളവെടുക്കാൻ സാധിച്ചിട്ടുണ്ട് .   അന്ത്രോത്ത് ദ്വീപ്‌ സ്വദേശിയും TGT ഗണിത ശാസ്ത്ര അധ്യാപകനും ആയ  മുഹമ്മദ്‌ ഖാസിം എന്ന   ഈ ചെറുപ്പക്കാരന്റെ മാതൃക നമുക്കെല്ലാവര്ക്കും പിന്തുടരാം കഴിയട്ടെ .

അത്ഭുത തക്കാളി ..

ഇമേജ്
കില്താൻ ദ്വീപ്‌ കാരനായ ശ്രീ സെയെദ് മുഹമ്മദ്‌ എന്നയാളുടെ കവരത്തി ദ്വീപിൽ ഉള്ള വീട്ടിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം പാകം ചെയ്യാൻ വേണ്ടി തക്കാളി മുറിച്ചപ്പോൾ അതിൽ "അള്ളാഹു " എന്ന് അറബിയിൽ എഴുതിയതായുള്ള ചില പാടുകൾ കണ്ടത് വീട്ടുകാരിൽ വിസ്മയം ഉണർത്തി. ഇതിനു മുമ്പും പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .

കേടായ വെസ്സെലുകൾ ശരിയാക്കുമോ ?

ഒരു മാസത്തിൽ കൂടുതലായി കദീജ ബീവി , സ്കിപ് ജാക്ക് എന്നീ സ്പീഡ് വെസ്സെലുകൾ കവരത്തി ജെട്ടിയിൽ കെട്ടി കിടക്കുന്നു .പൊതു ജനവും അധികൃതരും കണ്ണടക്കുകയാണോ ? നിലവിൽ മറ്റു വെസ്സെലുകൾ സർവ്വീസ് നടത്തുന്നത് കാരണം ഈ വെസ്സെലുകൾ കേടായി കിടക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല . 

WHO WILL BE OUR MP ?

അങ്ങനെ പൊതു തെരഞ്ഞെടുപ്പു പടി വാതില്കൽ എത്തിയിരിക്കുന്നു . ദ്വീപുകാരുടെ ആവശ്യങ്ങൾ തോളിലേറ്റി 16 ആമത് ലോക സഭയിലേക്ക് കാലെടുത്തു വെക്കുന്നത് ആരാവണം എന്ന് തീരുമാനിക്കാൻ   ദ്വീപു ജനങ്ങള് ഏപ്രിൽ 10 നു polling ബൂത്തിലേക്ക് .    തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ പ്രമുഘ പാർട്ടികൾ   കരുത്തരായ സ്ഥാനര്തികളെ അണിനിരത്തി പ്രചരണം പൊടിപൊടിക്കുന്നു .    ഭരണ പക്ഷമായ കോണ് ‍ ഗ്രസ്സും എൻ . സീ . പീ യും തമ്മിൽ ഇത്തവണ കടുത്ത മത്സരത്തിനു സാധ്യത കല്പിക്കുന്നു . കോണ് ‍ ഗ്രസ് ‌ സ്ഥാനര്തി ശ്രീ ഹംദുല്ല സയീദും   എൻ സീ പീ സ്ഥാനര്തി ശ്രീ മുഹമ്മദ് ‌ ഫൈസലും തമ്മിലാണ് പ്രധാന മത്സരം . ലക്ഷദ്വീപിലെ രാഷ്ട്രീയ പുതുമുഖങ്ങളായ എസ് . പി , സീ പീ എം , സീ പീ ഐ തുടങ്ങിയ പാര്ട്ടികളും ബീ ജെ പി യും അവരുടെ സ്ഥാനര്തികളെ പ്രഖ്യാപിച്ചു കഴിഞ്ഞു .       രാജ്യത്തുടനീളം നിലവിലുള്ള ഭരണ വിരുദ്ധ വികാരം ദ്വീപിൽ പ്രതിഫലിച്ചാൽ ദ്വീപ് ‌ സാക്ഷ്യം വഹിക്കുക ചരിത്ര സംഭവത്തെ ആയിരിക്കും . കഴിഞ്ഞ അഞ്ചു   വര്ഷം ദ്വീപിനെ   പ്രതിനിധീകരിച്ച ശ്രീ ഹംദുല്ല തന്റെ എംപീ