WHO WILL BE OUR MP ?

അങ്ങനെ പൊതു തെരഞ്ഞെടുപ്പു പടി വാതില്കൽ എത്തിയിരിക്കുന്നു .ദ്വീപുകാരുടെ ആവശ്യങ്ങൾ തോളിലേറ്റി 16 ആമത് ലോക സഭയിലേക്ക് കാലെടുത്തു വെക്കുന്നത് ആരാവണം എന്ന് തീരുമാനിക്കാൻ  ദ്വീപു ജനങ്ങള് ഏപ്രിൽ 10 നു polling ബൂത്തിലേക്ക് .
   തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ പ്രമുഘ പാർട്ടികൾ  കരുത്തരായ സ്ഥാനര്തികളെ അണിനിരത്തി പ്രചരണം പൊടിപൊടിക്കുന്നു .
   ഭരണ പക്ഷമായ കോണ്ഗ്രസ്സും എൻ. സീ. പീ യും തമ്മിൽ ഇത്തവണ കടുത്ത മത്സരത്തിനു സാധ്യത കല്പിക്കുന്നു .കോണ്ഗ്രസ്സ്ഥാനര്തി ശ്രീ ഹംദുല്ല സയീദും  എൻ സീ പീ സ്ഥാനര്തി ശ്രീ മുഹമ്മദ്ഫൈസലും തമ്മിലാണ് പ്രധാന മത്സരം . ലക്ഷദ്വീപിലെ രാഷ്ട്രീയ പുതുമുഖങ്ങളായ എസ്.പി , സീ പീ എം , സീ പീ തുടങ്ങിയ പാര്ട്ടികളും ബീ ജെ പി യും അവരുടെ സ്ഥാനര്തികളെ പ്രഖ്യാപിച്ചു കഴിഞ്ഞു .
      രാജ്യത്തുടനീളം നിലവിലുള്ള ഭരണ വിരുദ്ധ വികാരം ദ്വീപിൽ പ്രതിഫലിച്ചാൽ ദ്വീപ്സാക്ഷ്യം വഹിക്കുക ചരിത്ര സംഭവത്തെ ആയിരിക്കും . കഴിഞ്ഞ അഞ്ചു  വര്ഷം ദ്വീപിനെ  പ്രതിനിധീകരിച്ച ശ്രീ ഹംദുല്ല തന്റെ എംപീ ലാട് ഫണ്ട്വിനിയോഗം പ്രധാന പ്രചാരണ വിഷയമാക്കി കാണിക്കുമ്പോൾ മറു ഭാഗത്ത്മത്സ്യ ഗ്രാമ പ്രഖ്യാപനം പ്രധാന വിഷയം ആക്കി ശ്രീ ഫൈസലും ഒപ്പത്തിനു ഒപ്പം തന്നെ.

    ദ്വീപിനെ അടുത്ത് മനസിലാക്കി ദ്വീപിന്റെ വികസനം മുന്നിൽ കണ്ടു പ്രവര്ത്തിക്കുന്ന ആളെ ആയിരിക്കണം ദ്വീപുകാര് തെരഞ്ഞെടുക്കേണ്ടത് എന്ന് ഉറപ്പിച്ചു വേണം ദ്വീപുകാർ ബൂത്തിലേക്ക് പോവേണ്ടത്. മേയ് 16 പുലരുന്നത് ദ്വീപിനു വേണ്ടി പ്രവര്ത്തിക്കുന്ന സ്ഥാനര്തിയെ വിജയിപ്പിച്ചു കൊണ്ടാവട്ടെ  എന്ന് ജസരി ന്യൂസ്ലൈൻ ആശംസിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്ര കീറാമുട്ടി...

മൻസൂർ ഇനി ക്യാപ്റ്റൻ..

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്