100 % വാക്‌സിനേഷൻ ... കോവിഡ് രോഗികളുമില്ല ..കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ലക്ഷദ്വീപ് ഭരണകൂടം ..
11 .11 .2021 : കവരത്തി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കൊണ്ട് ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലി ഉത്തരവ് ഇറക്കി .ഇനി മുതൽ കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് വൻകരയിൽ നിന്നും ദ്വീപുകളിലേക്കും ദ്വീപുകൾക്കിടയിലും യാത്ര ചെയ്യാൻ RTPCR പരിശോധന ഫലമോ നിർബന്ധിത ക്വാറന്റൈനോ ആവശ്യമില്ല .യാത്രക്ക് പതിനാലു ദിവസം മുമ്പേ രണ്ടു ഡോസും പൂർത്തിയാക്കിയവർക്കാണ് ഇളവുകൾ . വാക്‌സിൻ ഡോസ് പൂർത്തിയാക്കാത്തവർക്ക് യാത്രക്ക് മുമ്പ് 48 മണിക്കൂരിനുള്ളിൽ ഉള്ള കോവിഡ് പരിശോധന ഫലവും നാട്ടിൽ എത്തുമ്പോൾ ഉള്ള മൂന്നു ദിവസത്തെ ക്വാറന്റൈൻ നിയമവും നിലനിർത്തിയിട്ടുണ്ട് . എന്നാൽ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കാര്യത്തിൽ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടില്ല . ലക്ഷദ്വീപിൽ നിലവിൽ കോവിഡ് രോഗികൾ ആരും തന്നെ ഇല്ല .മാത്രമല്ല ഒക്ടോബർ 16 നു ശേഷം പുതിയ കേസ് കൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല . വാക്‌സിനേഷൻ 100 ശതമാനത്തോളം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട് ഈ പശ്ചാത്തലത്തിൽ ആണ് എസ് ഓ പി യിൽ മാറ്റം വരുത്തി കൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത് .അന്തർ സംസ്ഥാന യാത്രകളിൽ രണ്ടു ഡോസ് എടുത്തവർക്ക് കോവിഡ് പരിശോധന ഫലം