ഇടവേളക്ക് ശേഷം ലക്ഷദ്വീപ് പ്രക്ഷോപങ്ങൾ കരുത്താർജ്ജിക്കുന്നു

10 .11.2021   : കവരത്തി :   ഇടവേളക്ക് ശേഷം ശക്തിയാർജ്ജിക്കുകയാണ് ലക്ഷദ്വീപ് പ്രക്ഷോപങ്ങൾ . ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോട പട്ടേൽ തുടരുന്ന ജനദ്രോഹ നടപടികളിൽ അളമുട്ടിയിരിക്കുന്ന ലക്ഷദ്വീപ് ജനങ്ങളിൽ ഇടിത്തീ പോലെ കപ്പൽ യാത്ര ടിക്കറ്റ് നിരക്ക് വർദ്ധനവ് ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ തെരുവിലേക്ക് സമരവുമായി ഇറങ്ങിയിരിക്കുകയാണ് ലക്ഷദ്വീപിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും . 
നവംബർ പത്തു മുതൽ കപ്പൽ യാത്ര ടിക്കറ്റ് , അതിവേഗയാന യാത്ര ടിക്കറ്റ് , എയർ ആംബുലൻസ് ആയ ഹെലികോപ്റ്റർ  യാത്ര ടിക്കറ്റ് , ലക്ഷദ്വീപിലേക്കുള്ള അവശ്യ സാധനങ്ങൾ കയറ്റുമ്പോൾ ഉള്ള കാർഗോ ടിക്കറ്റ് തുടങ്ങിയവയിൽ വൻ വർദ്ധനവ് ആണ് ലക്ഷദ്വീപ് ഭരണകൂടം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് . കപ്പൽ നടത്തിപ്പിലെ ചെലവ് കാരണമാണ് ടിക്കറ്റ് നിരക്ക് വർദ്ധനവ്  എന്നാണ് ന്യായീകരണം . എന്നാൽ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോട പട്ടേലിന്റെ ജനദ്രോഹപരമായ നിലപാടുകളുടെ തുടർച്ചയായാണ് ലക്ഷദ്വീപ് ജനങ്ങൾ ഇതിനെ നോക്കി കാണുന്നത്. തൊഴിലുകളിൽ നിന്ന് പിരിച്ചു വിട്ടും ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയും ജീവിധോപാതികളിൽ കൈവെച്ചും ചെലവേറിയ കൂറ്റൻ ജയിൽ നിര്മാണത്തിലേക്കു ചുവടുകൾ വെച്ചുമൊക്കെയുള്ള പട്ടേലിന്റെ നടപടികളെ അത്യധികം ആശങ്കയോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത് . 
 ജീവൽ പ്രതിസന്ധി മുന്നിൽ കണ്ടു സമര മുഖത്തേക്ക് ഇറങ്ങുവാൻ തീരുമാനിച്ചിരിക്കുകയാണ് വിവിധ രാഷ്ട്രീയ സംഘടനകൾ . ഇന്നലെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുമ്പിൽ  ലക്ഷദ്വീപ് കോൺഗ്രസിന്റെ മെയിൻലാൻഡ് കമ്മിറ്റി ടിക്കറ്റ് നിരക്ക് വർദ്ധനവിന് എതിരിൽ സമരം ചെയ്തപ്പോൾ ഇന്ന് ലക്ഷദ്വീപ് എൻ സി പി ഘടകം കവരത്തി പുതുതായി സ്ഥാപിച്ച ഗാന്ധി പ്രതിമക്ക് മുമ്പിൽ പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചു . നവംബർ പതിനാറിന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനു മുമ്പിൽ ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കൽ അടക്കം ആവശ്യങ്ങളും ആയി പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട് . 
വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും ശക്തമായി സമര രംഗത്തേക്ക് ഇറങ്ങുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...