ലക്ഷദ്വീപിനായി 700 മെട്രിക് ഠൻ കപ്പാസിറ്റി ഉള്ള ഓയിൽ ടാങ്കർ. ഗോവയിലെ ഷിപ് യാർഡിൽ രണ്ടാം ഘട്ട നിർമാണം പൂർത്തിയാവുന്നു.
23.03.19:ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലേക്ക് പുതിയ ഒരാൾ കൂടി. 700 മെട്രിക് ട്ടണ് കപ്പാസിറ്റി ഉള്ള എണ്ണ കപ്പൽ നിർമ്മാണം പുരോഗമിക്കുന്നു. ഗോവയിലെ വിജയ് മറൈൻ ഷിപ്‌യാർഡിൽ ആണു നിർമ്മാണം. 2018 ജൂണിൽ കൊടുത്ത കരാർ പ്രകാരം ആണ് കപ്പൽ നിർമ്മിക്കുന്നത്. നിലവിൽ രണ്ടാമത്തെ ഘട്ടം പൂർത്തിയായതായി ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് സാക്ഷ്യപ്പെടുത്തുന്നു. കപ്പലിന്റെ കീൽ ഇട്ടതായും കീലിനോടൊപ്പം 25% ത്തോളം സ്റ്റീൽ ഘടന പൂർത്തിയായതായി പരിശോധിച്ച് തൃപ്‌തിപ്പെട്ടതായും രേഖയിൽ സാക്ഷ്യപ്പെടുത്തുന്നു. ഒരു കപ്പലിന്റെ പ്രധാനപ്പെട്ട കാര്യം ആണ് കീൽ ഇടുന്ന തീയതി. കപ്പലിന്റെ പല സാങ്കേതിക കാര്യങ്ങൾക്കും കീൽ ലൈഡ് ഡേറ്റ് ആവശ്യമാണ്. ഈ കപ്പലിന്റെ കീൽ ഇട്ടിരിക്കുന്ന തീയതി കൊടുത്തിരിക്കുന്നത് 22.03.2019 എന്നാണ്. ഗോവയിലെ വിജയ് മറൈൻ ഷിപ് യാർഡിൽ 10 വർഷത്തിനിടയിൽ 94 ഓളം കപ്പലുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഷിപ്പിങ് കോര്പറേഷൻ ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശത്തോടെ ആണ് പുതിയ എണ്ണ കപ്പലിന്റെ നിർമ്മാണം. ഉടമ ആവശ്യപ്പെടുന്ന തരം കപ്പലുകൾ ആദ്യമായി ഒരു നേവൽ ആർക്കിടെക്ടിന്റെ സഹായത്തോടെ പ്രാഥമികമാ...