പോസ്റ്റുകള്‍

ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കവരത്തി ഷിപ്പ് യാർഡിൽ

ഇമേജ്
31.01.2018: കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ യാത്രക്കപൽ കവരത്തി ഷിപ്പ് യാർഡിലെത്തി. വാർഷിക സുരക്ഷാ സർട്ടിഫിക്കറ്റ് കാലാവധി തീർന്നതിനാൽ ജനുവരി മാസം പകുതിയോടെ യാത്രാ സർവ്വീസ് നിർത്തി വെക്കുകയായിരുന്നു. എന്നാൽ കൊച്ചിൻ ഷിപ്പ് യാർഡിൽ സ്ഥലം ഒഴിവില്ലാത്തതിനാൽ ഇവിടെ വരാൻ താമസിച്ചിരുന്നു. രണ്ട് മാസത്തോളം നീണ്ട് നിൽക്കാവുന്ന അറ്റകുറ്റപ്പണികൾക്കായി കപ്പൽ ഇന്ന് ഷിപ്പ് യാർഡ് ബെർത്തിലേക്ക് മാറ്റി..റിപ്പയർ ജോലികളും പെയിന്റിംഗും വിവിധ പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ട്..എഴന്നൂറോളം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന കപ്പൽ സർവ്വീസിൽ നിന്നും അധികം നാൾ വിട്ടു നിൽക്കുന്നത് ലക്ഷദ്വീപിലെ യാത്രക്കാരെ സാരമായി ബാധിക്കും.. (..File Photo..)

ലഗൂൺസ് പരിശോധനകൾ പൂർത്തിയാക്കി..

ഇമേജ്
31.01.2018: കൊച്ചി. എം വി ലഗൂൺസ് യാത്രക്കപൽ വാർഷിക സുരക്ഷാ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി.. ഒരു മാസത്തോളം അറ്റകുറ്റപ്പണികൾക്കായി കൊച്ചിൻ ഷിപ് യാർഡിൽ ആയിരുന്ന കപ്പൽ  A സർട്ടിഫിക്കറ്റ് സർവ്വേ പൂർത്തിയാക്കിയതോടെ യാത്രാ സർവ്വീസുകൾക്കായി  സജ്ജമായതായി കപ്പൽ വൃത്തങ്ങൾ അറിയിച്ചു..

എയർ ആംബുലൻസ് വിവാദം: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ലക്ഷദ്വീപ് എംപി.

ഇമേജ്
30.01.18: ന്യൂ ഡൽഹി: ലക്ഷദ്വീപിൽ എയർ ആംബുലൻസ് ദുരുപയോഗം തടയാൻ അടിയന്തിര നടപടി സ്വീകരിക്കാനും ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്നാഥ് സിംഗിന് നിവേദനം നൽകി.

എയർ ആംബുലൻസ് ദുരുപയോഗ വിവാദം കത്തുന്നു.. സോഷ്യൽ മീഡിയ പ്രതിഷേധം ശക്തം..

ഇമേജ്
അഗത്തി രാജീവ് ഗാന്ധി ഹോസ്പിറ്റലിൽ നിന്നു കൊച്ചിയിലേക്ക് അടിയന്തിരമായി നവജാത ശിശുവുമായി പറക്കേണ്ട എയർ ആംബുലൻസ്  വൈകി കൊച്ചിയിൽ എത്തിയത് കാരണം സമയത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവത്തിൽ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാവുന്നു.. കൊല്ലം സ്വദേശിയും ലക്ഷദ്വീപിൽ താമസക്കാരനുമായ ഷാഫിയുടെ ഭാര്യ മലീഹ പ്രസവിച്ച ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞാണ് ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ കൊച്ചിയിലേക്ക് അടിയന്തിര വിദഗ്ദ ചികിത്സക്കായി ഡോക്ടർമാർ ശുപാർശ ചെയ്തത് പ്രകാരം കൊച്ചിയിലെത്തിക്കവെ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.. കവരത്തിയിലേക്ക് പോവേണ്ട വിഐപികളെ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉന്നതരുടെ നിർദ്ദേശ പ്രകാരം  കവരത്തിയിൽ എത്തിക്കാൻ എയർ ആംബുലൻസ് വഴിമാറി പറന്നത് കാരണമാണ് സമയത്തിന് കൊച്ചിയിൽ എത്തിക്കാൻ ആവാതെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. എയർ ആംബുലൻസ് ദുരുപയോഗം തുടർക്കഥയാകുമ്പോൾ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികൾ ശക്തമായ പ്രതിഷേധം ആണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്..

ടാബ് വിതരണം തുടങ്ങി

ഇമേജ്
26.01.18: കവരത്തി: രാജ്യം 69  -മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.. ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കായുള്ള ടാബ് വിതരണത്തിന്റെ ഉത്ഘാടനം കവരത്തിയിൽ വെച്ച് അഡ്മിനിസ്ട്രേട്ടർ ശ്രീ. ഫാറൂഖ് ഖാൻ IPS നിർവ്വഹിച്ചു.. ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസൽ പടിപ്പുരയുടെ എംപി ലാഡ് സ്കീം പ്രകാരം നടപ്പിലാവുന്ന ടാബ് വിതരണ പദ്ധതി വരും ദിവസങ്ങളിൽ ഓരോ ദ്വീപിലെയും പ്ലസ് വൺ പ്ലസ് റ്റു വിദ്യാർത്ഥികൾക്കായി  എത്തിച്ച് വിതരണം ചെയ്യും.. പഠനാവശ്യത്തിനായി രൂപകൽപന ചെയ്തിരിക്കുന്ന ടാബ് സ്മാർട്ട് ക്ലാസ് റൂമിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടുന്നു..