പോസ്റ്റുകള്‍

ഏപ്രിൽ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കവരത്തിയും കട്ടപ്പുറത്ത് .

01.04.2013: എം വീ കവരത്തി ഡോക്കിൽ കേറി . 15 ദിവസം ഇറങ്ങാൻ എടുക്കും . റ്റൈൽ ഷാഫ്റ്റ് സർവ്വേ ഉണ്ടാവും . വാർഷിക സർട്ടിഫിക്കറ്റ് ജൂണ്‍ മാസത്തോടെ കാലാവധി തീരുന്നതിനാൽ പുതിയ സർട്ടിഫിക്കറ്റ് നു വേണ്ടിയുള്ള സർവ്വേയും ഉണ്ടാവാനാണ് സാധ്യത . കപ്പൽ ഭാരത സീമ ഡോക്കിനു പുറത്തു ബാക്കിയുള്ള റിപയർ ജോലികളുമായി മുന്നോട്ട് പോവുന്നു . ഇതിന്റെയും വാർഷിക സർട്ടിഫിക്കറ്റ് കിട്ടിയിട്ട് മാത്രമേ ഇനി സർവ്വീസ് നടത്തു .  നിലവിൽ യാത്ര പ്രശ്നം ലക്ഷദ്വീപിൽ രൂക്ഷമായ സമയത്താണ് രണ്ടു കപ്പലും അറ്റകുറ്റ ജോലിക്കായി കൊച്ചിൻ ഷിപ്പ് യാർഡിൽ കിടക്കുന്നത് .