പോസ്റ്റുകള്‍

ഓഗസ്റ്റ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എണ്ണയും കൊണ്ട് ഇനി കോടി ത്തല

ഇമേജ്
15.08.2013 : ലക്ഷദ്വീപ് ഗതാഗത രംഗം മുമ്പോട്ട് . 150 മെട്രിക് ടണ്ണ്‍ എണ്ണ ക്കപ്പൽ  ഇനി ലക്ഷദ്വീപിനു സ്വന്തം . ഗുജറാത്തിൽ നിർമ്മിച്ച ഈ കപ്പൽ 2011 ഏപ്രിൽ 29 നു ആണ് കീൽ ഇട്ടത് . നേരത്തെ തന്നെ പണി തീർന്ന കപ്പൽ സാങ്കേതിക കാരണങ്ങളാൽ വീണ്ടും ടോക്കിൽ കേറിയിരുന്നു . ആവശ്യമായ മാറ്റം വരുത്തി കൊച്ചിയിൽ എത്തിയ കപ്പൽ ഇന്നലെ ആണ് ലക്ഷദ്വീപ് വാർഫിൽ കെട്ടിയത് . 2.5 മീറ്റർ ഡ്രാഫ്റ്റ്‌ ഉള്ള ഈ കപ്പൽ മൂന്നു മീറ്റെർ ആഴമുള്ള ലഗൂണിൽ കയറാൻ കഴിയും എന്ന് കരുതുന്നു. നേരത്തെ തന്നെ ദ്വീപുകളിൽ കെട്ടുന്ന നമ്മുടെ ചരക്ക് കപ്പലിന് അടുക്കാൻ പറ്റുന്ന ദ്വീപുകളിൽ ഈ കപ്പലിനും അടുക്കാം .     41 .6 മീറ്റെർ നീളവും 8.4 മീറ്റെർ വീതിയും ഉള്ള ഈ കപ്പലിന് 11 നോട്ട് സ്പീഡ് കിട്ടും എന്നാണ് പ്രതീക്ഷ . അത്യാധുനിക നിയമങ്ങൾ അനുസരിച്ച് നിർമിച്ച കോടിത്തല എന്ന നമ്മുടെ ഓയിൽ ബാർജു ഉത്ഘാടന കർമത്തിനായി ഉടൻ ലക്ഷദ്വീപിലേക്ക് തിരിക്കും .നിലവിൽ കപ്പലിലെ ജീവനക്കാർ ഷിപ്പിങ്ങ് കോർപ്പ റേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഉള്ളവരാണ് . അധികം വൈകാതെ എൽ ഡി സീ എൽ  ജീവനക്കാർ കപ്പലിൽ ജോലിയിൽ പ്രവേശിക്കും . 

ഇഫ്ത്താർ പുണ്യം തേടി ഭാരത സീമ ജീവനക്കാർ ...

ഇമേജ്
29.07 .2013  : കൊച്ചി : സംഭവബഹുലമായ സായാഹ്നത്തിൽ ഭാരത സീമ ജീവനക്കാർ യാത്രക്കാർക്കായി ഒരുക്കിയ ഇഫ്താർ വിരുന്നു ചരിത്രമായി . അതുവരെ ശബ്ദ മുഖരിതമായ അന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ എത്തിയത് മനസ്സ് കുളിർപ്പിച്ചു . യാത്രക്കാരെ ഉദ്ദേശിച്ചു ജീവനക്കാർ ഒരുക്കിയ ഇഫതാർ  വിരുന്നു  ലക്ഷദ്വീപ് പോർട്ട്‌ അധികൃധർ , LDCL അധികൃതർ , MMD സർവേയർമാർ ,ക്രമസമാധാന പാലകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി .     കൊച്ചിയിൽ നിന്നും കവരത്തി, അഗത്തി ,അന്ദ്രോത്ത് ,കല്പേനി തുടങ്ങിയ ദ്വീപുകളിലേക്ക് പുറപ്പെടേണ്ട കപ്പൽ സമയം ആയിട്ടും പുറപ്പെട്ടില്ല . യാത്രക്കാരുടെ ചോദ്യം ഒടുവിൽ പ്രധിഷേധം ആയി മാറി .കാലാവധി കഴിഞ്ഞ വാര്ഷിക സർട്ടിഫിക്കറ്റ് പുതുക്കി ക്കിട്ടാൻ സമയം എടുത്തതാണ് കപ്പൽ പുറപ്പെടുന്നത് വൈകിപ്പിച്ചത് .      കാൻസർ രോഗിയും പ്രസവം കഴിഞ്ഞു നാട്ടിൽ പോവുന്നവരും അടക്കം ഏകദേശം 240 ഓളം യാത്രക്കാർ കപ്പലിൽ ഉണ്ടായിരുന്നു .അധികവും  നോമ്പ് എടുത്തവർ ...       പ്രശ്നം രൂക്ഷമായപ്പോൾ LDCL അധികാരികളും UTL ഉദ്യോഗസ്ഥരും കപ്പലിൽ എത്തി . ഏകദേശം നാലു മണിയോടെ സർട്ടിഫിക്കറ്റ് മായി സർവേയർ എത്തി . എന്നാൽ ഇത്ര