എണ്ണയും കൊണ്ട് ഇനി കോടി ത്തല


15.08.2013 : ലക്ഷദ്വീപ് ഗതാഗത രംഗം മുമ്പോട്ട് . 150 മെട്രിക് ടണ്ണ്‍ എണ്ണ ക്കപ്പൽ  ഇനി ലക്ഷദ്വീപിനു സ്വന്തം . ഗുജറാത്തിൽ നിർമ്മിച്ച ഈ കപ്പൽ 2011 ഏപ്രിൽ 29 നു ആണ് കീൽ ഇട്ടത് . നേരത്തെ തന്നെ പണി തീർന്ന കപ്പൽ സാങ്കേതിക കാരണങ്ങളാൽ വീണ്ടും ടോക്കിൽ കേറിയിരുന്നു . ആവശ്യമായ മാറ്റം വരുത്തി കൊച്ചിയിൽ എത്തിയ കപ്പൽ ഇന്നലെ ആണ് ലക്ഷദ്വീപ് വാർഫിൽ കെട്ടിയത് . 2.5 മീറ്റർ ഡ്രാഫ്റ്റ്‌ ഉള്ള ഈ കപ്പൽ മൂന്നു മീറ്റെർ ആഴമുള്ള ലഗൂണിൽ കയറാൻ കഴിയും എന്ന് കരുതുന്നു. നേരത്തെ തന്നെ ദ്വീപുകളിൽ കെട്ടുന്ന നമ്മുടെ ചരക്ക് കപ്പലിന് അടുക്കാൻ പറ്റുന്ന ദ്വീപുകളിൽ ഈ കപ്പലിനും അടുക്കാം .  

  41 .6 മീറ്റെർ നീളവും 8.4 മീറ്റെർ വീതിയും ഉള്ള ഈ കപ്പലിന് 11 നോട്ട് സ്പീഡ് കിട്ടും എന്നാണ് പ്രതീക്ഷ . അത്യാധുനിക നിയമങ്ങൾ അനുസരിച്ച് നിർമിച്ച കോടിത്തല എന്ന നമ്മുടെ ഓയിൽ ബാർജു ഉത്ഘാടന കർമത്തിനായി ഉടൻ ലക്ഷദ്വീപിലേക്ക് തിരിക്കും .നിലവിൽ കപ്പലിലെ ജീവനക്കാർ ഷിപ്പിങ്ങ് കോർപ്പ റേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഉള്ളവരാണ് . അധികം വൈകാതെ എൽ ഡി സീ എൽ  ജീവനക്കാർ കപ്പലിൽ ജോലിയിൽ പ്രവേശിക്കും . 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MV KAVARATHI BERTHED AT ANDROTH. FIRST IN LAKSHADWEEP HISTORY..

യാത്ര കീറാമുട്ടി...