പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അത്ര ചെറുതല്ലാത്ത ലക്ഷദ്വീപ് ...

ഇമേജ്
അത്ര ചെറിയ പ്രദേശമാണോ ലക്ഷദ്വീപ്?? അല്ലെന്ന് പറയാം... ലക്ഷദ്വീപ് ഉൾകൊള്ളുന്ന മുഴുവൻ പ്രദേശവും കൂടി അതായത് വടക്കേ അറ്റത്തുള്ള ദ്വീപിൽ നിന്നും തെക്കേ അറ്റത്തുള്ള ദ്വീപ് വരെ കപ്പലിൽ യാത്ര പോവുകയാണെങ്കിൽ ഏകദേശം ഇരുന്നൂറോളം നൗട്ടിക്കൽ മൈൽ അഥവാ കരയിലെ നാന്നൂറോളം കിലോമീറ്റർ യാത്ര ചെയ്യണം.. കേരളത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ പോവാനുള്ള ഏകദേശ ദൂരം.. കിഴക്ക് ഭാഗത്തുള്ള ദ്വീപിൽ നിന്നും പടിഞ്ഞാറു അറ്റത്തുള്ള ദ്വീപിൽ പോവാൻ അതെപോലെ തന്നെ ഏകദേശം 200 ഓളം കിലോമീറ്റർ യാത്ര കടലിൽ ചെയ്യണം.. ഇനി ഇന്ത്യൻ വൻകരയിൽ നിന്നും ഏറ്റവും അടുത്തുള്ള ദ്വീപിൽ എത്താൻ ചെയ്യേണ്ടതും 230 കിലോമീറ്റർ വരുന്ന കപ്പൽ യാത്ര..   ജനവാസമുള്ളതും ഇല്ലാത്തതും കൂടി 36 ഓളം ചെറു ദ്വീപുകൾ.. അവക്കിടയിൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട കടൽ ദൂരം..   ഇനി ഗതാഗത സംവിധാനത്തിലേക്ക് നോക്കിയാൽ പല സൈസ് യാത്ര കപ്പലുകൾ 15 എണ്ണം എങ്കിലും വരും.. ചരക്ക് കപ്പലുകൾ 8 എണ്ണം.. ടഗ്ഗ് ആയി 2 എണ്ണം.. ഇരുപത്തഞ്ചോളം കപ്പലുകളുടെ നടത്തിപ്പ് കാരാണ് ലക്ഷദ്വീപ് തുറമുഘ വകുപ്പ്.. തുറമുഖ വകുപ്പിന് വേണ്ടി കപ്പലുകളുടെ സാങ്കേതികമായ നടത്തിപ്പ്‌ ഏറ്റെടുത്ത

ലക്ഷദ്വീപിനായി 700 മെട്രിക് ഠൻ കപ്പാസിറ്റി ഉള്ള ഓയിൽ ടാങ്കർ. ഗോവയിലെ ഷിപ്‌ യാർഡിൽ രണ്ടാം ഘട്ട നിർമാണം പൂർത്തിയാവുന്നു.

ഇമേജ്
23.03.19:ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലേക്ക് പുതിയ ഒരാൾ കൂടി. 700 മെട്രിക് ട്ടണ് കപ്പാസിറ്റി ഉള്ള എണ്ണ കപ്പൽ നിർമ്മാണം പുരോഗമിക്കുന്നു. ഗോവയിലെ വിജയ് മറൈൻ ഷിപ്‌യാർഡിൽ ആണു നിർമ്മാണം. 2018 ജൂണിൽ കൊടുത്ത കരാർ പ്രകാരം ആണ് കപ്പൽ നിർമ്മിക്കുന്നത്. നിലവിൽ രണ്ടാമത്തെ ഘട്ടം പൂർത്തിയായതായി ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് സാക്ഷ്യപ്പെടുത്തുന്നു. കപ്പലിന്റെ കീൽ ഇട്ടതായും കീലിനോടൊപ്പം 25% ത്തോളം സ്റ്റീൽ ഘടന പൂർത്തിയായതായി പരിശോധിച്ച് തൃപ്‌തിപ്പെട്ടതായും രേഖയിൽ സാക്ഷ്യപ്പെടുത്തുന്നു. ഒരു കപ്പലിന്റെ പ്രധാനപ്പെട്ട കാര്യം ആണ്  കീൽ ഇടുന്ന തീയതി. കപ്പലിന്റെ പല സാങ്കേതിക കാര്യങ്ങൾക്കും കീൽ ലൈഡ് ഡേറ്റ് ആവശ്യമാണ്‌. ഈ കപ്പലിന്റെ കീൽ ഇട്ടിരിക്കുന്ന തീയതി കൊടുത്തിരിക്കുന്നത് 22.03.2019 എന്നാണ്. ഗോവയിലെ വിജയ് മറൈൻ ഷിപ്‌ യാർഡിൽ 10 വർഷത്തിനിടയിൽ 94 ഓളം കപ്പലുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഷിപ്പിങ് കോര്പറേഷൻ ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശത്തോടെ ആണ് പുതിയ എണ്ണ  കപ്പലിന്റെ  നിർമ്മാണം. ഉടമ ആവശ്യപ്പെടുന്ന തരം കപ്പലുകൾ ആദ്യമായി ഒരു നേവൽ ആർക്കിടെക്ടിന്റെ സഹായത്തോടെ പ്രാഥമികമായ ഒരു പ്ലാൻ ഉണ

ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആരൊക്കെ??

21:03:19: കവരത്തി : ഭാരതീയ ജനത പാർട്ടി സ്ഥാനാർഥി ആയി ശ്രീ .അബ്ദുൽ ഖാദറിനെ ഇന്നു പ്രഖ്‌യാപിച്ചതോട് കൂടി ലക്ഷദ്വീപിലെ സ്ഥാനാർഥി നിർണയം പൂർത്തി ആവുന്നു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പു നടത്തുന്ന മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴച ഇറങ്ങിയതോടെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് രാഷ്ട്രീയ പാർട്ടികൾ. മാർച്ച്‌ 25 വരെയാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ഉള്ള സമയം  26 നു സൂഷ്മ പരിശോധന യും 28 നു പിൻവലിക്കാൻ ഉള്ള അവസാന തീയതിയും കഴിയുന്നതോടെ പൂർണമായ ചിത്രം വ്യക്തമാവും. നിലവിൽ എൻ സീ പി സ്ഥാനാർഥി ആയി സിറ്റിംഗ് എം പി ശ്രീ.   പി പി മുഹമ്മദ് ഫൈസൽ,  കോൺഗ്രസ്‌ സ്ഥാനാർഥി ആയി ശ്രീ .ഹംദുള്ള സയീദ്,  സി പി എം സ്ഥാനാർഥി ശ്രീ. ശരീഫ് ഖാൻ   ,  സി പി ഐ സ്ഥാനാർഥി ശ്രീ . അലി അക്ബർ,  ജനത ദൾ യുണൈറ്റഡ് സ്ഥാനാർഥി കെ പി മുഹമ്മദ് സ്വാദിഖ്,  ബി ജെ പി സ്ഥാനാർഥി ശ്രീ. അബ്ദുൽ ഖാദർ എന്നിവർ ആണ് ലക്ഷദ്വീപിൽ മത്സര രംഗത്തുള്ളത് . ഏപ്രിൽ 11 നു ആണ് വോട്ടെടുപ്പ്  മെയ്‌ 23 ഫലം പ്രഖ്‌യാപിക്കും. 

കപ്പൽ ജീവനക്കാരെ എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ ഒരുങ്ങുന്നു. മാനിംഗ് കമ്പനികളെ ഒഴിവാക്കാൻ ആയുള്ള ദീർഘ കാലമായുള്ള ആവശ്യങ്ങൾക്ക് ഒടുവിൽ ഭാഗിക വിജയം..

കവരത്തി : ലക്ഷദ്വീപ് കപ്പലുകളിൽ മുഴുവൻ ജീവനക്കാരെയും എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ നടപടികൾ ആരംഭിച്ചു എന്ന് ലക്ഷദ്വീപ് ഭരണ കൂടം.. ആദ്യം അമിനി ദിവി മിനിക്കോയ് ദിവി,  ബംഗാരം,  വിറിങ്ങിലി എന്നീ കപ്പലുകളിൽ ആയിരിക്കും എൽ ഡി സി എൽ നേരിട്ട് മുഴുവൻ ജീവനക്കാരെയും നിയമിക്കുക   . പദ്ധതിയുടെ വിജയം വിലയിരുത്തി മറ്റു കപ്പലുകളിലും പിന്നീട് നിയമനങ്ങൾ എൽ ഡി സി എൽ നേരിട്ട് നടത്തും. നിലവിൽ ഓഫീസർ റാങ്കിൽ ഉള്ളവരെ റിക്രൂട് ചെയ്യുന്നത് തേർഡ് പാർട്ടി മാനിങ് കമ്പനികൾ ആണ്.  കൂടാതെ ക്രൂ മാരുടെ ശമ്പളം എൽ ഡി സി എൽ നേരിട്ട് നൽകുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ ഫാറൂഖ് ഖാനുമായും എൽ ഡി സി എൽ അധികൃതരുമായും ലക്ഷദ്വീപ് സീമാന് വെൽഫെയർ അസോസിയേഷൻ നടത്തിയ ചർച്ചയിൽ ധാരണ ആയി. 

യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കപ്പലിലെ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തണം. - LDCL

കവരത്തി : വർധിച്ചു വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് കപ്പലുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താൻ നടപടികളും ആയി ലക്ഷദ്വീപ് വികസന കോര്പറേഷൻ .  കപ്പലുകളിൽ വിളമ്പുന്ന ഭക്ഷണം ഗുണ നിലവാരം ഉള്ളതെന്ന് ഉറപ്പിക്കുന്ന കോംപ്ലിയൻസ് അതോറിറ്റി ആയി അതാതു കപ്പലുകളിൽ ഉള്ള മെഡിക്കൽ ഓഫീസരെ ചുമതലപ്പെടുത്തി സർക്യൂലർ ഇറക്കി.  ചെറിയ കപ്പലുകളിൽ ഡോക്ടർ അസിസ്റ്റന്റ് ആണ് കോംപ്ലിയൻസ് ഓഫീസർ  . കൂടാതെ കപ്പലിൽ വരുന്ന പ്രൊവിഷൻസ് ഗുണമേന്മ യുള്ളവയ്യെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കാറ്ററിംഗ് ഓഫീസറിനു ആണെന്നും LDCL ജനറൽ മാനേജർ ഇറക്കിയ സർക്കുലർ പറയുന്നു. 

അഡ്മിനിസ്ട്രേറ്റർ പതാക ഉയർത്തി .ലക്ഷദ്വീപിലും റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു

ഇമേജ്
കവരത്തി : രാജ്യം എഴുപതാം റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു .ലക്ഷദ്വീപ് തലസ്ഥാനത്ത്‌ അഡ്മിനിസ്ട്രേറ്റർ ശ്രീ . ഫാറൂഖ് ഖാൻ രാവിലെ എട്ടു മണിക്ക് പതാക ഉയർത്തി . വിവിധ ട്രൂപ് കളുടെ പരേഡ് വീക്ഷിച്ചു . തുടർന്ന് അദ്ദേഹം  ഗ്യാലറിയിലും സ്റ്റേഡിയത്തിലും തിങ്ങി നിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്തു .റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയ അദ്ദേഹം നേട്ടങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും സംസാരിച്ചു . ശേഷം വിവിധ ഗ്രൂപ്പുകളുടെ വർണ്ണ ശബളം ആയ കാഴ്ചകൾ ജനങ്ങൾക്ക് വിരുന്നായി ..കുട്ടികൾ അവതരിപ്പിച്ച  മാസ്സ് ഡിസ്പ്ലേ ശ്രദ്ധേയം ആയി .അഡ്മിനിസ്ട്രേറ്റർ 5 ലക്ഷം രൂപ ക്യാഷ് പ്രൈസ് കുട്ടികൾക്കായി പ്രഖ്‌യാപിച്ചു . സ്ത്രീ ശക്തി വിളിച്ചോതി ബാംഗ്ലൂരിൽ നിന്നും എത്തിയ വനിതാ ബറ്റാലിയൻ അവതരിപ്പിച്ച പരിപാടി മനോഹരം . കളരി പയറ്റും ധോലി പ്പാട്ട് വിത്ത് സൂഫീ ഡാൻസ് എന്നിവയും അവതരിപ്പിച്ചു .തുടർന്ന് വിവിധ വകുപ്പുകൾ ഒരുക്കിയ നിശ്ചല ദൃശ്യങ്ങളും കാണികളുടെ മനസ്സ് കവർന്നു .

കിൽത്താൻ ജെട്ടി പരിസര ശുചീകരണം നടത്തി

ഇമേജ്
കിൽത്താൻ :കിസ്വ യുടെ ദ്വിദിന ശുചീകരണ പരിപാടി നടത്തി .കിൽത്താൻ സീമെൻ സംഘടന കിൽത്താൻ ദ്വീപ് ജെട്ടിയുടെ പരിസരം ശുചിയാക്കി.19,20 തീയതികളിൽ നടത്തിയ പരിപാടിയിൽ കിസ്വ അംഗങ്ങൾ പങ്കെടുത്തു .

ക്യാപ്റ്റന് സ്വീകരണം ഒരുക്കി ദ്വീപു ജനങ്ങൾ ...

ചരിത്രം രചിച്ചു കൊണ്ട് ക്യാപ്റ്റൻ മൻസൂർ എം വി ലഗൂൺ എന്ന ലക്ഷദ്വീപ് യാത്ര കപ്പലിൽ ക്യാപ്റ്റൻ ആയി കമാൻഡ് ഏറ്റെടുത്തു ..2019 ജനുവരി മാസം അഞ്ചാം തീയതി കൊച്ചിയിൽ വെച്ച് കപ്പലിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുത്തതോടെ ലക്ഷദ്വീപ് വാസികൾ അവരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആണ് . നിരവധി കപ്പലുകൾ സ്വന്തമായുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കപ്പലിൽ ഇതാദ്യമായി ആണ് ലക്ഷദ്വീപ് കാരൻ ക്യാപ്റ്റൻ ആയി യോഗ്യത പരീക്ഷകൾ പൂർത്തിയാക്കി എത്തുന്നത് ..സ്വപ്ന നേട്ടം കൈവരിച്ച മുപ്പതു വയസ്സ് മാത്രം പ്രായമുള്ള മൻസൂർ ടി പി യെന്ന ലക്ഷദ്വീപ് കാരൻ ക്യാപ്റ്റന് സ്വീകരണം ഒരുക്കുന്ന തിരക്കിൽ ആണ് ഓരോ ദ്വീപും .