കപ്പൽ ജീവനക്കാരെ എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ ഒരുങ്ങുന്നു. മാനിംഗ് കമ്പനികളെ ഒഴിവാക്കാൻ ആയുള്ള ദീർഘ കാലമായുള്ള ആവശ്യങ്ങൾക്ക് ഒടുവിൽ ഭാഗിക വിജയം..
കവരത്തി : ലക്ഷദ്വീപ് കപ്പലുകളിൽ മുഴുവൻ ജീവനക്കാരെയും എൽ ഡി സി എൽ നേരിട്ട് നിയമിക്കാൻ നടപടികൾ ആരംഭിച്ചു എന്ന് ലക്ഷദ്വീപ് ഭരണ കൂടം.. ആദ്യം അമിനി ദിവി മിനിക്കോയ് ദിവി, ബംഗാരം, വിറിങ്ങിലി എന്നീ കപ്പലുകളിൽ ആയിരിക്കും എൽ ഡി സി എൽ നേരിട്ട് മുഴുവൻ ജീവനക്കാരെയും നിയമിക്കുക . പദ്ധതിയുടെ വിജയം വിലയിരുത്തി മറ്റു കപ്പലുകളിലും പിന്നീട് നിയമനങ്ങൾ എൽ ഡി സി എൽ നേരിട്ട് നടത്തും. നിലവിൽ ഓഫീസർ റാങ്കിൽ ഉള്ളവരെ റിക്രൂട് ചെയ്യുന്നത് തേർഡ് പാർട്ടി മാനിങ് കമ്പനികൾ ആണ്. കൂടാതെ ക്രൂ മാരുടെ ശമ്പളം എൽ ഡി സി എൽ നേരിട്ട് നൽകുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ ഫാറൂഖ് ഖാനുമായും എൽ ഡി സി എൽ അധികൃതരുമായും ലക്ഷദ്വീപ് സീമാന് വെൽഫെയർ അസോസിയേഷൻ നടത്തിയ ചർച്ചയിൽ ധാരണ ആയി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ