യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കപ്പലിലെ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തണം. - LDCL
കവരത്തി : വർധിച്ചു വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് കപ്പലുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താൻ നടപടികളും ആയി ലക്ഷദ്വീപ് വികസന കോര്പറേഷൻ . കപ്പലുകളിൽ വിളമ്പുന്ന ഭക്ഷണം ഗുണ നിലവാരം ഉള്ളതെന്ന് ഉറപ്പിക്കുന്ന കോംപ്ലിയൻസ് അതോറിറ്റി ആയി അതാതു കപ്പലുകളിൽ ഉള്ള മെഡിക്കൽ ഓഫീസരെ ചുമതലപ്പെടുത്തി സർക്യൂലർ ഇറക്കി. ചെറിയ കപ്പലുകളിൽ ഡോക്ടർ അസിസ്റ്റന്റ് ആണ് കോംപ്ലിയൻസ് ഓഫീസർ . കൂടാതെ കപ്പലിൽ വരുന്ന പ്രൊവിഷൻസ് ഗുണമേന്മ യുള്ളവയ്യെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കാറ്ററിംഗ് ഓഫീസറിനു ആണെന്നും LDCL ജനറൽ മാനേജർ ഇറക്കിയ സർക്കുലർ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ