അഡ്മിനിസ്ട്രേറ്റർ പതാക ഉയർത്തി .ലക്ഷദ്വീപിലും റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു
കവരത്തി : രാജ്യം എഴുപതാം റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു .ലക്ഷദ്വീപ് തലസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റർ ശ്രീ . ഫാറൂഖ് ഖാൻ രാവിലെ എട്ടു മണിക്ക് പതാക ഉയർത്തി .
വിവിധ ട്രൂപ് കളുടെ പരേഡ് വീക്ഷിച്ചു . തുടർന്ന് അദ്ദേഹം ഗ്യാലറിയിലും സ്റ്റേഡിയത്തിലും തിങ്ങി നിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്തു .റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയ അദ്ദേഹം നേട്ടങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും സംസാരിച്ചു . ശേഷം വിവിധ ഗ്രൂപ്പുകളുടെ വർണ്ണ ശബളം ആയ കാഴ്ചകൾ ജനങ്ങൾക്ക് വിരുന്നായി ..കുട്ടികൾ അവതരിപ്പിച്ച മാസ്സ് ഡിസ്പ്ലേ ശ്രദ്ധേയം ആയി .അഡ്മിനിസ്ട്രേറ്റർ 5 ലക്ഷം രൂപ ക്യാഷ് പ്രൈസ് കുട്ടികൾക്കായി പ്രഖ്‌യാപിച്ചു . സ്ത്രീ ശക്തി വിളിച്ചോതി ബാംഗ്ലൂരിൽ നിന്നും എത്തിയ വനിതാ ബറ്റാലിയൻ അവതരിപ്പിച്ച പരിപാടി മനോഹരം . കളരി പയറ്റും ധോലി പ്പാട്ട് വിത്ത് സൂഫീ ഡാൻസ് എന്നിവയും അവതരിപ്പിച്ചു .തുടർന്ന് വിവിധ വകുപ്പുകൾ ഒരുക്കിയ നിശ്ചല ദൃശ്യങ്ങളും കാണികളുടെ മനസ്സ് കവർന്നു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ