ഭാരത സീമ മുഖം മിനുക്കുന്നു ..
ലക്ഷദ്വീപ് കപ്പൽ വ്യൂഹത്തിലെ മുതു മുത്തശി യായ എം വീ ഭാരത് സീമ മുഖം മിനുക്കുന്നു .രണ്ടു മാസത്തോളമായി കപ്പൽ കൊച്ചിൻ ഷിപ് യാർഡിൽ അറ്റകുറ്റ പണികൾ നടത്തി വരികയാണ് . മണ്‍സൂണ്‍ കാലത്ത് ചരക്കുകളും വഹിച്ചു യാത്ര ചെയ്യാൻ നമ്മുടെ ഭാരത സീമ കഴിഞ്ഞേ ഉള്ളു മറ്റു കപ്പലുകൾ . അന്ത്രോത് ദ്വീപുകാർക്ക് മണ്‍സൂണ്‍ കാലം ഭാരത് സീമയെ ഒഴിവാക്കി ചിന്തിക്കാനേ പറ്റില്ല .കാരണം കടൽ മോശമായി കിടക്കുമ്പോൾ അവിടെ യാത്രക്കാരെ ഇറക്കാനും ചരക്കുകൾ കൈകാര്യം ചെയ്യാനും അനുയോജ്യമായ കപ്പൽ ഭാരത സീമ മാത്രമാണ്. ലൈറ്റ് ഷിപ്പ് സർവ്വേ യുടെ ഭാഗമായി ഫെബ്രുവരി 14 നാണു ഭാരത് സീമ ടോക്കിൽ കേറിയത് ലൈറ്റ് ഷിപ് സർവ്വേ പാസായി . എന്നാൽ ടോക്കിൽ വെച്ചുള്ള കണിശമായ പരിശോധനയിൽ കപ്പലിന്റെ പല ഭാഗത്തെ പ്ലേറ്റ് ന്റെയും കനം നിശ്ചിത അളവിൽ കുറവുള്ളതായി കണ്ടെത്തുകയായിരുന്നു .അതിനാൽ സംശയമുള്ള എല്ലാ പ്ലേറ്റും അളന്നു തിട്ടപ്പെടുത്താൻ സർവേയർ നിര്ദേശം നല്കി. അങ്ങനെ കപ്പലിന്റെ അടിഭാഗത്തെ പ്ലേറ്റുകൾ , മുകൾ ടെക്കിലെ പ്ലേറ്റുകൾ ,അടുക്കള യുടെ ഫ്ലോർ പ്ലേറ്റുകൾ , കപ്പലിന്റെ മുന് ഭാഗത്തെ ടാങ്ക് തുടങ്ങി ബലക്ഷയം ഉള്ള എല്ലാ പ്ലേറ്റുകളും മു