അഗ്നിശമന സംവിധാനങ്ങളില്ലാതെ നമ്മുടെ ജെട്ടികൾ !!!

അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഒരു പിടി പിറകിലാണ് നമ്മുടെ ദ്വീപുകൾ . ലക്ഷദ്വീപിൻ തലസ്ഥാനമായ കവരത്തിയിലെ പ്രധാന ജെട്ടിയുടെ പരിതാപകരമായ അവസ്ഥ നമ്മെ ചിന്തിപ്പിക്കേണ്ടതാണ് .
    ഇത്രയും ഭംഗിയുള്ള ജെട്ടി ആയിട്ടു കൂടി സുരക്ഷാ കാര്യങ്ങളിലെ വികസന മുരടിപ്പ് പറയാതെ വയ്യ .
     അപകട സാധ്യതയുള്ള  ചരക്കുകൾ ( പെട്രോൾ ,ഡീസൽ ,മണ്ണെണ്ണ ,ഗ്യാസ് സിലിണ്ടർ ) കൈകാര്യം  ചെയ്യുന്ന ജെട്ടി ആയിട്ടും അഗ്നിശമന സംവിധാനങ്ങൾ ഇതുവരെയും ആവിഷ്കരിക്കാൻ വേണ്ട നടപടികൾ കൊണ്ട് വരാൻ  വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചില്ല . ഒരേ സമയം യാത്രക്കാർ കയറി ഇറങ്ങുകയും  അപകട സാധ്യത ഉള്ള ചരക്കുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഈ ജെട്ടിയിൽ യാത്രക്കാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകേണ്ടതല്ലേ ?
   വൻകരയിലെ വാർഫുകളിലും ടെർമിനല്കളിലും അടിസ്ഥാന നിയമങ്ങളുടെ ഭാഗമായി അഗ്നി ശമന സംവിധാനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് . നമ്മുടെ തുറമുഘങ്ങളിലും ഈ സൌകര്യങ്ങൾ കൊണ്ട് വരാൻ ഒരു ദുരന്തം ഉണ്ടാവുന്നത് വരെ കാത്തിരിക്കാതെ കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയും പഠിച്ചും സുരക്ഷിത തുറമുഗമാക്കി കവരത്തി ജെട്ടിയെ ഉയർത്താൻ ശ്രമിക്കുക എന്നതാണ് ബൗദ്ധിക ഉണർവ്വ് ഉള്ള ദ്വീപുകാർ ചെയ്യേണ്ടത് .


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൻസൂർ ഇനി ക്യാപ്റ്റൻ..

യാത്ര കീറാമുട്ടി...

തോറ്റു പോവുന്നത് ആര്?? - ജസ് തിങ്ക്